കൊലപാതകിയെ കുടുക്കി ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫെഷ്യൽ റെക്കഗനിഷൻ സോഫ്റ്റ് വെയർ

|

ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫെഷ്യൽ റെക്കഗനിഷൻ സോഫ്റ്റ് വെയർ ഉപയോഗിച്ച് കൊലപാതകിയെ പിടിക്കാനാകുമെന്ന് തെളിയിക്കുകയാണ് ചൈനയിൽ നടന്നൊരു സംഭവം. സ്വന്തം കാമുകിയെ കൊലപ്പെടുത്തി ഓൺലൈനായി കാമികിയുടെ പേരിൽ ലോൺ എടുക്കാൻ ശ്രമിച്ചയാളെ വിദഗ്ദമായി കുടുക്കിയിരിക്കുകയാണ് AI ഫെഷ്യൽ റെക്കഗനിഷൻ സോഫ്റ്റ് വെയർ. 29 വയസ്സുകാരനായ സാങ് ആണ് കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തിൻറെ മുഖം സ്കാൻ ചെയ്ത് ഓൺലൈനായി ലോൺ എടുക്കാൻ ശ്രമിച്ചത്.

സോഫ്റ്റ് വെയർ കണ്ടെത്തിയത് കണ്ണിൻറെ ചലനമില്ലായ്മ

സോഫ്റ്റ് വെയർ കണ്ടെത്തിയത് കണ്ണിൻറെ ചലനമില്ലായ്മ

സാങ് കാമുകിയെ കൊലപ്പെടുത്തി പണമിടപാട് സ്ഥാപനത്തിൽ ലോണിനായി ഓൺലൈനായി അപേക്ഷിക്കുന്നു. അപേക്ഷ സ്വീകരിക്കുന്നതിന് മുൻപ് അപേക്ഷ നൽകുന്ന ആളെ തിരിച്ചറിയാനായുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഫേഷ്യൽ റെക്കഗനിഷൻ സംവിധാനത്തിൽ കാമുകിയുടെ മുഖം സാങ് സ്കാൻ ചെയ്തു. മൃതശരീരത്തിൻറെ മുഖം സ്കാൻ ചെയ്ത റെക്കഗനിഷൻ സംവിധാനം കണ്ണുകളിലെ ചനമില്ലായ്മ കണ്ടെത്തി.

ഐഡൻറിറ്റി തെളിയിക്കാനുള്ള നടപടികളെല്ലാം പരാജയം

ഐഡൻറിറ്റി തെളിയിക്കാനുള്ള നടപടികളെല്ലാം പരാജയം

ലോൺ എടുക്കുന്ന ആളുടെ ഐഡൻറിറ്റി തെളിയിക്കാനുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സഹായത്തോടെയുള്ള ഫേസ് റെക്കഗനിഷൻ സോഫ്റ്റ് വെയർ സംവിധാനം സ്കാൻ ചെയ്യുമ്പോൾ കണ്ണുകൾ ചലിപ്പിക്കാൻ ആവശ്യപ്പെടും. സാങിൻറെ കാമുകിയുടെ മുഖം മരിച്ചുപോയ ആളുടെതാണ് എന്നതിൻറെ ആദ്യ സൂചന ലഭിക്കുന്നത് ഈ പരീക്ഷണം പരാജയപ്പെട്ടതോടെയാണ്. വോയ്സ് റെക്കഗനിഷൻ സംവിധാനവും ശബ്ദം സ്ത്രീയുടേത് ആല്ലെന്നും പുരുഷൻറെ ശബ്ദമാണെന്നും വ്യക്തമായി.

കഴുത്തിലെ അടയാളം സംശയം വർദ്ധിപ്പിച്ചു
 

കഴുത്തിലെ അടയാളം സംശയം വർദ്ധിപ്പിച്ചു

മാനുവലായി നടത്തിയ പരിശോധനയിൽ വിഷ്യലിൽ കാണുന്ന സ്ത്രീയുടെ മുഖത്ത് നിരവധി അപാകതകൾ ബാങ്ക് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടു. മുഖത്ത് ചതവുകളും കഴുത്തിലെ ചുവന്ന അടയാളവും ഉണ്ടായിരുന്നു. ഇത്രയും ബോധ്യപ്പെട്ടതോടെ ബാങ്ക് അധികൃതർ പൊലീസിനെ ബന്ധപ്പെട്ടു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകവും പണം തട്ടാനുള്ള ശ്രമവും വ്യക്തമായത്.

