ക്യാൻസർ കണ്ടെത്താൻ ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

|

ഒരു മനുഷ്യ റേഡിയോളജിസ്റ്റിനേക്കാൾ കൂടുതൽ കൃത്യമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) സ്തനാർബുദം കണ്ടെത്താൻ കഴിയുമോ? സാധിക്കുമെന്നാണ് ഗൂഗിളിന്റെ വാദം. സ്തനാർബുദം കണ്ടെത്തുന്നതിൽ ഡോക്ടർമാരെ മറികടക്കാൻ കഴിവുള്ള ഒരു AI മോഡൽ വികസിപ്പിച്ചതായും കമ്പനി അവകാശപ്പെടുന്നു.

സ്വതന്ത്ര പഠനം
 

ആറ് റേഡിയോളജിസ്റ്റുകളുമായി നടത്തിയ ഒരു സ്വതന്ത്ര പഠനത്തിൽ AI സിസ്റ്റം എല്ലാ റേഡിയോളജിസ്റ്റുകളെയും പിന്നിലാക്കി. രോഗ നിർണയത്തിന് സഹായിക്കുന്ന AI സിസ്റ്റത്തിലെ റിസീവർ ഓപ്പറേറ്റിംഗ് ക്യാരസ്റ്ററിസ്റ്റിക്ക് കർവിന് (AUC-ROC) കീഴിലുള്ള ഏരിയ ശരാശരി റേഡിയോളജിസ്റ്റിന്റെ AUC-ROC യേക്കാൾ 11.5% മാർജിൻ കൂടുതലാണ് എന്ന് കമ്പനി അറിയിച്ചു.

ഗൂഗിൾ

ഗൂഗിൾ കഴിഞ്ഞ രണ്ട് വർഷമായി യുണൈറ്റഡ് കിംഗ്ഡം (യുകെ), യുണൈറ്റഡ് സ്റ്റേറ്റ്സ് (യുഎസ്) എന്നിവിടങ്ങളിലെ ക്ലിനിക്കൽ ഗവേഷണ പങ്കാളികളുമായി ചേർന്ന് ഈ പ്രോജക്റ്റിന് പിന്നിൽ പ്രവർത്തിക്കുകയാണ്. നേച്ചർ എന്ന ശാസ്ത്ര ജേണലിൽ ഇന്നലെ പ്രസിദ്ധീകരിച്ച ഒരു പേപ്പറിൽ കമ്പനി യുകെയിലും യുഎസിലും ഈ സംവിധാനം എല്ലാവർക്കുമായി എത്തിക്കാമെന്ന് തെളിയിച്ചിട്ടുള്ളതായി വ്യക്തമാക്കി.

കൂടുതൽ വായിക്കുക: കോബോട്ടുകൾ: മനുഷ്യരുടെ ഉറ്റ സുഹൃത്തുക്കളായി ഭാവിയിൽ മാറിയേക്കാവുന്ന റോബോട്ടുകൾ

ക്യാൻസർ

യുകെയിലെ 76000 ത്തിലധികം സ്ത്രീകളിൽ നിന്നും യുഎസിലെ 15000 ത്തിലധികം സ്ത്രീകളിൽ നിന്നും മാമോഗ്രാമുകളുടെ (ക്യാൻസർ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന സ്തനത്തിന്റെ എക്സ്-റേ ഇമേജുകൾ) ആളെ വ്യക്തമാക്കാത്ത ഡാറ്റാ സെറ്റിലാണ് AI മോഡൽ പരിശീലനം നൽകി ട്യൂൺ ചെയ്തത്. ഇതിന് ശേഷം കമ്പനി ഇവയുടെ കൃത്യത വിലയിരുത്തി. യുകെയിൽ 25000 സ്ത്രീകളും യുഎസിലെ 3000 സ്ത്രീകളും ഉള്ള ഒരു പ്രത്യേക ഡാറ്റാ സെറ്റിലെ എഐ മോഡലുപയോഗിച്ചാണ് കൃത്യത വിലയിരുത്തിയത്. ഗൂഗിളിന്റെ അഭിപ്രായത്തിൽ യുഎസിൽ സാധരണ സ്തനാർബുദ്ദം തെറ്റായി സ്ഥിരീകരിക്കുന്നത് 5.7 ശതമാനവും തെറ്റായി അർബുദം ഇല്ലെന്ന് കരുതിയേക്കാവുന്നത് 9.4 ശതമാനവും കുറയ്ക്കാൻ കഴിഞ്ഞു.

