എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട 7 മികച്ച 4ജി റീചാർജ് പ്ലാനുകൾ
ഇന്ത്യയിലെ മുൻനിര ടെലിക്കോം കമ്പനികളിലൊന്നായ എയർടെൽ ഉപയോക്താക്കളെ ആകർഷിക്കാനായി മികച്ച പ്ലാനുകളാണ് വിപണിയിൽ അവതരിപ്പിക്കുന്നത്. പ്ലാനുകൾ കൃത്യമായി പുതുക്കുകയും ഉപയോക്താക്കളുടെ ആവശ്യങ്ങളെ തിരിച്ചറിഞ്ഞ് ആനുകൂല്യങ്ങൾ നൽകുകയും ചെയ്യുന്നവയാണ് എയർടെല്ലിന്റെ പ്ലാനുകൾ. മികച്ച നെറ്റ്വർക്ക് സൌകര്യങ്ങൾ നൽകുന്ന കാര്യത്തിലും എയർടെൽ ശ്രദ്ധിക്കുന്നുണ്ട്.

മറ്റ് കമ്പനികളോട് മത്സരിക്കുന്നതിന്റെ ഭാഗമായി ആരും നൽകാത്ത വിധത്തിലുള്ള അധിക ആനുകൂല്യങ്ങൾ നൽകുന്ന ബ്രാന്റാണ് എയർടെൽ, എല്ലാ ടെലിക്കോം കമ്പനികളെയും പോലെ ഒടിടി പ്ലാറ്റ്ഫോമുകളിലെക്ക് സൌജന്യ ആക്സസ് നൽകുന്നതിന് പുറമേ ഇൻഷൂറൻസ് കവറേജ് ആനുകൂല്യങ്ങൾ നൽകുന്ന പ്ലാനുകൾ പോലും എയർടെല്ലിനുണ്ട്. എയർടെൽ ഉപയോക്താക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും മികച്ച ഏഴ് റീചാർജ് പ്ലാനുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എയർടെൽ 149 രൂപ പ്ലാൻ
സർവ്വീസ് 149 എന്ന പേരിലുള്ള എയർടെൽ 149 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ നൽകുന്നു. ഇചിനൊപ്പം സൌജന്യമായി 2 ജിബി ഡാറ്റയും 300 എസ്എംഎസും ഉപയോക്താക്കൾക്ക് ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഈ വില കുറഞ്ഞ പ്ലാനിലൂടെ വേഗതയുള്ള ഇന്റർനെറ്റും അൺലിമിറ്റഡ് കോളുകളും ലഭിക്കുന്നു എന്നാണ് ഈ പ്ലാനിനെ ആകർഷകമാക്കുന്നത്.

എയർടെൽ 179 രൂപ പ്ലാൻ
149 രൂപ പ്ലാനിന് സമാനമായി എയർടെൽ 179 രൂപയുടെ മറ്റൊരു പ്ലാൻ കൂടി അവതരിപ്പിക്കുന്നുണ്ട്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് സൌജന്യമായി 2 ജിബി ഡാറ്റയും 300 എസ്എംഎസും 28 ദിവസത്തേക്ക് ലഭിക്കും. ഇതിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും എയർടെൽ നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ 149 രൂപ പ്ലാനിനെക്കാൾ വെറും 20 രൂപ അധികം നൽകി ഉപയോക്താക്കൾക്ക് ആരോഗ്യ പരിശോധനകളില്ലാതെ 2 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും.

എയർടെൽ 219 രൂപ പ്ലാൻ
എയർടെല്ലിന്റെ 219 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും സൌജന്യമായി അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും എയർടെൽ നൽകുന്നു. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാനിലൂടെ ലഭിക്കും. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്.

എയർടെൽ 249 രൂപ പ്ലാൻ
എയർടെല്ലിന്റെ 249 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിനൊപ്പം എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകൾ പ്രതിദിനം 100 എസ്എംഎസ് എന്നിവയും ഈ പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിന്റെ വാലിഡിറ്റി 28 ദിവസമാണ്. ഒരു മാസത്തേക്കുള്ള റീചാർജ് തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് മികച്ച പ്ലാൻ തന്നെയാണ് ഇത്.

എയർടെൽ 279 രൂപ പ്ലാൻ
എയർടെല്ലിന്റെ 279 രൂപ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 4 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പ്രോട്ടക്ഷനാണ് ലഭിക്കുന്നത്. എല്ലാ നെറ്റ്വർക്കിലേക്കും ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ഈ പ്ലാനിനൊപ്പം ലഭിക്കും. 279 രൂപയുടെ പ്ലാൻ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസുമായി ചേർന്നാണ് ഉപയോക്താക്കൾക്ക് ലൈഫ് ഇൻഷൂറൻസ് നൽകുന്നത്. 249 രൂപയുടെ ആനുകൂല്യങ്ങളെല്ലാം ഈ പ്ലാനിലൂടെയും ലഭിക്കുന്നു.

എയർടെൽ 349 രൂപ പ്ലാൻ
എയർടെല്ലിന്റെ 349 രൂപ വിലയുള്ള പ്ലാൻ ആമസോൺ പ്രൈം സ്ട്രീമിംഗ് സർവ്വീസിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന പ്ലാനാണ്. ഇതിനൊപ്പം ദിവസവും പ്രതിദിനം 2 ജിബി ഇന്റർനെറ്റ് ഡാറ്റയും പരിധിയില്ലാത്ത കോളിംഗും 100 എസ്എംഎസുകളുമാണ് നൽകുന്നത്. ഈ പ്ലാനിന് 28 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. ഇതിനൊപ്പം ലഭിക്കുന്ന ആമസോം പ്രൈം സബ്ക്രിപ്ഷനും ഒരുമാസത്തേക്ക് മാത്രമേ ലഭിക്കൂ.

എയർടെൽ 398 രൂപ പ്ലാൻ
എയർടെല്ലിന്റെ 398 രൂപ പ്രീപെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് കോളുകളും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 100 എസ്എംഎസും പ്ലാനിലൂടെ സൌജന്യമായി ലഭിക്കും. 28 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.


Click it and Unblock the Notifications