പിടിയിലായത് മൃതദേഹം കത്തിക്കാൻ ശ്രമിക്കുമ്പോൾ

പിടിയിലായത് മൃതദേഹം കത്തിക്കാൻ ശ്രമിക്കുമ്പോൾ

ചൈനയിലെ ഫുജിയാൻ പ്രവിശ്യയിലാണ് സാങ്കേതിക കൊണ്ട് വിദ്യ കുറ്റകൃത്യം കണ്ടെത്തിയ സംഭവം. സ്വന്തം കാമുകിയെ കൊലപ്പെടുത്തിയ ശേഷം ആൾ താമസം കുറഞ്ഞ ഫാമിലെത്തിച്ച് കത്തിക്കാൻ ശ്രമിക്കവേയാണ് പൊലീസ് സാങിനെ പിടികൂടുന്നത്. പണമിടപാട് സ്ഥാപനത്തിൽ നിന്നും ഓൺലൈനായി വായ്പ എടുക്കുന്നവരുടെ ഐഡൻറിറ്റി മനസ്സിലാക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറാണ് സാങിനെ കുടുക്കിയത്.

കൊലപാതകം പണത്തെ ചൊല്ലിയുള്ള തർക്കംമൂലം

കൊലപാതകം പണത്തെ ചൊല്ലിയുള്ള തർക്കംമൂലം

പണത്തെ ചൊല്ലിയുള്ള തർക്കമാണ് സാങ് കാമുകിയെ കൊലപ്പെടുത്താൻ കാരണം. കയറുകൊണ്ട് കഴുത്ത് ഞെരിച്ചാണ് സാങ് കൊലനടത്തിയത്. കാമുകിയുടെ മൊബൈൽ ഉപയോഗിച്ച് അവരുടെ അക്കൌണ്ടിൽ നിന്നും പണം തട്ടിയെടുത്തതിനെ ചൊല്ലിയുള്ള തർക്കം മുറുകുകയും സാങിനെ കാമുകി ഉപേക്ഷിക്കുമെന്ന ഘട്ടമെത്തുകയും ചെയ്തു. ഈ അവസരത്തിലാണ് സാങ് കാമുകിയെ കൊലപ്പെടുത്തുന്നത്. മൃതദേഹം വാടകയ്ക്കെടുത്ത കാറിൻറെ ബൂട്ടിൽ ഒളിപ്പിച്ചു. പിന്നീട് വളരെ ദൂരെയെത്തിയാണ് മൃതദേഹം കത്തിക്കാൻ ശ്രമിച്ചത്.

കൊലപാതകം മറച്ചുവയ്ക്കാനും ഫോൺ ഉപയോഗിച്ചു

കൊലപാതകം മറച്ചുവയ്ക്കാനും ഫോൺ ഉപയോഗിച്ചു

കൊലപാതകം നടത്തിയ ശേഷം സാങ് കാമുകി ജോലിചെയ്യുന്ന സ്ഥാപന ഉടമയ്ക്ക് വീചാറ്റ് ആപ്ലിക്കേഷനിലൂടെ അവധി അപേക്ഷ അയച്ചു. കാമുകിയുടെ മാതാപിതാക്കളോട് രണ്ടുപേരും വിനോദയാത്ര പോവുകയാണെന്നും കുറച്ച് ദിവസം കഴിഞ്ഞ് തിരിച്ചെത്തുമെന്നും അറിയിച്ചു. കൊലപാതകം നടത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച അതിബുദ്ധിയെയാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സംവിധാനം കണ്ടുപിടിച്ചത്. കുറ്റകൃത്യങ്ങൾ കണ്ടെത്താൻ സാങ്കേതിക വിദ്യയുടെ വികാസം പ്രയോജനപ്പെടും എന്നതിൻറെ തെളിവ് കൂടിയാണ് ഈ സംഭവം.

Best Mobiles in India

Read more about:
English summary
An AI facial recognition software has helped catch a murder suspect in China after attempting to take out a loan online under the guise of his dead girlfriend.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X