റേഡിയോളജിസ്റ്റ്
 

ഗൂഗിളിന്റെ ഈ മോഡൽ ഒരു റേഡിയോളജിസ്റ്റിനെ മാറ്റിസ്ഥാപിക്കാനുള്ളതല്ല. ഒരു റേഡിയോളജിസ്റ്റിന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യക്ഷമമായി കാര്യങ്ങൾ ചെയ്യുന്നതാണ് ഇതിന്റെ അൽ‌ഗോരിതം എന്ന് ഗൂഗിൾ അവകാശപ്പെട്ടു. സ്തനാർബുദം കണ്ടെത്തുന്നതിൽ ഒരു നിഗമനത്തിലെത്തുന്നതിന് മുമ്പ് മാമോഗ്രാം ഒന്നിലധികം റേഡിയോളജിസ്റ്റുകൾ പരിശോധിക്കാറുണ്ട്. കൃത്യമായി ഇതിന് സഹായിക്കാൻ പുതിയ സംവിധാനത്തിന് സാധിക്കും.

നാഷണൽ ഹെൽത്ത് സർവീസ്

യുഎസിൽ ഒരു റേഡിയോളജിസ്റ്റിന്റെ അഭിപ്രായം കൊണ്ട് മാത്രം ക്യാൻസർ സ്ഥിരീകരിക്കുകയാണ് ചെയ്യുന്നതെങ്കിൽ യുകെയിലെ എൻ‌എച്ച്‌എസിൽ (നാഷണൽ ഹെൽത്ത് സർവീസ്) കുറഞ്ഞത് രണ്ട് റേഡിയോളജിസ്റ്റുകൾ മാമോഗ്രാം വിശകലനം ചെയ്ത് ഫലത്തെക്കുറിച്ച് ഇരുവരും യോജിപ്പിലെത്തിയ ശേഷം മാത്രമേ സ്ഥിരീകരണം ഉണ്ടാവുകയുള്ള. ഇന്ത്യയിൽ എത്ര റേഡിയോളജിസ്റ്റുകൾ ഒരു മാമോഗ്രാം പരിശോധിക്കണം എന്നതിനെക്കുറിച്ച് യാതൊരു നിയമവും നിലവിലില്ല.

കൂടുതൽ വായിക്കുക: യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ ഒലയുടെ എഐ ഗാർഡിയൻ സംവിധാനം

അൽഗോരിതം

എന്തായാലും റേഡിയോളജിസ്റ്റിനെ മാറ്റിസ്ഥാപിക്കാനല്ല ഗൂഗിളിന്റെ അൽഗോരിതം വികസിപ്പിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ 2.18 ലക്ഷം ആളുകൾക്ക് ഒരു റേഡിയോളജിസ്റ്റ് എന്ന നിലയിലാണ് ഉള്ളത്. ഇതുപോലുള്ള അൽ‌ഗോരിതങ്ങൾ അത്തരം വിടവുകൾ നികത്താൻ സഹായിക്കും. റേഡിയോളജിസ്റ്റുകൾക്ക് ജോലി എളുപ്പമാക്കുക എന്നതും ഇത്തരം അൽഗോരിതങ്ങളുടെ ലക്ഷ്യമാണ്. AI ഒരിക്കലും മനുഷ്യരെ മാറ്റിസ്ഥാപിക്കില്ലെന്നാണ് ഡോക്ടർമാരുടെ വാദം, പ്രത്യേകിച്ച് കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങളിൽ. എന്നാൽ അവ രോഗനിർണയങ്ങളിലെ കൃത്യത ഉറപ്പാക്കാൻ സഹായിക്കും.

Most Read Articles
Best Mobiles in India

Read more about:
English summary
Can artificial intelligence (AI) spot breast cancer more accurately than a human radiologist? Google would argue it can. The company claims to have developed an AI model that is “capable of surpassing human experts" in predicting breast cancer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X