ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ ഒരു മാസം മുഴുവൻ വാലിഡിറ്റി നൽകുന്ന പ്ലാനുമായി വിഐ
റിലയൻസ് ജിയോയ്ക്കും എയർടെലിനും പിന്നാലെ വോഡഫോൺ ഐഡിയയും ഇപ്പോൾ ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകൾ അവതരിപ്പിച്ചിരിക്കുകയാണ്. 30 ദിവസത്തെയും, 31 ദിവസത്തെയും വാലിഡിറ്റിയുള്ള പ്ലാനുകളാണ് വിഐ അവതരിപ്പിച്ചിരിക്കുന്നത്. ഒരു മാസം വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാനെങ്കിലും ഉപയോക്താക്കൾക്ക് നൽകണമെന്ന് ട്രായ് ടെലികോം ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടതുകൊണ്ടാണ് ഇത്തരം പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. 327 രൂപ, 337 രൂപ എന്നീ നിരക്കുകളിലാണ് പുതിയ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്.

വിഐയുടെ പുതിയ പ്ലാനുകൾ
വിഐ അവതരിപ്പിച്ചിരിക്കുന്ന പുതിയ പ്ലാനുകൾക്ക് 327 രൂപയും 337 രൂപയുമാണ് വില. 327 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. ഈ പ്ലാനിലൂടെ ദിവസവും 100 എസ്എംഎസുകളും ലഭിക്കുന്നു. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 25 ജിബി ഡാറ്റയാണ് പ്ലാനിലൂടെ ലഭിക്കുന്നത്. ഇതോടൊപ്പം പ്രീപെയ്ഡ് പ്ലാൻ ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകളും വിഐ മൂവീസിലേക്കും ടിവിയിലേക്കുമുള്ള സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും നൽകുന്നുണ്ട്.

ദിവസേന 1 ജിബി ഡാറ്റയെങ്കിലും ഉപയോഗിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാനല്ല 327 രൂപയുടേത്. ഈ പ്ലാനിലൂടെ 30 ദിവസം വാലിഡിറ്റി നൽകുന്നു എങ്കിലും മൊത്തം 25 ജിബി ഡാറ്റ മാത്രമേ ലഭിക്കുകയുള്ളു. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്ക് ഈ പ്ലാൻ മതിയാകില്ല. കുറച്ച് ഡാറ്റയും കൂടുതൽ വാലിഡിറ്റിയും സൌജന്യ കോളുകളും മറ്റും ആവശ്യമുള്ള, വീട്ടിലും ഓഫീസിലുമെല്ലാം വൈഫൈ കണക്ഷൻ ലഭ്യമായിട്ടുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്.

വോഡഫോൺ ഐഡിയ നൽകുന്ന 337 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ 31 ദിവസത്തെ വാലിഡിറ്റിയോടെ ആണ് വരുന്നത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ദിവസവും 100 എസ്എംഎസുകളാണ് ലഭിക്കുന്നത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 28 ജിബി ഡാറ്റയും പ്ലാൻ നൽകുന്നുണ്ട്. ഇതോടൊപ്പം ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയിസ് കോളുകളും വിഐ നൽകുന്നു. വിഐ മൂവീസ്, ടിവി എന്നിവയുടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാനിലൂടെ ലഭിക്കും. ദിവസവും 1 ജിബി ഡാറ്റ വീതം പോലും നൽകുന്നില്ലെങ്കിലും കൂടുതൽ വാലിഡിറ്റിയും കോളിങ് ആനുകൂല്യങ്ങളും ആവശ്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന പ്ലാൻ തന്നെയാണ് ഇത്.

ഒരു മാസം വാലിഡിറ്റിയുള്ള ജിയോ പ്ലാൻ
ജിയോയും ഒരു മാസത്തെ വാലിഡിറ്റിയുള്ള പ്ലാൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ചിരുന്നു. ഈ പ്ലാൻ വിഐ പ്ലാനിനെ പോലെ നിശ്ചിത ദിവസം വാലിഡിറ്റി നൽകുന്ന പ്ലാനല്ല. മറിച്ച ഒരു കലണ്ടർ മാസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മാസത്തിൽ എത്ര ദിവസമുണ്ടോ അതിന് അനുസരിച്ച് വാലിഡിറ്റിയും മാറുന്നു. ഏപ്രിൽ 4ന് റീചാർജ് ചെയ്താൽ പിന്നീട് നിങ്ങൾക്ക് മെയ് 4ന് റീചാർജ് ചെയ്താൽ മതിയാകും. ഈ പ്രീപെയ്ഡിന്റെ വില 259 രൂപയാണ്. ഫെബ്രുവരിയിൽ റീചാർജ് ചെയ്താൽ 28 ദിവസമോ 29 ദിവസമോ വാലിഡിറ്റി നൽകുന്ന പ്ലാൻ മാർച്ചിൽ 31 ദിവസം വാലിഡിറ്റി നൽകുന്നു.

259 രൂപ വിലയുള്ള ജിയോ പ്ലാനിലൂടെ ദിവസവും 1.5 ജിബി ഡാറ്റയാണ് നൽകുന്നത്. പ്രതിദിന ഡാറ്റ ആനുകൂല്യം അവസാനിച്ച് കഴിഞ്ഞാൽ നിങ്ങൾക്ക് 64കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ബ്രൗസ് ചെയ്യാം. ഡാറ്റ ആനുകൂല്യങ്ങൾക്കൊപ്പം റിലയൻസ് ജിയോ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും നൽകുന്നുണ്ട്. നിങ്ങൾക്ക് പ്രതിദിനം 100 എസ്എംഎസുകളും ജിയോ ആപ്പുകളിലേക്കുള്ള കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിലൂടെ ലഭിക്കും.

ഒരു മാസം വാലിഡിറ്റിയുള്ള എയർടെൽ പ്ലാനുകൾ
ജിയോയെ കൂടാതെ എയർടെലും ഒരു മാസം മുഴുവൻ വാലിഡിറ്റിയുള്ള പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. 296 രൂപയുടെയും 310 രൂപയുടെയും രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ഒരു മാസം വാലിഡിറ്റി നൽകുന്ന പ്ലാനുകളുടെ പുതിയ വിഭാഗത്തിലേക്ക് എയർടെൽ അവതരിപ്പിച്ചത്. 296 രൂപ വിലയുള്ള പ്ലാനിലൂടെ 25 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്. ഈ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ ഒരു എംബിക്ക് 50 പൈസ ഈടാക്കുന്നു. ഈ പ്ലാൻ അൺലിമിറ്റഡ് കോളുകളും ദിവസവും 100 എസ്എംഎസുകളും നൽകുന്നു. ആമസോൺ പ്രൈം വീഡിയോസ് മൊബൈൽ എഡിഷന്റെ 30 ദിവസത്തെ സൗജന്യ ട്രയൽ, അപ്പോളോ 24/7 സർക്കിളിന്റെ 3 മാസത്തെ പ്ലാൻ എന്നിവയും ഇതിലൂടെ ലഭിക്കും.

എയർടെൽ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു മാസം വാലിഡിറ്റിയുള്ള പ്ലാനുകളിൽ രണ്ടാമത്തേത് 310 രൂപ വിലയുള്ള പ്ലാനാണ്. ഈ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. ഈ പ്ലാൻ ദിവസവും 2 ജിബി ഡാറ്റ വീതം നൽകുന്നു. അതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് 60 ജിബി വരെ ഡാറ്റയാണ് ഈ പ്ലാനിലൂടെ മൊത്തം ലഭിക്കുന്നത്. കൂടുതൽ ഡാറ്റ ഉപയോഗിക്കുന്ന ആളുകൾക്കും തിരഞ്ഞെടുക്കാവുന്ന മികച്ച പ്ലാൻ തന്നെയാണ് ഇത്. ഈ പ്ലാനിലൂടെ അപ്പോളോ 24 / 7 സർക്കിൾ, വിങ്ക് മ്യൂസിക് എന്നിവയ്‌ക്കൊപ്പം ആമസോൺ പ്രൈം വീഡിയോ മൊബൈൽ പതിപ്പിന്റെ സൗജന്യ ട്രയലിലേക്കും ആക്‌സസ് നൽകുന്നു. ദിവസവും 2 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഓരോ എംബിക്കും 50 പൈസ ഈടാക്കും. ദിവസവുമുള്ള 100 എസ്എംഎസ് പരിധി കഴിഞ്ഞാൽ എസ്എംഎസ് ചാർജുകൾ ഒരു ലോക്കൽ എസ്എംഎസിന് 1 രൂപയും എസ്ടിഡി എസ്എംഎസിന് 1.5 രൂപയും എന്ന രീതിയിൽ ആയിരിക്കും.


Click it and Unblock the Notifications