റെയിൽവേ സ്റ്റേഷനുകളിൽ സൌജന്യ വൈഫൈ നൽകുന്ന ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം അവസാനിപ്പിക്കുന്നു

|

സൌജന്യ വൈഫൈ സേവനമായ ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം അവസാനിപ്പിക്കുകയാണെന്ന് ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലുടനീളമുള്ള 400 ലധികം റെയിൽവേ സ്റ്റേഷനുകളിലെ യാത്രക്കാർക്കായി സൌജന്യ വൈ-ഫൈ നൽകുന്ന സംവിധാനമാണ് ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം. ഇന്ത്യയിൽ ഇപ്പോൾ മൊബൈൽ ഡാറ്റയ്ക്ക് വിലകുറവാണ് എന്നും അതുകൊണ്ട് തന്നെ സൌജന്യ വൈ-ഫൈ പ്രോഗ്രാം ആവശ്യമായി വരുന്നില്ലെന്നും ഗൂഗിൾ അറിയിച്ചു.

 

കുറഞ്ഞ വില

കുറഞ്ഞ വിലയ്ക്ക് മൊബൈൽ ഡാറ്റ ആവശ്യത്തിന് ലഭിക്കുന്നതിനാൽ ട്രെയിൻ യാത്രക്കാർ സ്റ്റേഷനുകളിലെ വൈഫൈ സേവനം ഉപയോഗിക്കുന്നത് കുറഞ്ഞിരിക്കുകയാണ്. അതുരൊണ്ട് തന്നെ ഈ പ്രോഗ്രാം ലാഭകരമല്ലെന്ന് ഗൂഗിൾ അറിയിച്ചു. 2015ലാണ് ഗൂഗിൾ സ്റ്റേഷൻ ആരംഭിക്കുന്നത്. ഇന്ത്യൻ റെയിൽവേയുമായി ചേർന്നുകൊണ്ടുള്ള ഈ പദ്ധതിയിലൂടെ ഇന്ത്യയിലെ 400ലധികം റെയിൽവേ സ്റ്റേഷനുകളിൽ സൌജന്യ വൈഫൈ ലഭ്യമാക്കി.

ഗൂഗിൾ

ഗൂഗിൾ നടത്തിയ പ്രഖ്യാപനത്തിൽ നിലവിൽ വൈഫൈ സേവനം ലഭ്യമാക്കുന്ന സ്റ്റേഷനുകളിൽ സേവനം അവസാനിപ്പിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. നിലവിൽ ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാമിന്റെ പരിധിയിൽ വരുന്ന സ്റ്റേഷനുകളിൽ തുടർന്നും വൈഫൈ സേവനം ലഭ്യമാകാൻ സാധ്യതയുണ്ട്. എന്നാൽ ഇത് എത്രകാലത്തേക്ക് ഉണ്ടാകും എന്നകാര്യം വ്യക്തമല്ല. ഇനി പുതുതായി ഗൂഗിൾ സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ റെയിൽവേ സ്റ്റേഷനുകളൊന്നും ഉൾപ്പെടില്ലെന്ന കാര്യം കമ്പനി അറിയിച്ചിട്ടുണ്ട്.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽകൂടുതൽ വായിക്കുക: ഗൂഗിൾ മാപ്സ് പണി കൊടുത്ത പണി; മാപ്പ് നോക്കി യാത്ര ചെയ്തയാൾ ചെന്ന് വീണത് പുഴയിൽ

ഗൂഗിൾ സ്റ്റേഷൻ
 

ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാമുമായി ചേർന്ന് നിൽക്കുന്നതതും സേവനം സുസ്ഥിരമാക്കുന്നതും ഗൂഗിളിനും അതിന്റെ പങ്കാളികൾക്കും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് ഗൂഗിളിന്റെ വിപി സീസർ സെൻഗുപ്ത കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിൽ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യക്കാർക്ക് ഇന്റർനെറ്റ് ലഭിക്കുന്നത് എളുപ്പവും ചിലവ് കുറഞ്ഞതുമായി കഴിഞ്ഞുവെന്നും അദ്ദേഹം ബ്ലോഗിൽ എഴുതി.

മൊബൈൽ ഡാറ്റാ പ്ലാനുകൾ

മൊബൈൽ ഡാറ്റാ പ്ലാനുകൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമായി തുടങ്ങി. ആഗോളതലത്തിൽ തന്നെ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെട്ടിട്ടുമുണ്ട്. 2020തോടെ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ 400 സ്റ്റേഷനുകളിൽ അതിവേഗ പബ്ലിക് വൈ-ഫൈ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളും ഇന്ത്യൻ റെയിൽ‌വേയുടെ റെയിൽ‌ടെലും തമ്മിലുള്ള പങ്കാളിത്തത്തിൽ ഗൂഗിൾ സ്റ്റേഷൻ ആരംഭിച്ചത്. എന്നാൽ 2018തോടെ ഈ ലക്ഷ്യം മറികടന്നുവെന്ന് സെൻഗുപ്ത വ്യക്തമാക്കി.

