ടാറ്റാ സ്കൈ ബിംഗ് ഉപയോക്താക്കൾക്ക് ഇനി അധിക ചാർജ്ജില്ലാതെ പ്രീമിയം ZEE5 കണ്ടൻറുകൾ ആസ്വദിക്കാം

|

ZEE5 പ്രീമിയം കണ്ടൻറുകൾ ടാറ്റ സ്കൈ ബിംഗ് ഉപയോക്താക്കൾക്ക് ഇനി സൌജന്യമായി ലഭിക്കും. ഇതിനായി ടാറ്റ സ്കൈ ZEE5മായി കരാറിലെത്തി. ആമസോൺ ഫയർ ടിവി സ്റ്റിക്ക് ടാറ്റ സ്കൈ എഡിഷൻ വഴി പ്രവർത്തിക്കുന്ന ടാറ്റാ സ്കൈയുടെ ഒരു അപ്ലിക്കേഷൻ അധിഷ്ഠിത പ്ലാറ്റ്ഫോമാണ് ടാറ്റ സ്കൈ ബിംഗ്.

ടാറ്റ സ്കൈ
 

ഇതിലൂടെ ടാറ്റ സ്കൈ ഉപയോക്താക്കൾക്ക് ഹോട്ട്സ്റ്റാർ, സൺ എൻ‌എക്സ്ടി, ഇറോസ് നൌ, ഹംഗാമ പ്ലേ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ നിന്നുള്ള കണ്ടൻറുകൾ കാണാൻ കഴിയും. ഉപയോക്താക്കൾ പ്രതിമാസം 249 രൂപയാണ് ഇതിനുവേണ്ടി നൽകേണ്ടി വരുന്നത്. ഇതിൽ ഒടിടി സ്ട്രീമിംഗ് സേവനങ്ങളുടെ കോംപ്ലിമെന്ററി സബ്സ്ക്രിപ്ഷനും ഉൾപ്പെടുന്നു.

ബിംഗ്

ടാറ്റ സ്കൈ ബിംഗ് സബ്സ്ക്രിപ്ഷനിൽ ഇപ്പോൾ പ്രീമിയം ZEE5 കണ്ടൻറുകളും ഉൾപ്പെട്ടിരിക്കുന്നതിനാൽ തന്നെ ഉപയോക്താക്കൾക്ക് 1,00,000+ മണിക്കൂർ കണ്ടൻറുകൾ ആസ്വദിക്കാൻ കഴിയും. കമ്പനി പറയുന്നതനുസരിച്ച് ഈ കണ്ടൻറുകൾ 12 ഭാഷകളിൽ ലഭ്യമാകും. ഉപയോക്താക്കളെ സംബന്ധിച്ച് മികച്ച വിഷ്വൽ കണ്ടൻറ് അനുഭവം തന്നെ ഈ പുതിയ പദ്ധതിയിലൂടെ ലഭ്യമാകും.

കൂടുതൽ വായിക്കുക: എല്ലാ ഡി‌ടി‌എച്ച് സബ്‌സ്‌ക്രൈബർമാർക്കും പുതിയ കെ‌വൈ‌സി പ്രക്രിയ നിർബന്ധമാക്കിയിരിക്കുകയാണ്

ആമസോൺ ഫയർ ടിവി സ്റ്റിക്കും

കൂടാതെ, ടാറ്റ സ്കൈയിൽ നിന്നുള്ള സേവനം ഉപയോക്താക്കൾക്ക് സൌജന്യ ആമസോൺ ഫയർ ടിവി സ്റ്റിക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. ടാറ്റ സ്കൈയിൽ നിന്നുള്ള ഈ സേവനം ഒരു പ്രത്യേക കണക്ഷനുപകരം നിങ്ങളുടെ സെക്കൻററി ടിവിയുടെ ആഡ്-ഓൺ ആയി പ്രവർത്തിക്കുന്നു. പ്ലേ സ്റ്റോറിൽ അവതരിപ്പിച്ച ശേഷം ഇത് 70 ദശലക്ഷം + ഡൗൺലോഡുകൾ പിന്നിട്ടതായാണ് ZEE5 അവകാശപ്പെടുന്നത്.

