ഒരു രൂപയ്ക്ക് 'വണ്‍പ്ലസ്' സ്മാര്‍ട്ട്‌ഫോണുകള്‍ സ്വന്തമാക്കാം: വേഗമാകട്ടേ!

Written By:

ഷവോമിയുടെ ഒരു രൂപ സ്മാര്‍ട്ട്‌ഫോണ്‍ ഓഫറിനു ശേഷം അടുത്ത പ്രമുഖ കമ്പനിയായ വണ്‍പ്ലസ് തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ ഒരു രൂപയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഒരുങ്ങുകയാണ്. ഇതും ദീപാവലി ഫ്‌ളാഷ് സെയിലിലാണ് ഈ ഫോണ്‍ ലഭിക്കുന്നത്. ഇതു കൂടാതെ മറ്റു വണ്‍പ്ലസ് ഉത്പന്നങ്ങളും വന്‍ ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് നേടാന്‍ അവസരം നല്‍കുകയാണ് വണ്‍പ്ലസ്.

നേടു ഒരു രൂപയ്ക്ക് അണ്‍ലിമിറ്റഡ് 4ജി ഡാറ്റ!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓഫര്‍ ദിവസങ്ങള്‍

ദീപാവലി ഡാഷ് സെയില്‍ നടക്കുന്നത് ഒക്ടോബര്‍ 24 മുതല്‍ 26 വരെയാണ്. കൂടാതെ ഫ്‌ളാഷ് സെയില്‍ നടക്കുന്നത് ദിവസവും മൂന്നു പ്രാവശ്യമായിട്ടാണ്, അതായത് ഉച്ചയ്ക്ക് 12 മണിക്കും, വൈകുന്നേരം 4 മണിക്കും, രാത്രി 8 മണിക്കുമായിട്ട്.

സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത്

ഈ ഓഫറില്‍ പങ്കെടുക്കാനായി ഉപഭോക്താക്കള്‍ ആദ്യ വണ്‍പ്ലസ് സ്റ്റോറില്‍ നിന്നും സൈന്‍അപ്പ് ചെയ്യേണ്ടതാണ്. അതില്‍ ഫോണ്‍ നമ്പറുകള്‍, അഡ്രസ്സ് എന്നിവ നല്‍കുക. ഈ ഘട്ടത്തിന്റെ അവസാനം നിങ്ങള്‍ #DiwaliDashSale എന്ന് നിങ്ങളുടെ ഏതെങ്കിലും ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പങ്കിടുക.

മിസ്റ്ററി ബോക്‌സുകള്‍

മറ്റു ഫ്‌ളാഷ് സെയിലിനെ പോലെ ഉപഭോക്താക്കള്‍ക്ക് വണ്‍പ്ലസ് ഉത്പന്നങ്ങള്‍ ഏതാണ് ലഭിക്കുന്നതെന്ന് അറിയാര്‍ സാധിക്കില്ല. വില്പന തുടങ്ങുന്ന സമയത്ത് നിങ്ങള്‍ ഒരു മിസ്റ്ററി ബോക്‌സ് തിരഞ്ഞെടുക്കേണ്ടി വരും. ആ ബോക്‌സിനുളളില്‍ വണ്‍പ്ലസ് 3 റോസ്‌ഗോള്‍ഡ് വേര്‍ഷനിലെ ഉത്പന്നങ്ങള്‍ വരെ ഉണ്ടായിരിക്കും.

ഒരു രൂപ പേ ചെയ്യുക

ഒരു ഉപഭോക്താവിന് ഒരു മിസ്റ്ററി ബോക്‌സ് മാത്രമേ തിരഞ്ഞെടുക്കാന്‍ സാധിക്കുകയുളളൂ. അത് തിരഞ്ഞെടുത്തതിനു ശേഷം ഒരു രൂപ മൂന്നു മണിക്കൂറിനുളളില്‍ പേയ്‌മെന്റ് ചെയ്യേണ്ടതാണ്. അതിനു ശേഷമേ നിങ്ങള്‍ ആ ഉത്പന്നത്തെ കുറിച്ച് അറിയാന്‍ സാധിക്കൂ.

റിജക്ട് ആകുന്നതാണ്

നിങ്ങള്‍ മിസ്റ്ററി ബോക്‌സ് തിരഞ്ഞെടുത്ത് മൂന്നു മണിക്കൂറിനുളളില്‍ പേയ്‌മെന്റ് ചെയ്തില്ലെങ്കില്‍ ഇത് അണ്‍-പെയ്ഡ് ബോക്‌സ് എന്നു പറഞ്ഞ് ബ്ലോക്കാകുകയും ചെയ്യും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
OnePlus will host its Diwali Dash Sale on its e-commerce store online. The Diwali Dash Sale will be held between October 24 and October 26, each day at 12 PM, 4 PM and 8 PM. Interested participants will have to register for the company’s Diwali Dash before hand.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot