നിങ്ങളുടെ വിനോദ ആവശ്യങ്ങളെ നിറവേറ്റാൻ ACT സ്ട്രീം ടിവി 4K : റിവ്യൂ

|

അത്രിയ കൺവേർജൻസ് ടെക്നോളജിസ് ലിമിറ്റഡ് സൌത്ത് ഇന്ത്യയിലെ മികച്ച ബ്രോഡ്ബാൻറ് സേവന ദാതാക്കളാണ്. ജിഗാബൈറ്റ് ക്ലാസ് ഡൌൺലോഡ് സ്പീഡിലുള്ള ഇൻറർനെറ്റ് സേവനം കുറഞ്ഞ നിരക്കിൽ നൽകുന്നതിലൂടെ ആളുകൾക്കിടയിൽ വലീയ സ്വാധീനമുണ്ടാക്കാൻ ACTക്ക് തെക്കേ ഇന്ത്യയിൽ സാധിച്ചിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ബേസ്ഡ് 4K സ്ട്രീമിങ് ലേറ്റസ്റ്റ് ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിലൂടെ നൽകാൻ സാധിക്കുന്നു എന്നതാണ് ACT സ്ട്രീം TV 4Kയുടെ പ്രധാന ഗുണം. ACT ബ്രോഡ്ബാൻറിലൂടെ മാത്രം പ്രവർത്തിക്കുന്നുവെന്നതും ആമസോൺ പ്രൈം വീഡിയോ ആപ്പ് സപ്പോർട്ട് ചെയ്യുന്നില്ല എന്നതും ഈ സേവനത്തിൻറെ കുറവായി കാണാം.

നിങ്ങളുടെ വിനോദ ആവശ്യങ്ങളെ നിറവേറ്റാൻ ACT സ്ട്രീം ടിവി 4K  : റിവ്യൂ

 

ആളുകൾക്ക് താങ്ങാനാവുന്ന ഡാറ്റാ പ്ലാൻ ലഭ്യമായി തുടങ്ങിയതോടെ നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം എന്നിങ്ങനെയുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലെ മൾട്ടിമീഡിയാ ഉപഭോഗം ഇന്ത്യയിൽ വലീയ തോതിൽ വർദ്ധിച്ചിട്ടുണ്ട്.ടിവി തങ്ങളുടെ ബ്രോഡ്ബാൻറ് ഉപഭോക്താക്കൾക്കായി സ്ട്രീം ടിവി 4K ലഭ്യമാക്കുന്നത് റീഫണ്ടബിൾ ഡിപ്പോസിറ്റായ 1,500 രൂപയ്ക്ക് ലഭിക്കുന്ന സ്പെഷ്യൽ സ്ട്രീമിങ് ഡാറ്റാ പ്ലാനോടുകൂടിയാണ്. ACTയുടെ പുതിയ സ്ട്രീമിങ് ഡിവൈസ് കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഗിസ്ബോട്ട് പരിശോധിച്ച് വരികയാണ്. ഇതിലൂടെ വ്യക്തമായ കാര്യങ്ങളാണ് വായനക്കാർക്ക് വേണ്ടി എഴുതുന്നത്.

