കൂടുതൽ ഡാറ്റ വേണ്ടവർക്ക് ജിയോ, വിഐ, എയർടെൽ എന്നിവ നൽകുന്ന വില കുറഞ്ഞ ഡാറ്റ വൌച്ചറുകൾ

|

ഇന്ത്യൻ ടെലിക്കോം വിപണിയിൽ ജിയോ, എയർടെൽ, വിഐ എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഉള്ളത്. പരസ്പരം മത്സരിച്ച് കൂടുതൽ ഉപയോക്താക്കളെ നേടാനും ഒപ്പം തന്നെ കൂടുതൽ വരുമാനം ഉണ്ടാക്കാനുമുള്ള ശ്രമങ്ങളും ഈ കമ്പനികൾ നടത്തുന്നുണ്ട്. കോളുകളും എസ്എംഎസുകളും സൌജന്യമായി നൽകുന്ന പ്ലാനുകളാണ് ഇന്ന് മിക്കവാറും ഉപയോക്താക്കളും തിരഞ്ഞെടുക്കുന്നത്. ഈ പ്ലാനുകളിലൂടെ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ എത്രയാണ് എന്നത് പ്ലാനുകൾ തിരഞ്ഞെടുക്കുന്നതിൽ പ്രധാനപ്പെട്ട ഘടകവുമാണ്. ദിവസവും 1ജിബി, 1.5ജിബി, 2ജിബി. 3ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ മൂന്ന് ടെലിക്കോം കമ്പനികളും നൽകുന്നുണ്ട്.

 

ഡാറ്റ വൌച്ചറുകൾ

നമ്മുടെ പ്രീപെയ്ഡ് പ്ലാനുകളിലൂടെ ലഭിക്കുന്ന ദിവസേനയുള്ള ഡാറ്റ ലിമിറ്റ് തികയാതെ വരുന്ന അവസ്ഥകൾ പലപ്പോഴും ഉണ്ടാകാറുണ്ട്. വീഡിയോ സ്ട്രീമിങും മറ്റും കൂടുതലായി ചെയ്യേണ്ടി വരുന്ന ദിവസങ്ങളിൽ ദിവസേനയുള്ള ഡാറ്റ ലിമിറ്റ് അവസാനിക്കും. ഇത്തരം അവസരങ്ങളിൽ നമുക്ക് കൂടുതൽ ഡാറ്റയ്ക്കായി ആശ്രയിക്കാവുന്ന പ്ലാനുകളാണ് ഡാറ്റ വൌച്ചറുകൾ. ഇവ നിശ്ചിത ഡാറ്റ മാത്രം നൽകുന്ന പ്ലാനുകൾ ആണ്. മിക്കവാറും ഡാറ്റ വൌച്ചറുകൾക്ക് നമ്മുടെ ബേസിക്ക് പ്ലാനിന്റെ അതേ വാലിഡിറ്റിയായിരിക്കും ഉണ്ടാവുക. ഇത്തരം വൌച്ചറുകൾ സർവ്വീസ് വാലിഡിറ്റി നൽകുന്നില്ല എന്നതാണ് ശ്രദ്ധേയം. ജിയോ, എയർടെൽ, വിഐ എന്നിവ നൽകുന്ന വില കുറഞ്ഞ ഡാറ്റ വൌച്ചറുകൾ നോക്കാം.

എയർടെല്ലിന്റെ 4ജി ഡാറ്റ വൗച്ചറുകൾ

എയർടെല്ലിന്റെ 4ജി ഡാറ്റ വൗച്ചറുകൾ

എയർടെൽ ഉപയോക്താക്കൾക്ക് മികച്ച 4ജി ഡാറ്റ വൗച്ചറുകൾ നൽകുന്നുണ്ട്. ഇതിൽ ഏറ്റവും വില കുറഞ്ഞ ഡാറ്റ വൌച്ചറിന് 48 രൂപയാണ് വില. ഈ വൗച്ചർ ഉപയോക്താക്കൾക്ക് 3 ജിബി ഡാറ്റ മാത്രമാണ് നൽകുന്നത്. കോളിങ്, എസ്എംഎസ് ആനുകൂല്യങ്ങളോ അധിക ആനുകൂല്യങ്ങളോ ഈ വൌച്ചറിലൂടെ ലഭിക്കില്ല. ഈ മൂന്ന് ജിബി ഡാറ്റ വരിക്കാരുടെ ബേസിക്ക് പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ ഉപയോഗിക്കാൻ സാധിക്കും. 78 രൂപ വൗച്ചറും എയർടെല്ലിനുണ്ട്. ഇത് അൺലിമിറ്റഡ് പ്ലാനിന്റെ അതേ വാലിഡിറ്റി കാലയളവിൽ 5 ജിബി ഡാറ്റയും വിങ്ക് മ്യൂസിക് പ്രീമിയം ആക്സസും നൽകുന്നു. എയർടെല്ലിന്റെ 98 രൂപ വൌച്ചർ ബേസ് പ്ലാൻ വാലിഡിറ്റി കാലയളവിലേക്ക് 12ജിബി ഡാറ്റ നൽകുന്ന വൌച്ചറാണ്.

