ഷവോമി എംഐ 11 അൾട്ര അതിവേഗം ചാർജ് ചെയ്യാം, 67W ഫാസ്റ്റ് ചാർജർ ഇന്ത്യയിലെത്തുന്നു

|

ഷവോമിയുടെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണാണ് എംഐ 11 അൾട്ര. 120 ഹെർട്സ് ഡബ്ല്യുക്യുഎച്ച്ഡി + ഡിസ്പ്ലേ, സ്നാപ്ഡ്രാഗൺ 888 5ജി പ്രോസസർ, 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയ മുൻനിര സവിശേഷതകളുള്ള എംഐ 11 സീരീസിലെ മൂന്നാമത്തെ വേരിയന്റായ അൾട്ര ഈ വർഷം ആദ്യമാണ് അവതരിപ്പിച്ചത്. 55W ഫാസ്റ്റ് ചാർജറുമായി വരുന്ന ഡിവൈസിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ഈ ഡിവൈസിനൊപ്പം ഇന്ത്യയിൽ 67W ഫാസ്റ്റ് ചാർജർ നൽകുമെന്ന് കമ്പനി അറിയിച്ചു.

 

എംഐ 11 അൾട്ര

എംഐ 11 അൾട്രയ്‌ക്കായുള്ള 67W ഫാസ്റ്റ് വയർഡ് ചാർജർ ഷവോമി ഉടൻ വിപണിയിലെത്തിക്കുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ കമ്പനി ഈ ചാർജർ റീട്ടെയിൽ ബോക്സിൽ ഉൾപ്പെടുത്തില്ല. മറിച്ച് ബ്രാൻഡ് ഈ ആക്സസറി പ്രത്യേകം വിൽക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതായത് ഡിവൈസ് വാങ്ങുന്ന ആളുകൾ അതിനൊപ്പം ലഭിക്കുന്ന 55W ഫാസ്റ്റ് ചാർജർ പോരാ എന്ന് തോന്നുകയാണെങ്കിൽ പ്രത്യേകം പണം കൊടുത്ത് 67W ചാർജർ വാങ്ങണം. ഈ ചാർജറിന്റെ വില വിവരങ്ങൾ വ്യക്തമല്ല.

കൂടുതൽ വായിക്കുക: ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്കൂടുതൽ വായിക്കുക: ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്

55W

നിലവിൽ എംഐ 11 അൾട്ര സ്മാർട്ട്ഫോണിന് ഇന്ത്യയിൽ ലഭ്യമാകുന്നത് 55W ഫാസ്റ്റ് ചാർജറാണ്. എന്നാൽ ആഗോള യൂണിറ്റിന്റെ കാര്യത്തിൽ അങ്ങനെയല്ല. രാജ്യത്തിന് പുറത്ത് 67W ഫാസ്റ്റ് ചാർജിംഗ് അഡാപ്റ്ററുമായിട്ടാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തിയത്. 55W ഫാസ്റ്റ് ചാർജർ ഒരു മണിക്കൂറിനുള്ളിൽ സ്മാർട്ട്ഫോണിന്റെ ബാറ്ററി ഫുള്ളാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നു.

67W ചാർജർ
 

എന്നാൽ പുതിയ 67W ചാർജർ അതിവേഗം ചാർജ് ചെയ്യുന്നു. 36 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ ഈ ഡിവൈസിന് സാധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഇത് പരമ്പരാഗത ചാർജിംഗ് വേഗതയേക്കാൾ വളരെ മുന്നിലാണ്. മാത്രമല്ല ഡിവൈസ് ദീർഘനേരം ചാർജ് ചെയ്തിട്ട് കാത്തിരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ സാധിക്കും. പലരും അനുഭവിക്കുന്ന പ്രധാന പ്രശ്നം ഫോൺ ചാർജ് ചെയ്യാൻ എടുക്കുന്ന സമയമാണ് എന്നതിനാൽ കമ്പനികൾ കൂടുതൽ ഫാസ്റ്റ് ആയ ചാർജറുകൾ പുറത്തിറക്കന്നുണ്ട്.

കൂടുതൽ വായിക്കുക: ചൈനീസ് റോക്കറ്റിന്റെ വലിയൊരു കഷ്ണം ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകംകൂടുതൽ വായിക്കുക: ചൈനീസ് റോക്കറ്റിന്റെ വലിയൊരു കഷ്ണം ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകം

വയർഡ് ചാർജർ

എംഐ അൾട്രയ്‌ക്കായുള്ള 67W ഫാസ്റ്റ് വയർഡ് ചാർജറിന്റെ ലോഞ്ച് ഷവോമി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗിക റിലീസ് തീയതി വെളിപ്പെടുത്തിയിട്ടില്ല. ഈ വേഗതയുള്ള ചാർജറിന്റെ വിലയെ കുറിച്ചും വിവരങ്ങളൊന്നും ലഭ്യമല്ല. വില ഈ ചാർജറിന്റെ വിപണിയിലെ വിജയത്തിന് ഒരു പ്രധാന ഘടകമായിരിക്കും. കുറഞ്ഞ വിലയിലാണ് ഡിവൈസ് ലഭ്യമാകുന്നത് എങ്കിൽ ഇത് ഇന്ത്യയിലെ ഉപയോക്താക്കളെ ആകർഷിക്കും.

റീട്ടെയിൽ ബോക്സ്

റീട്ടെയിൽ ബോക്സ് ഇതിനകം 55W ചാർജർ ബണ്ടിൽ ചെയ്യുന്നത് കണക്കിലെടുക്കുമ്പോൾ, പ്രത്യേകം ചാർജർ പണം കൊടുത്ത് വാങ്ങാൻ താല്പര്യം ഇല്ലാത്ത, കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യാമെന്ന് ഓപ്ഷൻ അത്രയ്ക്ക് ആവശ്യമല്ലാത്ത ആളുകൾക്ക് പുതിയ ചാർജർ വാങ്ങുക എന്നത് അത്രയ്ക്ക് ആകർഷകമായ തീരുമാനം ആകണം എന്നില്ല. ചാർജ് ചെയ്യാനായി അധിക നേരം ചിലവഴിക്കാൻ താല്പര്യം ഇല്ലാത്ത ആളുകൾക്ക് 67W ചാർജർ തീർച്ചയായും ഉപയോഗപ്രദമാകും. കൂടുതൽ സമയം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകൾക്കും ഇത് ഏറെ ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.

കൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾകൂടുതൽ വായിക്കുക: ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച അഞ്ച് സ്മാർട്ട് ബാൻഡുകൾ

Best Mobiles in India

English summary
Xiaomi will soon launch the 67W fast wired charger for the Mi 11 Ultra in the Indian market. The company currently offers a 55W fast charger with a retail box.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X