നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഭൂമിയിലേക്ക് പതിക്കുന്നു, വരും ദിവസങ്ങൾ നിർണായകം
ടൺ കണക്കിന് ഭാരമുള്ള ഒരു വലിയ ബഹിരാകാശ അവശിഷ്ടം നിയന്ത്രണം വിട്ട് സഞ്ചരിക്കുകയാണ്. ഇത് വൈകാതെ ഭൂമിയിലേക്ക് പതിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭൂമിയിലേക്ക് പതിക്കുന്ന വലിയ ഉൽക്കകൾ കത്തിതീരാതെ ചിലയിടങ്ങളിൽ വന്ന് വീഴുമെന്നത് പോലെ ഈ റോക്കറ്റിന്റെ ഭാഗങ്ങളും ഭൂമിയിലേക്ക് പതിക്കും. എവിടെയായിരിക്കും ഇവ വീഴുക എന്ന് കൃത്യമായി അറിയാൻ സാധിച്ചിട്ടില്ല. ഒബ്ജക്റ്റിന്റെ ഭ്രമണപഥം കണക്കിലെടുക്കുമ്പോൾ "ന്യൂയോർക്ക്, മാഡ്രിഡ്, ബീജിംഗ് എന്നിവയോ അല്പം വടക്ക് തെക്ക് ചിലി, ന്യൂസിലാന്റിലെ വെല്ലിംഗ്ടൺ വരെയോ എവിടെയെങ്കിലും ആയിരിക്കും ഇത് വന്ന് വീഴുകയെന്നാണ് സൂചനകൾ.

ചൈനയുടെ ലോംഗ് മാർച്ച് 5 ബി റോക്കറ്റിന്റെ ഭാഗങ്ങളാണ് ഭൂമിയിലേക്ക് പതിക്കുക. അടുത്തിടെയാണ് ചൈന ഈ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. ബഹിരാകാശ നിലയത്തിനായിട്ടായിരുന്നു ഈ വിക്ഷേപണം. ഇതുപോലെ മറ്റൊരു ചൈനീസ് റോക്കറ്റ് കഴിഞ്ഞ വർഷം അറ്റ്ലാന്റിക് സമുദ്രത്തിൽ വന്നിറങ്ങിയിരുന്നു. അക്കാലത്ത് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത് ഇത് മനുഷ്യനിർമിത അവശിഷ്ടങ്ങളുടെ ഏറ്റവും വലിയ ഭാഗമാണ് എന്നാണ്. ഈ ഏറ്റവും പുതിയ റോക്കറ്റ് ഭാഗങ്ങൾ എവിടെയായിരിക്കും എത്തുക എന്ന കാര്യം വ്യക്തമല്ല.

ഏറ്റവും വലിയ സ്പേസ് ജങ്ക് വന്ന് വീണതിന്റെ റെക്കോർഡ് ഓസ്‌ട്രേലിയയ്ക്കാണ് ഇപ്പോഴുള്ളത്. 1979ൽ 77 ടൺ ഭാരമുള്ള യുഎസ് ബഹിരാകാശ നിലയമായ സ്കൈലാബ് പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വന്ന് വീണിരുന്നു. തെക്കൻ തീരദേശ നഗരമായ എസ്പെറൻസിന് ചുറ്റുമുള്ള ഭാഗത്താണ് ഇത് വന്ന് വീണത്. ഇവിടേക്ക് ബഹിരാകാശ ഗവേഷണത്തിൽ താല്പര്യമുള്ള നിരവധി ആളുകൾ എത്തിയിരുന്നു. എസ്‌പെറൻസ് ഷയർ കൗൺസിൽ നാസയ്ക്ക് മാലിന്യക്കൂമ്പാരം ഉണ്ടാക്കിയതിന് പിഴയും ചുമത്തി.

സ്പെയിസ് ജങ്കുകൾ വന്ന് വീണ് ആർക്കും പരിക്കുകളോ മരണങ്ങളോ ഉണ്ടായിട്ടില്ല. പക്ഷേ എല്ലായിപ്പോഴും കാര്യങ്ങൾ ഇങ്ങനെയാകണം എന്നില്ല. കുറച്ച് കാലങ്ങൾക്ക് മുമ്പ് സോവിയറ്റ് റിമോട്ട് സെൻസിംഗ് (സ്പൈ) ഉപഗ്രഹമായ കോസ്മോസ് 954, കാനഡയുടെ വടക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ തരിശായി കിടക്കുന്ന പ്രദേശത്തേക്ക് പതിക്കുകയും നൂറുകണക്കിന് ചതുരശ്ര കിലോമീറ്ററിൽ റേഡിയോ ആക്ടീവ് അവശിഷ്ടങ്ങൾ വ്യാപിക്കുകയും ചെയ്തിരുന്നു. ശീതയുദ്ധം നടക്കുന്ന കാലത്തായിരുന്നതിനാൽ കോസ്മോസ് 954ന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും വൃത്തിയാക്കുന്നതിനും കാലതാമസമുണ്ടായി.

കാനഡയിൽ നടന്ന വൃത്തിയാക്കൽ പ്രവർത്തനത്തിന് മാസങ്ങളെടുത്തെങ്കിലും അവശിഷ്ടങ്ങളുടെ ഒരു ഭാഗം മാത്രമേ കണ്ടെത്തിയിട്ടുള്ളൂ. കാനഡ സോവിയറ്റ് യൂണിയന് 6 ദശലക്ഷത്തിലധികം കനേഡിയൻ ഡോളർ പിഴ ഈടാക്കിയിരുന്നു. പക്ഷേ 3 ദശലക്ഷം കനേഡിയൻ ഡോളർ മാത്രമാണ് സോവിയേറ്റ് യൂണിയൻ നൽകിയത്. 1970 കളുടെ അവസാനം മുതൽ ബഹിരാകാശ അവശിഷ്ടങ്ങൾ പതിവായി ഭൂമിയിലേക്ക് പതിക്കുന്നുണ്ട്. ഭൂമിയുടെ 70% ത്തിലധികം സമുദ്രമായതിനാൽ തന്നെ അപകടം കുറവാണ്. പക്ഷേ ബാക്കിയുള്ള 30 ശതമാനം കരയിലെ ആളുകൾ തിങ്ങിപാർക്കുന്ന നഗരങ്ങളിൽ ഇത്തരം അവശിഷ്ടങ്ങൾ വന്ന് വീണാൽ ഇത് വലിയ അപകടം ഉണ്ടാക്കും.

നേരത്തെ സൂചിപ്പിച്ച കോസ്മോസ് 954 ടൊറന്റോ ക്യൂബെക്ക് സിറ്റിയിലാണ് വന്ന് വീണിരുന്നത് എങ്കിൽ വലിയ അപകടം ഉണ്ടായേനേ. റേഡിയോ ആക്റ്റീവ് ഉണ്ടാക്കുന്ന പ്രശ്നങ്ങളും വലുതാണ്. 2007ൽ ഒരു റഷ്യൻ ഉപഗ്രഹത്തിൽ നിന്നുള്ള അവശിഷ്ടങ്ങൾ സാന്റിയാഗോയ്ക്കും ഓക്ക്‌ലാൻഡിനും ഇടയിൽ പറക്കുന്ന ചിലിയൻ പാസഞ്ചർ വിമാനത്തിന് തൊട്ടടുത്തായാണ് പോയത്. ചെറിയ മാറ്റം ഉണ്ടായിരുന്നു എങ്കിൽ വലിയ അപകടം തന്നെ ആയേനേ. ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ സുരക്ഷിതമായ സ്ഥലത്ത് തന്നെ പതിക്കുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