മൊബൈൽ കണക്റ്റിവിറ്റി

ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം ഇനി ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അത് ഇനി പ്രായോഗികവുമല്ലെന്നും ഗൂഗിൾ വ്യക്തമാക്കി. മൊബൈൽ ഡാറ്റ പ്ലാനുകളുടെ വില കുറഞ്ഞതും ആഗോളതലത്തിൽ മൊബൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുന്നതും വൈഫൈ സേവനം പിൻവലിക്കാൻ കാരണമായി. ആളുകൾ ഉപയോഗിക്കുന്നത് കുറഞ്ഞതോടെ വൈഫൈ സേവനങ്ങൾ കൊണ്ടുനടക്കുന്നത് അനാവശ്യമായി കണ്ടതിനാലാണ് ഗൂഗിളിന്റെ നീക്കം.

കൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറുംകൂടുതൽ വായിക്കുക: ഗൂഗിൾ മാപ്പ്സിന് 15-ാം പിറന്നാൾ; ഇനി രൂപവും ഭാവവും മാറും

വൈഫൈ പ്രോഗ്രാം

ഗൂഗിൾ സ്റ്റേഷൻ എന്ന പേരിലുള്ള വൈഫൈ പ്രോഗ്രാം ഇന്ത്യയിൽ വിജയം കണ്ടതിന് ശേഷം ഗൂഗിൾ മറ്റ് ചില രാജ്യങ്ങളിലും ഇത് പുറത്തിറക്കിയിരുന്നു. ആ രാജ്യങ്ങളിലും സൈജന്യ വൈ-ഫൈ പ്രോഗ്രാം കുറച്ച് കൊണ്ടുവരാനാണ് കമ്പനി പദ്ധതിയിടുന്നത്. 2020 ഓടെ ആഗോളതലത്തിൽ സ്റ്റേഷൻ പ്രോഗ്രാം ക്രമേണ അവസാനിപ്പിക്കാനുള്ള തീരുമാനം ഗൂഗിൾ എടുത്തിട്ടുണ്ടെന്ന് സെൻഗുപ്തയുടെ ബ്ലോഗിൽ പറയുന്നു.

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ സൌജന്യ വൈ-ഫൈ അവസാനിക്കുമോ

ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ സൌജന്യ വൈ-ഫൈ അവസാനിക്കുമോ

അടുത്തകാലത്തൊന്നും ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇപ്പോൾ ലഭ്യമാകുന്ന സൌജന്യ വൈഫൈ സേവനം അവസാനിക്കാൻ പോകുന്നില്ല. കുറച്ച് കാലത്തിന് ശേഷം വൈഫൈ സേവനം നിർത്തലാക്കുമോ എന്നത് ഇന്ത്യൻ റെയിൽവേയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചയിക്കപ്പെടുക. ഇന്ത്യൻ റെയിൽവേയുടെ റെയിൽടെൽ നെറ്റ്വർക്കാണ് ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാം പ്രവർത്തിപ്പിക്കുന്നത്.

റെയിൽടെല്ലിന്റെ ഫൈബർ കണക്ടിവിറ്റി

റെയിൽടെല്ലിന്റെ ഫൈബർ കണക്ടിവിറ്റി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഗൂഗിൾ സ്റ്റേഷൻ പ്രോഗ്രാമിലേക്ക് ഗൂഗിളിന്റെ സംഭാവന ഇതിനായ ഹാർഡ്വെയറും സോഫ്റ്റ്വയറും ഉണ്ടാക്കി എന്നതാണ്. ഗൂഗിൾ പദ്ധതിയിൽ നിന്ന് പിന്മാറുമ്പോൾ കൂടുതൽ സ്റ്റേഷനുകളിലേക്ക വൈഫൈ സേവനം എത്തിക്കാൻ സാധിക്കില്ല എന്നതല്ലാതെ നിലവിലുള്ള സേവനം ഇല്ലാതാകാൻ പോകുന്നില്ല.

വൈഫൈ സേവനം

വൈഫൈ സേവനം നിലനിർത്താൻ ഇപ്പോഴുള്ള സാഹചര്യത്തിൽ റെയിൽവേയ്ക്ക് സാധിക്കും. ഗൂഗിൾ നൽകിയിട്ടുള്ള ഹാർഡ്വെയറും സോഫ്റ്റ്വയറും പ്രവർത്തിപ്പിച്ചുകൊണ്ട് തന്നെ അത് ചെയ്യാം. അതുകൊണ്ട് തന്നെ ഉടനെ ഈ പദ്ധതി അവസാനിക്കാൻ സാധ്യതയില്ല.

കൂടുതൽ വായിക്കുക: ഗൂഗിൾ സെർച്ചിലൂടെ ഇനി എളുപ്പത്തിൽ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യാംകൂടുതൽ വായിക്കുക: ഗൂഗിൾ സെർച്ചിലൂടെ ഇനി എളുപ്പത്തിൽ പ്രീപെയ്ഡ് റീച്ചാർജ് ചെയ്യാം

Best Mobiles in India

Read more about:
English summary
Google on Monday announced that it is closing its Google Station program that is giving free Wi-Fi to train passengers in over 400 stations across India. Google says that the mobile data is now cheap in India and that its free Wi-Fi programme is neither needed nor viable for the company. The programme started in 2015 and so far over 400 stations have been covered under it. For the programme Google worked with Indian Railways.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X