ജിയോക്ക് പിന്നാലെ എയർടെല്ലിലും നിക്ഷേപം നടത്താൻ ഗൂഗിളിന് പദ്ധതി

|

റിലയൻസ് ജിയോയിൽ വലിയ നിക്ഷേപം നടത്തിയ ടെക് ഭീമനായ ഗൂഗിൾ ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ എയർടെല്ലിലും നിക്ഷേപം നടത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്. ജിയോ പ്ലാറ്റ്‌ഫോമുകളിൽ 7.73 ശതമാനം ഓഹരികളാണ് ഗൂഗിൾ സ്വന്തമാക്കിയത്. ഇതിനായി ഗൂഗിൾ ചിലവഴിച്ചത് 33,737 കോടി രൂപയാണ്. ഗൂഗിളും ജിയോയും വിലകുറഞ്ഞ 4ജി, 5ജി സ്മാർട്ട്‌ഫോണുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ 4ജി ഫോണായ ജിയോഫോൺ നെക്സ്റ്റ് അടുത്തമാസം വിപണിയിലെത്തും.

ഗൂഗിൾ

കഴിഞ്ഞ ഒരു വർഷത്തോളമായി ടെലികോം ഓപ്പറേറ്ററായ എയർടെല്ലുമായി ഗൂഗിൾ വിപുലമായ ചർച്ചയിലാണ്. ഗൂഗിളും, എയർടെല്ലും തമ്മിൽ നടക്കാൻ പോകുന്ന ഇടപാട് വലുതായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രണ്ട് കമ്പനികളും പങ്കാളിത്തതെ കുറിച്ചോ നിക്ഷേപത്തെ കുറിച്ചോ ഇതുവരെ യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഗൂഗിളിന്റെ നിക്ഷേപം നേടാൻ കഴിഞ്ഞാൽ ടെലികോം കമ്പനിക്ക് സർക്കാരിന് നൽകാനുള്ള കുടിശ്ശിക തീർക്കാൻ സാധിക്കും.

എയർടെൽ, ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾഎയർടെൽ, ബിഎസ്എൻഎൽ, ജിയോ എന്നിവയുടെ കിടിലൻ ബ്രോഡ്ബാൻഡ് പ്ലാനുകൾ

ജിയോ

റിലയൻസ് ജിയോയുടെ സൗജന്യ വോയിസ് കോളുകളും കുറഞ്ഞ വിലയിൽ ധാരാളം ഡാറ്റ നൽകുന്ന പ്ലാനുകളും കൊണ്ട് ഇന്ത്യൻ ടെലിക്കോം വിപണിയെ ആകമാനം മാറ്റി മറിച്ചു. എയർടെലിന്റെയും വോഡഫോൺ ഐഡിയയുടെയും മൊത്തം വരുമാനത്തിന്റെ 70 മുതൽ 75 ശതമാനം വരെ ലഭിച്ചിരുന്നത് വോയിസ് കോളുകളിൽ നിന്നായിരുന്നു. വർധിച്ചുവരുന്ന അഡ്ജസ്റ്റ്ഡ് ഗ്രോസ് റവന്യൂ കുടിശ്ശിക ഇരു കമ്പനികളെയും സാരമായി ബാധിക്കുകയും അവരുടെ സാമ്പത്തിക നില തകരുകയും ചെയ്തു.

ഡാറ്റ

ഗൂഗിളിന്റെ നിക്ഷേപവുമായി ബന്ധപ്പെട്ട വാർത്തകൾ എയർടെലിന് കരുത്ത് നൽകുന്നതാമ്. ഡാറ്റാ അനലിറ്റിക്‌സിൽ ഗൂഗിൾ നൂതനമായ സംവിധാനങ്ങൾ കൊണ്ടുവരുന്നതിനാൽ എയർടെല്ലിനെ ഇത് തന്ത്രപരമായി കൂടി സഹായിക്കുമെന്ന് ഉറപ്പാണ്. ഗൂഗിളിന്റെ ഡാറ്റ ധനസമ്പാദനം ലോകത്തിലെ മറ്റേതൊരു കമ്പനിയെക്കാളും വളരെ മികച്ചതാണ്, എയർടെലിന്റെ വിപണിയിലെ തന്ത്രങ്ങൾ പരിഷ്കരിക്കാനും ലാഭക്ഷമത മെച്ചപ്പെടുത്താനും ഗൂഗിൾ ഡാറ്റയ്ക്ക് കൂടുതൽ മികച്ച രീതിയിൽ സാധിക്കുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ജിയോ, എയർടെൽ വിഐ എന്നിവയുടെ ദിവസവും 1.5ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾജിയോ, എയർടെൽ വിഐ എന്നിവയുടെ ദിവസവും 1.5ജിബി ഡാറ്റയും 28 ദിവസം വാലിഡിറ്റിയുമുള്ള പ്ലാനുകൾ

ഓഗസ്റ്റ് 29ന് എയർടെൽ ബോർഡ് മീറ്റിങ്

ഓഗസ്റ്റ് 29ന് എയർടെൽ ബോർഡ് മീറ്റിങ്

എയർടെൽ പണം ശേഖരിക്കുന്നതിനായി നാളെ ഒരു ബോർഡ് മീറ്റിംഗ് നടത്തുന്നുണ്ട്. അതുവഴി കാലാവധിക്ക് മുമ്പായി എല്ലാ കുടിശ്ശികകളും അടച്ച് തീർക്കാൻ സാധിക്കുമെന്നാണ് എയർടെൽ കരുതുന്നത്. ഈ സാമ്പത്തിക വർഷാവസാനത്തോടെ കമ്പനി എജിആറും സ്പെക്ട്രം കുടിശ്ശികയും തീർക്കേണ്ടതുണ്ട്. എജിആറുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിയാണ് വിഐ എയർടെൽ എന്നീ കമ്പനികളെ കൂടുതൽ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയത്. ബോർഡ് മീറ്റിങിന് മുമ്പ് എയർടെല്ലിലേക്ക് ഗൂഗിൾ നിക്ഷേപം നടത്താൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത് നല്ല സൂചനകളാണ്. മീറ്റിങിൽ വച്ച് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.

ഡയറക്ടർ ബോർഡ് യോഗം

കമ്പനിയുടെ ഡയറക്ടർ ബോർഡ് യോഗം 2021 ആഗസ്റ്റ് 29 ഞായറാഴ്ച കൂടുമെന്നും ഇക്വിറ്റി, ഇക്വിറ്റി-ലിങ്ക്ഡ്, ഡെറ്റ് ഇൻസ്ട്രുമെന്റുകൾ, മറ്റേതെങ്കിലും കോമ്പിനേഷൻ എന്നിവ വഴി വിവിധ മൂലധന സമാഹരണ ഓപ്ഷനുകൾ പരിഗണിക്കുന്നതിനായിട്ടാണ് ഈ മീറ്റിങ് ചേരുന്നത് എന്നും എയർടെൽ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിൾ എയർടെല്ലിൽ നിക്ഷേപം നടത്തിയാൽ അത് എയർടെല്ലിന് വലിയ ഗുണം ചെയ്യുമെന്ന കാര്യത്തിൽ സംശയം ഇല്ല.

കിടിലൻ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾകിടിലൻ ഒടിടി ആനുകൂല്യങ്ങൾ നൽകുന്ന ജിയോ, എയർടെൽ, വിഐ എന്നിവയുടെ പ്രീപെയ്ഡ് പ്ലാനുകൾ

Best Mobiles in India

English summary
Tech giant Google, which has invested in Jio, is reportedly planning to invest in India's second-largest telecom operator Airtel.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X