ജിയോയുടെ 4ജി ഡാറ്റ വൗച്ചറുകൾ
 

ജിയോയുടെ 4ജി ഡാറ്റ വൗച്ചറുകൾ

റിലയൻസ് ജിയോയുടെ ഏറ്റവും വിലകുറഞ്ഞ ഡാറ്റാ വൗച്ചറുകൾക്ക് 11 രൂപ, 21 രൂപ, 51 രൂപ എന്നിങ്ങനെയാണ് വില വരുന്നത്. 11 രൂപ വൌച്ചറിലൂടെ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റ മാത്രമാണ് ലഭിക്കുന്നത്. മറ്റ് യാതൊരു ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നില്ല. 21 രൂപയുടെ വൌച്ചറിലൂടെ 2ജിബി ഡാറ്റ ലഭിക്കും. 51 രൂപ വൌച്ചറിലൂടെ വരിക്കാർക്ക് 6 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ ഡാറ്റ വൌച്ചറുകളുടെയെല്ലാം വാലിഡിറ്റി ബേസിക്ക് പ്ലാനിന്റെ വാലിഡിറ്റി അവസാനിക്കുന്നത് വരെ തന്നെയാണ്. ബേസ് പ്ലാൻ അവസാനിക്കാറാകുമ്പോൾ കൂടുതൽ ഡാറ്റ നൽകുന്ന വൌച്ചറുകൾ റീചാർജ് ചെയ്താൽ ബാക്കിയുള്ള ഡാറ്റ ഉപയോഗിക്കാതെ പാഴായി പോകും.

വിഐ 4ജി ഡാറ്റ വൗച്ചറുകൾ

വിഐ 4ജി ഡാറ്റ വൗച്ചറുകൾ

വോഡഫോൺ ഐഡിയ ഒന്നിലധികം വിലകുറഞ്ഞ 4ജി ഡാറ്റ വൗച്ചറുകൾ നൽകുന്നുണ്ട്. ഈ വൗച്ചറുകൾക്ക് 16 രൂപ, 48 രൂപ എന്നിങ്ങനെയാണ് വില. 16 രൂപയുടെ വൗച്ചറിലൂടെ ഉപയോക്താക്കൾക്ക് 1 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ വൌച്ചറിന് 24 മണിക്കൂർ മാത്രമേ വാലിഡിറ്റിയുള്ളു. 48 രൂപയുടെ വൗച്ചർ 28 ദിവസത്തെ വാലിഡിറ്റിയിൽ 3 ജിബി ഡാറ്റ നൽകുന്നുണ്ട്. മറ്റ് പ്ലാനുകളിൽ നിന്നും വ്യത്യസ്തമായി വിഐ ഡാറ്റ വൌച്ചറുകൾക്ക് സ്വതന്ത്ര വാലിഡിറ്റിയാണ് ഉള്ളത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ടെലിക്കോം കമ്പനികൾ

മൂന്ന് ടെലിക്കോം കമ്പനികളുടെയും വിലകുറഞ്ഞ പ്ലാനുകൾ നോക്കായിൽ ജിയോയുടെ പ്ലാനുകളാണ് ഏറ്റവും വില കുറഞ്ഞവ എന്ന് വ്യക്തമാകും. 100 രൂപയിൽ താഴെ വിലയുള്ള മറ്റ് ചില വൌച്ചറുകളും ഈ ടെലിക്കോം കമ്പനികൾ നൽകുന്നുണ്ട്. ഈ കമ്പനികൾ വില കൂടിയ പ്രീപെയ്ഡ് 4ജി വൗച്ചറുകളും നൽകുന്നുണ്ട്. അവയിൽ മിക്കതും ഓവർ-ദി-ടോപ്പ് (OTT) ആനുകൂല്യങ്ങളും കൂടുതൽ ഡാറ്റയും നൽകുന്നവയാണ്.

Best Mobiles in India

English summary
Jio, Airtel and Vi offers a number of data vouchers. Take a look at the best affordable data vouchers from all the three telecom companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X