മോഷ്ടിച്ച ഫോൺ വൺപ്ലസ് അല്ലെന്നും സാംസങ് ആണെന്നും തിരിച്ചറിഞ്ഞതോടെ കള്ളൻ ഫോൺ തിരിച്ചേൽപ്പിച്ചു

|

മോഷണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നോയിഡയിൽ നടന്നൊരു സ്മാർട്ട്ഫോൺ മോഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രന്റിങ് ആവുകയാണ്. കള്ളൻ തട്ടിയെടുത്ത ഫോൺ തിരിച്ചേൽപ്പിച്ചാണ് മാതൃകയായിരിക്കുന്നത്. തിരിച്ചേൽപ്പിച്ചതിനുള്ള കാരണമാണ് വിചിത്രം. കള്ളൻ വിചാരിച്ചത് താൻ തട്ടിയെടുത്തത് പുതിയ വൺപ്ലസ് 9 പ്രോ ആണെന്നായിരുന്നു. എന്നാൽ ഇയാൾ തട്ടിയെടുത്തത് സാംസങ് നോട്ട് 10+ ആയിരുന്നു. താൻ കൈവശപ്പെടുത്തിയ ഫോൺ വൺപ്ലസ് അല്ലാത്തതിനാലാണ് തിരികെ ഏൽപ്പിച്ചത് എന്ന് പറഞ്ഞാണ് കള്ളൻ മടങ്ങിയത്.

ദേബയാൻ റോയ്
 

സീനിയർ ലീഗൽ ജേർണലിറ്റായ ദേബയാൻ റോയ്ക്കാണ് വിചിത്രമായ അനുഭവം ഉണ്ടായത്. മെട്രോ സ്റ്റേഷനിൽ വച്ച് റോയ് തന്റെ സാംസങ് ഗാലക്സി എസ്10+ സ്മാർട്ട്ഫോൺ ഉപയോഗിക്കുകയായിരുന്നു. ചാറ്റ് ചെയ്യുന്നതിനിടെയാണ് കറുത്ത മാസ്ക് ധരിച്ച മോഷ്ടാവ് ഫോൺ തട്ടിയെടുത്തത്. ഇയാൾ ഉടനെ ഓടുകയും ചെയ്തു. കള്ളനെ പിടിക്കാൻ പിറകെ ഓടിയ റോയിയെ ഞെട്ടിച്ചുകൊണ്ട് കുറച്ച് ദൂരം ഓടി കള്ളൻ നിൽക്കുകയും തിരിഞ്ഞ് റോയുടെ അടുത്തേക്ക് നടക്കുകയും ചെയ്തു. പിന്നീടാണ് അതിശയിപ്പിക്കുന്ന സംഭവം നടന്നത്.

കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്കൂടുതൽ വായിക്കുക: റിയൽ‌മി എക്സ്7 പ്രോ, എക്സ്7, നാർ‌സോ 30 പ്രോ എന്നിവയ്ക്ക് 2,000 രൂപ വരെ വിലക്കിഴിവ്

 പ്രീമിയം സ്മാർട്ട്‌ഫോണുകൾ

സാംസങ് ഗാലക്സി എസ്10 + പോലുള്ള പ്രീമിയം സ്മാർട്ട്‌ഫോണുകൾ ലക്ഷ്യമിടുന്ന ധാരാളം കള്ളന്മാരുണ്ട്. എന്നാൽ റോയ് യുടെ സ്മാർട്ട്ഫോൺ മോഷ്ടിച്ച ആൾ ഇത്തരമൊരു കള്ളൻ ആയിരുന്നില്ല. ഇയാൾക്ക് ഈ ഫോൺ ആവശ്യമായിരുന്നില്ല. കുറച്ച് ദൂരം തന്നെ പിന്തുടർന്ന് റോയ് യുടെ അടുത്തേക്ക് തിരിഞ്ഞ് നടന്ന കള്ളൻ "ഭായ് മുജെ ലഗ വൺപ്ലസ് 9 പ്രോ മോഡൽ ഹായ്" എന്ന് പറഞ്ഞു. ഞാൻ വിചാരിച്ചു നിങ്ങൾ വൺപ്ലസ് 9 പ്രോ ഉപയോഗിക്കുകയാണ് എന്നാണ് ഇതിന്റെ അർത്ഥം. തുടർന്ന് സാംസങ് ഫോൺ തിരിച്ചേൽപ്പിച്ചു.

