9 വയസ്സുകാരൻ ഉണ്ടാക്കിയത് 30 മൊബൈൽ ഗെയിമുകൾ, അതും 4 മാസം കൊണ്ട്

|

9 വയസ്സുകാരനായ ഒരു കുട്ടി സ്മാർട്ട്‌ഫോണുകൾക്കും ടാബ്‌ലെറ്റുകൾക്കുമായി 30 ഗെയിമുകൾ വികസിപ്പിച്ചെടുത്തുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവുമോ? അതും 4 മാസം കാലയളവിനുള്ളിലെന്ന് കേട്ടാലോ, അവിശ്വസനീയമായി തോന്നാമെങ്കിലും നൈജീരിയയിലെ ലാഗോസ് നിവാസിയായ ബേസിക് ഒക്പാറ ജൂനിയർ എന്ന കുട്ടി ഈ അവിശ്വസനീയ കഥ സാധ്യമാക്കിയ അസാധ്യ പ്രതിഭയാണ്.

ബേസിക് ഒക്പാറ ജൂനിയർ
 

ബേസിക് ഒക്പാറ ജൂനിയറിനെ അച്ഛൻ ഒരു ബൂട്ട് ക്യാമ്പിൽ ചേർത്തിരുന്നു. ഇതിൻറെ ഭാഗമായാണ് ബേസിക് ഗെയിം ഡെവലപ്പിങ് പഠിച്ചത്. കോഡ്ഫെസ്റ്റ് ഇന്റർനാഷണലാണ് അഞ്ച് മുതൽ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി അഞ്ച് ദിവസത്തെ ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചത്. വികസ്വര രാജ്യങ്ങളിലെ കുട്ടികളെ സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്യാമ്പ് നടത്തിയത്. റോബോട്ടിക്സ്, വെർച്വൽ റിയാലിറ്റി മേഖലകളെ മുൻനിർത്തിയായിരുന്നു ക്യാമ്പ്.

അച്ഛൻറെ ഉപദേശം

നാലാം വയസ്സിൽ തന്നെ ടാബ്‌ലെറ്റിൽ കാൻഡി ക്രഷ്, ടെമ്പിൾ റൺ, സബ്‌വേ സർഫർ തുടങ്ങിയ ഗെയിമുകൾ കളിക്കുന്നത് ബേസിലിന് ഇഷ്ടമാണെന്ന് ബേസിലിൻറെ പിതാവ് ബേസിക് ഒക്പാറ സീനിയർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒരു ദിവസം മുഴുവൻ മകൻ മെബൈലിൽ ഗെയിം കളിക്കുന്നത് കണ്ട അച്ഛൻ മകനോട് ഇങ്ങനെ മുഴുവൻ സമയവും ഗെയിം കളിക്കാതെ എന്തുകൊണ്ട് ഒരു ഗെയിം ഉണ്ടാക്കിക്കൂടാ എന്നും അങ്ങനെ ഉണ്ടാക്കിയാൽ മറ്റുള്ളവർക്കും നിൻറെ ഗെയിം കളിക്കാമല്ലോ എന്നും പറഞ്ഞു.

സ്ക്രാച്ച് 2

അച്ഛൻറെ വാക്കുകൾ ബേസിക് ഒക്പാറ ജൂനിയർ ദേഷ്യത്തോടെയാണ് കേട്ടത്. ആ വാശിയിൽ നിന്നുമാണ് ബേസിക് ഗെയിമുകൾ വികസിപ്പിച്ചത്. ഗെയിം ഡെവലപ്പങ് പഠിക്കുന്നതിൽ മുഴുകിയ ബേസിൽ. ഒരു ലാപ്‌ടോപ്പ് വാങ്ങിത്തരാനും സ്റ്റാർട്ടർ കോഴ്സുകളിൽ ചേർക്കാനും മാതാപിതാക്കളോട് ആവശ്യപ്പെട്ടു. ഗെയിമുകൾ വികസിപ്പിക്കുന്നതിന് ബേസിക് ഉപയോഗിക്കുന്നത് സ്ക്രാച്ച് 2 എന്ന സൌജന്യ ആപ്ലിക്കേഷനാണ്. ഈ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ആനിമേഷനുകളും സ്റ്റോറികളും ക്രിയേറ്റ് ചെയ്യാൻ സാധിക്കും.

30ലധികം ഗെയിമുകൾ
 

ആദ്യം മുതൽ തന്നെ ഒരു ഗെയിം ഉണ്ടാക്കാൻ ഈ 9 വയസ്സുകാരൻ എടുത്തത് 30 മിനിറ്റ് സമയം മാത്രമാണ്. ഇപ്പോൾ ബേസിലിൻറെ പോർട്ട് ഫോളിയോയിൽ 30ലധികം ഗെയിമുകളുണ്ട്. ബോറടിച്ചിരിക്കുന്ന സമയങ്ങളിൽ ബിസിയായിരിക്കാൻ ഗെയിം ഗെയിം ഡെവല്പ്മെൻറ് സഹായിക്കുന്നുവെന്ന് ബേസിൽ പറയുന്നു. ഈ കുട്ടി വികസിപ്പിച്ച എല്ലാ ഗെയിമുകളും പ്ലേ സ്റ്റോറിൽ ലഭ്യമല്ല. എല്ലാ ഗെയിമുകളും ഉടൻ തന്നെ പ്ലേ സ്റ്റോറിൽ ലഭ്യമാക്കുമെന്ന് ബേസിൽ അറിയിച്ചിട്ടുണ്ട്.

ബി‌ജെ‌ആർ ഗെയിംസ്

ബേസിൽ ഡെവലപ്പ് ചെയ്ത ഗെയിമുകൾ പരീക്ഷിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ബി‌ജെ‌ആർ ഗെയിംസ് എന്ന ഡെവലപ്പർ ടാഗിലൂടെ നിങ്ങൾക്ക് മോസ്കിറ്റോമാഷ് എന്ന ഗെയിം ഡൌൺലോഡ് ചെയ്യാൻ സാധിക്കും. ബിഗ് ബജറ്റ് ഗെയിം ഡെവലപ്പേഴ്സിൽ നിന്നും ലഭിക്കുന്ന വിധത്തിലുള്ള ഗെയിമിങ് അനുഭവം ലഭിക്കില്ലെങ്കിലും ഈ 9 വയസ്സുകാരൻ ഡെവലപ്പ് ചെയ്ത ഗെയിമുകൾ രസകരമായ അനുഭവമാണ് നൽകുക

Most Read Articles
Best Mobiles in India

Read more about:
English summary
A 9-year old boy has developed over 30 games for smartphones and tablets. The boy named Basik Okpara Jr is a resident of Lagos, Nigeria. He learned game development as part of a boot-camp his father enrolled him in. The five-day boot-camp designed for kids aged five to fifteen was organised by Codefest International, with the idea to give kids in developing nations access to technological advancements, especially in the field of robotics and virtual reality.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X