വിവാഹേതര ബന്ധങ്ങൾക്കായി ഡേറ്റിങ് ആപ്പിലെത്തിയത് 8 ലക്ഷത്തിലധികം ആളുകൾ

|

ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി വിവാഹിതരായ എട്ട് ലക്ഷം ആളുകൾ ഡേറ്റിങ് ആപ്പിൽ രജിസ്റ്റർ ചെയ്തതായി പുതിയ കണക്കുകൾ. ബെംഗളൂരുവിലെ ടെക് ഹബിൽ നിന്നാണ് ഏറ്റവും കൂടുതൽ ശതമാനം ആളുകൾ വിവാഹേതര ഡേറ്റിംഗ് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്. ജനുവരി മാസമാണ് ഡേറ്റിങ് ആപ്പിൽ എത്തിയ ആളുകളുടെ എണ്ണം വർദ്ധിച്ചിരിക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അവധികൾ

ജനുവരി ആദ്യ ആഴ്ച്ചയോടെ അവധികൾ അവസാനിക്കുകയും കുട്ടികൾ സ്ക്കൂളിലേക്ക പോവുകയും ചെയ്തത് ഡേറ്റിങ് ആപ്പിൽ എത്തുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2019 നവംബറിലെ കണക്കുകൾ പ്രകാരം ബെംഗളൂരു, മുംബൈ, കൊൽക്കത്ത, ഡൽഹി, ഹൈദരാബാദ്, ചെന്നൈ, ഗുരുഗാവ്, അഹമ്മദാബാദ്, ജയ്പൂർ, ലഘ്നൌസ കൊച്ചി, നോയിഡ, വിശാഖപട്ടണം, നാഗ്പൂർ, സൂരത്ത്, ഇൻഡോർ ഭൂവനേശ്വർ എന്നീ ഓർഡറിലാണ് ആപ്പിലെത്തുന്ന പുരുഷന്മാരുടെ സ്ഥലങ്ങൾ.

സ്ത്രീകളുടെ കണക്ക്

സ്ത്രീകളുടെ കണക്ക് പരിശോധിച്ചാൽ ബെംഗളൂരു, മുംബൈ, ദില്ലി, കൊൽക്കത്ത, ന്യൂഡൽഹി, പൂനെ, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, ചണ്ഡിഗഡ്, അഹമ്മദാബാദ്, ജയ്പൂർ, കൊച്ചി, നോയിഡ, ലഖ്‌നൗ, ഇൻഡോർ, സൂറത്ത്, ഗുവാഹത്തി, നാഗ്പൂർ, ഭോപ്പാൽ എന്നിങ്ങനെയാണ് ഉള്ളത്. കൊച്ചി ഇതിൽ പ്രധാനപ്പെട്ട സ്ഥാനത്ത് തന്നെയുണ്ട് എന്ന കാര്യം ശ്രദ്ധേയമാണ്. വിവാഹേതര ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 567 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫ്രഞ്ച് ഓൺലൈൻ ഡേറ്റിങ് കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.

കൂടുതൽ വായിക്കുക: അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?കൂടുതൽ വായിക്കുക: അബദ്ധത്തിൽ ഡിലീറ്റ് ചെയ്ത പ്ലേ സ്റ്റോർ ആപ്പ് തിരികെ ലഭിക്കാൻ ചെയ്യേണ്ടതെന്ത് ?

ഡേറ്റിങ് ആപ്പുകൾ

ഡേറ്റിങ് ആപ്പുകളിലൂടെ പരിചയപ്പെടുന്നവർക്കൊപ്പം ന്യൂഇയർ ആഘോഷവും മറ്റും നടത്തുന്ന രീതികൾ കൂടി വരികയാണെന്നും അതുകൊണ്ട് തന്നെ സബ്ക്രിപ്ഷന്റെ എണ്ണത്തിലും വൻ വർദ്ധനവാണ് ഈ കാലയളവിൽ ഉണ്ടായിട്ടുള്ളത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 ജനുവരി ആദ്യ വാരത്തിൽ, ആപ്ലിക്കേഷന്റെ പ്രതിദിന സബ്‌സ്‌ക്രിപ്‌ഷനുകൾ മുമ്പത്തെ രണ്ടാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 300 ശതമാനത്തിലധികം വർദ്ധിച്ചു.

സബ്‌സ്‌ക്രിപ്‌ഷനുകൾ

2020 ജനുവരി ആദ്യ വാരത്തിൽ ഉണ്ടായ പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണം മാസം മുഴുവനും ഉണ്ടായ സബ്ക്രിപ്ഷനുകളെക്കാൾ 250 ശതമാനത്തിലധികമായിരുന്നു. 2019 ജനുവരിയിലും ഇതേ പ്രവണത ഉണ്ടായിരുന്നു. ആദ്യ ആഴ്ചയിലെ ദൈനംദിന സബ്‌സ്‌ക്രിപ്‌ഷനുകളിൽ അതിന് മുമ്പ് ഉണ്ടായിരുന്ന രണ്ടാഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 295 ശതമാനം വർധനവാണ് ഉണ്ടായത്. 2019 ജനുവരി ആദ്യ വാരത്തിൽ പുതിയ സബ്‌സ്‌ക്രിപ്‌ഷനുകളുടെ എണ്ണം മൊത്തം മാസത്തിലുണ്ടായ സബ്ക്രിപ്ഷന്റെ 245 ശതമാനം അധികമായിരുന്നു.

ടിണ്ടർ

ഡേറ്റിങ് ആപ്പുകൾ മറ്റ് ആപ്പുകളെ പോലെ തന്നെ പരസ്യമായി ഉപയോഗിക്കുന്ന നിലയിലേക്ക് നമ്മുടെ സമൂഹം മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ജനപ്രീയ ഡേറ്റിങ് ആപ്പുകളിലൊന്നായ ടിണ്ടർ കഴിഞ്ഞ ദിവസം ഒരു സുരക്ഷാ സംവിധാനം പുതുതായി കൊണ്ടുവന്നിരുന്നു. പാനിക്ക് ബട്ടൺ എന്ന പേരിൽ അവതരിപ്പിച്ച ബട്ടൺ, ആപ്പിലൂടെയുള്ള ഡേറ്റിങ്ങുകൾക്കിടയിൽ സുരക്ഷയൊരുക്കാൻ സഹായിക്കുന്നു.

കൂടുതൽ വായിക്കുക: പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുകകൂടുതൽ വായിക്കുക: പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഈ 17 ആപ്പുകൾ ഫോണിലുണ്ടെങ്കിൽ സൂക്ഷിക്കുക

Best Mobiles in India

Read more about:
English summary
Eight lakh married Indian men and women, with the largest percentage from the tech hub of Bengaluru, have registered on an extra-marital dating app, a new report said on Monday.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X