Home
News

ജിയോയ്ക്ക് പിന്നാലെ കേരളത്തിൽ കൂടുതൽ സ്പെക്ട്രവുമായി എയർടെല്ലും

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ കേരളത്തിൽ 15 മെഗാഹെർട്സ് സ്പെക്ട്രം കൂടി ചേർത്തു. ഇതോടെ എയർടെല്ലിന്റെ പുതിയ സ്പ്ലെക്ട്രം ലഭിക്കുന്ന മൂന്നാമത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനമായി എയർടെൽ. കഴിഞ്ഞ ദിവസം ജിയോ കേരളത്തിൽ സ്പെക്ട്രം വിന്യസിച്ചതിന് പിന്നാലെയാണ് എയർടെല്ലിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്. അധിക സ്പെക്ട്രം വിന്യസിക്കുന്നതോടെ സംസ്ഥാനത്തെ ഭാരതി എയർടെല്ലിന്റെ നെറ്റ്‌വർക്ക് സേവനങ്ങളുടെ ഗുണനിലവാരം ഉയരും.

എയർടെൽ

എയർടെൽ 1800 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രവും 2300 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രവുമാണ് ചേർത്തത്. അടുത്തിടെ നടന്ന ലേലത്തിൽ 900 മെഗാഹെർട്സ്, 1800 മെഗാഹെർട്സ്, 2300 മെഗാഹെർട്സ് ബാൻഡുകളിലുടനീളം എയർടെൽ സ്പെക്ട്രം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജിയോ കേരളത്തിൽ 20 മെഗാഹെർട്സ് സ്പെക്ട്രമാണ് ചേർത്തത്. 850 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രവും 1800 മെഗാഹെർട്സ് ബാൻഡിൽ 5 മെഗാഹെർട്സ് സ്പെക്ട്രവും 2300 മെഗാഹെർട്സ് ബാൻഡിൽ 10 മെഗാഹെർട്സ് സ്പെക്ട്രവുമാണ് ജിയോ കേരളത്തിൽ വിന്യസിച്ചത്.

കണക്റ്റിവിറ്റി

ജിയോയും എയർടെലും തങ്ങളുടെ നെറ്റ്വർക്കുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനായി ഒന്നിലധികം സംസ്ഥാനങ്ങളിൽ സ്പെക്ട്രം വിന്യസിക്കുന്നുണ്ട്. പുതുതായി ചേർത്ത സ്പെക്ട്രം ഉപയോഗിച്ച്, രണ്ട് കമ്പനികളും തിരക്കേറിയ നെറ്റ്‌വർക്കുകളിൽ പോലും മികച്ച വേഗതയും കണക്റ്റിവിറ്റിയും നൽകും. എയർടെലിന് 1800 എഫ്ഡിഡി, 2100 എഫ്ഡിഡി, 2300 ടിഡിഡി, 900 എഫ്ഡിഡി ബാൻഡുകൾ എന്നിവയിലുടനീളം സ്പെക്ട്രമുണ്ട്. അതായത് 4ജി സ്പെക്ട്രം തന്നെ ഉയർത്തി ഇന്ത്യയിൽ 5ജി സേവനങ്ങൾ നൽകാൻ എയർടെല്ലിന് സാധിക്കും.

തെക്കൻ മേഖല

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എയർടെൽ തമിഴ്‌നാട്ടിൽ 5 മെഗാഹെർട്സ് സ്‌പെക്ട്രവും കർണാടകയിൽ 11.2 മെഗാഹെർട്‌സ് സ്‌പെക്ട്രവും ചേർത്തിരുന്നു. മുകളിൽ സൂചിപ്പിച്ച എല്ലാ സംസ്ഥാനങ്ങളും ഇന്ത്യയുടെ തെക്കൻ മേഖലയിലാണ് എന്നതാണ് ശ്രദ്ധേയം. ഈ സ്പെക്ട്രം വിന്യാസിക്കുന്നതിലൂടെ ഇന്ത്യയിലെ മികച്ച രണ്ട് ഓപ്പറേറ്റർമാർ ദക്ഷിണേന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച നിലവാരമുള്ള നെറ്റ്‌വർക്ക് സേവനങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. നെറ്റ്വർക്ക് ട്രാഫിക്ക് കൂടിയ സമയത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും എല്ലായിപ്പോഴും വേഗതയുള്ള ഇന്റർനെറ്റും കോളുകളും ലഭ്യമാക്കാനും ഈ സ്പെക്ട്രം സഹായിക്കും.

കൂടുതൽ സ്പെക്ട്രം

കേരളത്തിൽ കൂടുതൽ സ്പെക്ട്രം വിന്യസിച്ച് റിലയൻസ് ജിയോയുമായുള്ള മത്സരം ശക്തമാക്കാനാണ് എയർടെല്ലിന്റെ ശ്രമം. ഉപയോക്താക്കൾക്ക് മികച്ച നെറ്റ്‌വർക്ക് നൽകുമ്പോൾ കൂടുതൽ ആളുകൾ തങ്ങളുടെ നെറ്റ്വർക്കിലേക്ക് എത്തുമെന്നും ഇതുവഴി ജിയോയുടെ ആധിപത്യത്തി്ന വെല്ലുവിളി ഉയർത്താം എന്നുമാണ് ജിയോ കണക്ക് കൂട്ടുന്നത്. ഭാരതി എയർടെല്ലും റിലയൻസ് ജിയോയും ഇന്ത്യയിലുടനീളം തങ്ങളുടെ നെറ്റ്‌വർക്ക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ സ്‌പെക്ട്രം വരും ദിവസങ്ങളിലും വിന്യസിക്കുമെന്ന് പ്രതീക്ഷിക്കാം.

കേരളം

കേരളത്തിലെ ഉപയോക്താക്കളെ സംബന്ധിച്ച് ഏറെ സന്തോഷം ഉണ്ടാകുന്ന വാർത്തകളാണ് ഇന്നലെയും ഇന്നുമായി വന്നത്. ജിയോയുടെ 20 മെഗാഹെർട്സ് സ്പെക്ട്രവും എയർടെല്ലിന്റെ 15 മെഗാ ഹെർട്സ് സ്പെട്രവും കേരളത്തിലെ മൊബൈൽ നെറ്റ്വർക്ക് തന്നെ മാറ്റി മറിക്കും. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിവയ്ക്ക് മെബൈൽ നെറ്റ്വർക്ക് ഉപയോഗിക്കുന്നവർക്കായിരിക്കും ഇതിന്റെ ഗുണം ഏറ്റവും കൂടുതൽ ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Bharti Airtel, India's second largest telecom operator, has added 15 MHz of spectrum to Kerala. Airtel's move comes after Jio deployed spectrum in Kerala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X