ബെസ്പോക്ക്
 

ഇന്ത്യയിലുടനീളം വൈവിധ്യമാർന്ന ഉപഭോക്താക്കളുടെ അഭിരുചി കാറ്റഗറികൾക്കനുസരിച്ച് ബെസ്പോക്ക് കണ്ടൻറുകൾ വാഗ്ദാനം ചെയ്യുന്നതിനായി ZEE5 നിരന്തരം പ്രവർത്തിക്കുന്നുവെന്ന് ZEE5 ഇന്ത്യയുടെ വക്താവ് പറഞ്ഞു. ഇതിൻറെ ഭാഗമായാണ് ടാറ്റ സ്കൈയുമായി കരാറിലെത്തിയതെന്നും എല്ലാ തലങ്ങളിലും കണ്ടൻറുകൾ ജനാധിപത്യവൽക്കരിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയെ ഈ പദ്ധതി ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടാറ്റ സ്കൈ ബിംഗ്

ടാറ്റ സ്കൈയുടെ ഡിജിറ്റൽ സംരംഭമായ ടാറ്റ സ്കൈ ബിംഗിലേക്ക് തങ്ങളുടെ കണ്ടൻറുകൾ എത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും എല്ലാ ടാറ്റ സ്കൈ ഉപയോക്താക്കൾക്കും കണ്ടൻറിലൂടെ മികച്ച അനുഭവം സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ZEE5 വക്താവ് വ്യക്തമാക്കി. ZEE5 നെ സംബന്ധിച്ച് ഇത്തരമൊരു കരാറിലൂടെ ടാറ്റാ സ്കൈയിൽ നിന്ന് കിട്ടുന്ന ലാഭത്തിനൊപ്പം തന്നെ തങ്ങളുടെ കണ്ടൻറ് പ്ലാറ്റ്ഫോമിനും അതിലെ കണ്ടൻറുകൾക്കും ഇന്ത്യൻ മാർക്കറ്റിൽ ഡിമാൻറും പ്രശസ്തിയും വർദ്ധിപ്പിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

കൂടുതൽ വായിക്കുക: Chandrayaan-3: ചന്ദ്രയാൻ 3 വരുന്നു; 2020 നവംബറോടെ ചന്ദ്രനിൽ ലാൻറ് ചെയ്യിക്കാൻ പദ്ധതി

സാങ്കേതികവിദ്യ

മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്നതും ഏറ്റവും ഉപയോക്തൃ-സൌഹൃദ ഇന്റർഫേസ് ഉപയോഗിച്ച് പാക്കേജുചെയ്‌തതുമായ ടാറ്റ സ്കൈ ബിംഗ് ദശലക്ഷക്കണക്കിന് വീടുകളിൽ വരിക്കാർക്ക് ഒരു പുതിയ വിനോദ അനുഭവം നൽകാൻ ലക്ഷ്യമിടുന്നു. സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട സിംഗിൾ ഡെസ്റ്റിനേഷനായി മാറ്റുന്ന ബിംഗ് ഇക്കോസിസ്റ്റത്തിലുള്ള ധാരാളം പ്രീമിയം ഡിജിറ്റൽ കണ്ടൻറുകളിലേക്ക് ZEE5 കണ്ടൻറുകളും ചേർക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് ടാറ്റാ സ്കൈ വക്താവ് വ്യക്തമാക്കി.

EE5ൻറെ പ്രീമിയം കണ്ടൻറുകൾ

ടാറ്റാ സ്കൈ ബിംഗ് ഉപയോക്താക്കളെ സംബന്ധിച്ച് വലിയ കോളാണ് ഉണ്ടാക്കിയിരിക്കുന്നത്. ZEE5ൻറെ പ്രീമിയം കണ്ടൻറുകൾക്ക് ഇന്ത്യയിൽ നല്ല ഡിമാൻറ് ഉള്ള അവസരത്തിൽ ഇത്തരമൊരു ഓഫറിലൂടെ കൂടുതൽ പണം മുടക്കാതെ തന്നെ കണ്ടൻറുകൾ ലഭ്യമാകുന്നത് മികച്ച കാര്യം തന്നെയാണ്. എന്തായാലും ഇതോടെ ടാറ്റാ സ്കൈ ബിംഗിന് ആവശ്യക്കാർ ഏറി വരുമെന്ന കാര്യത്തിൽ സംശയമില്ല.

Most Read Articles
Best Mobiles in India

Read more about:
English summary
ZEE5 has partnered with Tata Sky to offer its premium content to Tata Sky Binge users. In case you are unaware, Tata Sky Binge is an app-based platform. It operates through Amazon Fire TV Stick Tata Sky Edition, through which Tata Sky users can view contents from apps like Hotstar, Sun NXT, Eros Now, and Hungama Play. Customers just need to pay Rs 249 per month, which also includes a complimentary subscription to OTT streaming services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X