റോയ് തന്റെ ഫോൺ മാറ്റി പുതുതായി പുറത്തിറങ്ങിയ വൺപ്ലസ് ഫ്ലാഗ്ഷിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യാത്തതിൽ ദുഃഖം പ്രകടിപ്പിച്ചാണ് കള്ളൻ മടങ്ങിയതെന്ന് റോയ് ട്വീറ്റ് ചെയ്തു. നിമിഷങ്ങൾക്കകം ഈ മോഷ്ടാവ് ആൾക്കൂട്ടത്തിനുള്ളിലേക്ക് പോയി. എന്തായാലും ഈ സംഭവം അത്ഭുതത്തോടെയാണ് റോയ് കണ്ടത്. തന്റെ നഷ്ടപ്പെട്ടു എന്ന് കരുതിയ ഡിവൈസ് തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. ഈ സംഭവം ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

കൂടുതൽ വായിക്കുക: പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽകൂടുതൽ വായിക്കുക: പോക്കോ സ്മാർട്ട്ഫോണുകൾക്ക് വമ്പിച്ച വിലക്കിഴിവുമായി ഫ്ലിപ്പ്കാർട്ട് മൊബൈൽ ബോണാൻസ സെയിൽ

റോയിയുടെ പോസ്റ്റ്
 

വൺപ്ലസിന്റെ ഏറ്റവും പുതിയ ഡിവൈസിനുള്ള ജനപ്രീതിയാണ് ഈ സംഭവം തെളിയിക്കുന്നതെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ഈ സംഭവം ട്വിറ്ററിൽ പങ്കിട്ടതുമുതൽ, റോയിയുടെ പോസ്റ്റ് 500 റീട്വീറ്റുകളും മൂവായിരത്തിലധികം ലൈക്കുകളും നേടി. ഇത് ഈ സംഭവം ട്രന്റായതിന് തെളിവ് തന്നെയാണ്. ട്വിറ്ററിൽ മാത്രമല്ല മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഈ സംഭവം ഏറെ ശ്രദ്ധിക്കപ്പെടുകയും ട്രന്റിങായി മാറുകയും ചെയ്തിട്ടുണ്ട്.

സാംസങ് ഫോൺ

വൺപ്ലസ് 9 പ്രോ വാങ്ങുന്ന എല്ലാവരും ശ്രദ്ധിക്കണമെന്നം ഈ സ്മാർട്ട്ഫോണിന് മുന്നിൽ മറ്റൊരു സ്മാർട്ട്ഫോണിന് പ്രാധാന്യം ഇല്ലെന്നുമാണ് ചില ആളുകൾ ട്വിറ്ററിലും മറ്റും കുറിച്ചത്. എന്തായാലും വൺപ്ലസ് 9 പ്രോ എന്ന പുതിയ ഡിവൈസിന് വലിയ പ്രമോഷൻ ഉണ്ടാക്കുന്ന സംഭവമാണ് ഇത്. സാംസങ് ഫോൺ തിരിച്ചു നൽകി എന്നതിന് പ്രാധാന്യം നൽകി ചില ആളുകൾ സാംസങിനെ ട്രോളുകയും ചെയ്യുന്നുണ്ട്.

കൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തുംകൂടുതൽ വായിക്കുക: സാംസങ് ഗാലക്‌സി Z ഫോൾഡ് 3, ഗാലക്‌സി Z ഫ്ലിപ്പ് 3 സ്മാർട്ട്ഫോണുകൾ വൈകാതെ വിപണിയിലെത്തും

Most Read Articles
Best Mobiles in India

English summary
The thief thought he had stolen the new OnePlus 9 Pro. But he stole the Samsung Note 10+. That's why he returned the phone.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X