സവിശേഷതകൾ

സവിശേഷതകൾ

പ്രോസസർ : Hi Silicon 3798M V200

സോഫ്റ്റ് വെയർ : ആൻഡ്രോയിഡ് TV ബേസ്ഡ് ഓൺ ആൻഡ്രോയിഡ് 9 Pie

RAM: 2GB

ROM: 8GB

കണക്ടിവിറ്റി : ഡ്യൂവൽ ചാനൽ Wi-Fi, LAN

I/O: 2 x USB-A Ports, microSD Card Slot, HDMI, AV

ഡിസൈൻ

ഡിസൈൻ

കറുപ്പ് നിറത്തിൽ ചെറിയ സെറ്റ്ടോപ്പ് ബോക്സിൻറെ ആകൃതിയിൽ മികച്ച ഡിസൈനാണ് ACT സ്ട്രീം ടിവി 4Kയ്ക്ക് നൽകിയിരിക്കുന്നത്. മുകളിൽ ACT ലോഗോ നൽകിയിരിക്കുന്നു. ഡിവൈസിൻറെ പിറകിലും വലതുഭാഗത്തുമായാണ് പോർട്ടുകൾ സ്ഥാപിച്ചിരിക്കുന്നത്. ബാക്ക് പാനലിൽ ഓഡിയോ ഔട്ടിനായി SPDIF പോർട്ട് നൽകിയിട്ടുണ്ട്. ഇത് കൂടാതെ ഫുൾസൈസ് HDMI പോർട്ട്, LAN പോർട്ട്, ഹെഡ്ഫോൺ ജാക്ക്, പവർ ഇൻപുട്ട് എന്നിവയും പിറകിൽ നൽകിയിട്ടുണ്ട്. വലതുവശത്ത് ഡ്യൂവൽ USB-A പോർട്ടും മൈക്രോ SD കാർഡ് സ്ലോട്ടും നൽകിയിരിക്കുന്നു. മുൻഭാഗത്ത് വ്യത്യസ്ത മോഡുകളെ കാണിക്കാനായി LED ലൈറ്റുകളാണ് ഉള്ളത്. വലിപ്പം ചെറുതായതിനാൽ സ്ട്രീം ടിവി 4K ടിവിക്കും മറ്റ് മോണിറ്ററുകൾക്കും ഒപ്പം സ്ഥാപിക്കാൻ എളുപ്പമാണ്.

മറ്റ് പ്രത്യേകതകൾ
 

മറ്റ് പ്രത്യേകതകൾ

ACT സ്ട്രീം ടിവി 4K ഒരു ഡിജിറ്റൽ സെറ്റ്-ടോപ്പ് ബോക്സാണ്. ടെലിവിഷനെ സ്മാർട്ട് ടിവിയാക്കി മാറ്റാൻ ഇതിന് സാധിക്കുന്നു. ACT ബ്രോഡ്ബാൻറോടുകൂടി മാത്രമേ ഇത് പ്രവർത്തിപ്പിക്കാനാകു. വൈഫൈ ഉപയോഗിച്ചോ കേബിൾ ഉപയോഗിച്ചോ ബോക്സിലേക്ക് ഇൻറർനെറ്റ് കണക്ട് ചെയ്യാനാകും. യൂട്യൂബ്, നെറ്റ്ഫ്ലിക്സ്, വൂട്ട്, ഹൂക്ക്, ഇറോസ് നൌ, സൺ NXT, സോണി LIV എന്നിങ്ങനെയുള്ള ഇന്ത്യയിൽ ഉപയോഗിക്കുന്ന മിക്ക സ്ട്രീമിങ് ആപ്പുകളും ഇതിൽ ലഭ്യമാകും. പ്രൈം വീഡിയോ ആപ്ലിക്കേഷൻ ഇതിൽ ലഭ്യമാകില്ല.

സ്ട്രീമിങ് ബോക്സിനൊപ്പം ലഭിക്കുന്ന റിമോട്ടിൽ നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, ഗൂഗിൾ പ്ലേ, ലൈവ് ടിവി എന്നിവയ്ക്ക് പ്രത്യേകം ബട്ടനുകളുണ്ട്. , സിസ്റ്റത്തിലേക്ക് വോയ്സ് കമാണ്ടുകൾ നൽക്കുന്നതിനായി റിമോട്ടിൽ മൈക്രോഫോണും ക്രമീകരിച്ചിട്ടുണ്ട്. ലിമിറ്റഡ് സൌജന്യ ചാനലുകളുള്ള ലൈവ് ടിവി സ്ട്രീമിങ് സപ്പോർട്ടും ACT സ്ട്രീം ടിവി 4Kയിൽ ഉണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമെങ്കിൽ പ്രീമിയം ടിവി ചാനലുകളും വാങ്ങാം.

ആൻഡ്രോയിഡ് ടിവിക്ക് തുല്യമായ അനുഭവം

ആൻഡ്രോയിഡ് ടിവിക്ക് തുല്യമായ അനുഭവം

സ്റ്റോക്ക് ആൻഡ്രോയിഡ് ടിവി ഉപയോഗിക്കുന്നതിന് തുല്യമായ അനുഭവമാണ് ACT സ്ട്രീം ടിവി 4K നൽകുന്നത്. 2GB RAM മാത്രമാണ് ഉള്ളതെങ്കിലും ഉപയോഗത്തിനിടയിൽ യാതൊരുവിധ ലാഗോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായിട്ടില്ല. മൈക്രോ SD സ്ലോട്ടും USB-A പോർട്ടും പെൻഡ്രൈവ്, ഹാർഡ് ഡിസ്ക് തുടങ്ങിയ എക്സ്റ്റേണൽ ഡിവൈസുകൾ കണക്ട് ചെയ്യാൻ സഹായിക്കുന്നവയാണ്. ഡിവൈസിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലെങ്കിൽ പോലും ഇത്തരം എക്സ്റ്റേണൽ ഡിവൈസുകളിലൂടെ വീഡിയോ കാണാം. ഡിവൈസിൽ Mp4, AVI,MKV എന്നിങ്ങനെയുള്ള എല്ലാതരം വീഡിയോ ഫോർമാറ്റുകളും യാതൊരു തടസ്സവും കൂടാതെ പ്ലേ ചെയ്യുന്നുണ്ട്. കൂടാതെ VLC അടക്കമുള്ള ആപ്പുകളും ഡിവൈസിൽ സപ്പോർട്ട് ചെയ്യുന്നുണ്ട്.

ACT സ്ട്രീം ടിവി 4K സെറ്റ് ചെയ്യാൻ

ACT സ്ട്രീം ടിവി 4K സെറ്റ് ചെയ്യാൻ

ACT സ്ട്രീം ടിവി 4K സെറ്റ് ചെയ്യാൻ എളുപ്പമാണ്. ഗൂഗിൾ അക്കൌണ്ട് ഉപയോഗിച്ച് ഡിവൈസിലേക്ക് ലോഗിൻ ചെയ്യുക. ഡിവൈസിൽ ഇൻസ്റ്റാൾ ചെയ്ത് വച്ചിരിക്കുന്ന നെറ്റ്ഫ്ലിക്സ്, വൂട്ട് എന്നിവയിലേക്ക് പ്രത്യേകം ലോഗ്ഇൻ ചെയ്യണം. ഡിവൈസിൻറെ റിമോർട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. 2.4GHz, 5.0GHz എന്നീ വൈഫൈ നെറ്റ് വർക്കുകൾ കണക്ട് ചെയ്യാൻ സാധിക്കുന്നു എന്നത് ഡിവൈസിൻറെ മറ്റൊരു പ്രത്യേകതയാണ്.

ACT ബ്രോഡ്ബാൻറ് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം

ACT ബ്രോഡ്ബാൻറ് ഉപഭോക്താക്കൾക്ക് മികച്ച അനുഭവം

വലീയ തുകമുടക്കി സാധാരണ ടിവി വാങ്ങുകയും അത് സ്മാർട്ട് ടിവിയാക്കി മാറ്റാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ Act സ്ട്രീം TV 4K മികച്ച ഓപ്ഷൻ തന്നെയാണ്. സ്മാർട്ട് ടിവി നൽകുന്ന എല്ലാ ഫീച്ചറുകളും ഈ ഡിവൈസ് നൽകുന്നുണ്ട്. ഇത് കൂടാതെ യൂട്യൂബ് നെറ്റ്ഫ്ലിക്സ് എന്നിങ്ങനെയുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് 4K വീഡിയോ സ്ട്രീമിങും ലഭിക്കുന്നു. HDR പ്ലേബാക്ക് സപ്പോർട്ട് ചെയ്യുന്നില്ല എന്നത് ഡിവൈസിൻറെ ഒരു പോരായ്മയായി കാണാം. നിലവിലെ സാഹചര്യത്തിൽ ACT സ്ട്രീം TV 4K ലഭ്യമാവുക ACT ബ്രോഡ്ബാൻറ് ഉപഭോക്താക്കൾക്ക് മാത്രമാണ്. ACT ബ്രോഡ്ബാൻറ് കണക്ഷനുള്ള ആളുകൾക്ക് മൾട്ടിമീഡിയ സ്ട്രീമിങ് ബോക്സ് ആവശ്യമാണെങ്കിൽ ACT സ്ട്രീം TV 4K മികച്ച ഓപ്ഷൻ തന്നെയായിരിക്കും.

Most Read Articles
Best Mobiles in India

English summary
ACT has now released the ACT Stream TV 4K for its broadband subscribers with special streaming data plans for just Rs. 1,500 (refundable deposit).

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X