Home
News

വരുന്ന തിരഞ്ഞെടുപ്പുകൾ എഐ നിയന്ത്രിക്കും, ഓർത്തിട്ട് ഭയമാകുന്നു; ഓപ്പൺഎഐ സിഇഒ

ഇപ്പോൾ ലോകം ഭരിക്കുന്ന സാങ്കേതിക വിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). ഒരുപാട് ആവിശ്യങ്ങൾക്ക് നമ്മൾ എഐയുടെ സഹായം സ്വീകരിക്കാറുണ്ട്. എന്നാൽ നമ്മൾ അറിയാത്ത ധാരാളം ദോഷ വശങ്ങളും എഐയ്ക്ക് ഉണ്ടെന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. ഈ ദോഷവശങ്ങൾ തന്നെയാണ് എഐ സേവനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നവരെയും ഭയപ്പെടുത്തുന്നത്

പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓപ്പൺഎഐയുടെ സിഇഒ സാം ആൾട്ട്മാൻ ഭാവിയിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ഓർത്ത് ഭയപ്പെടുന്നു എന്നാണ് സൂചിപ്പിക്കുന്നത്. കാരണം ഇനി വരാവനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ വരെ എഐ സ്വാധിനിച്ചേക്കാം എന്നാണ് ഇദ്ദേഹം കരുതുന്നത്. ആൾട്ട്മാന്റെ ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് ഇയാൾ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. എഐ സാങ്കേതികവിദ്യ ദുരുപയോ​ഗം ചെയ്യാൻ സാധ്യതയുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്.

വരുന്ന തിരഞ്ഞെടുപ്പുകൾ എഐ നിയന്ത്രിക്കും

MOST READ: നല്ലൊരു ഹെഡ്ഫോൺ അ‌ത്യാവശ്യമാണോ, ഇപ്പോൾ ലഭ്യമായ ഏറ്റവും മികച്ച ഓഫറുകൾ!

എഐ ഉപയോ​ഗിച്ച് പൊതുവിതകാരം ഉണർത്തി വ്യക്തികൾ അതിന്റെ ​ലാഭം ഉണ്ടാക്കുമോ എന്നാണ് ഇദ്ദേഹം ഭയപ്പെടുന്നത്. ഒരു ശക്തമായ വികാരം ഉണ്ടാക്കിയെടുക്കാൻ എഐകൾക്ക് സാധിക്കുമെന്നാണ് ഇദ്ദേ​ഹം വിശ്വസിക്കുന്നത്. നേരത്തെ ചാറ്റ്ജിപിറ്റി പുറത്തിറക്കുന്ന സമയത്തും ആൾട്ട്മാൻ ചെയ്ത ട്വീറ്റ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2022 സെപ്റ്റംബറിൽ ആയിരുന്നു ഈ ട്വീറ്റ് ഇദ്ദേഹം പുറത്തുവിട്ടത്. അന്ന് ആശങ്ക പ്രകടിപ്പിച്ചെങ്കിലും സജീവമായ ഒരു നിലപാട് വളർത്തിയെടുക്കുന്നതിനുള്ള അവബോധം വളർത്തിയെടുക്കണം എന്നും അദ്ദേഹം പറഞ്ഞിരുന്നു.

"ഒരു സമ്പൂർണ്ണ പരിഹാരമല്ലെങ്കിലും, അതിനെക്കുറിച്ച് അവബോധം വളർത്തുന്നത് നല്ലതാണ്. ആശയങ്ങൾ കേൾക്കാൻ ഞങ്ങൾക്ക് ജിജ്ഞാസയുണ്ട്, കൂടുതൽ ചർച്ചകൾക്കായി ഉടൻ ചില പരിപാടികൾ ഉണ്ടാകും," എന്നായിരുന്നു അന്ന് അദ്ദേഹം ട്വീറ്റ് ചെയ്തത്. എഐയ്ക്ക് ധാരാളം ​ഗുണങ്ങളും ദോഷവശങ്ങളും ഉണ്ടാകും. ഇതിലെ ദോഷവശങ്ങൾ പൂർണമായും ഇല്ലാതാക്കാൻ സാധിക്കില്ല. ബോധവൽക്കരണത്തിലൂടെ അപകടസാധ്യതകൾ കുറക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വരുന്ന തിരഞ്ഞെടുപ്പുകൾ എഐ നിയന്ത്രിക്കും

തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും ഈ പരിഹാരമാർ​ഗങ്ങൾ തന്നെയാണ് സാം ആൾട്ട്മാൻ നിർദേശിക്കുന്നത്. വേണ്ട ബോധവത്ക്കരങ്ങൾ ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും നൽകേണ്ടതുണ്ട് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. ഇതിലൂടെ അപകട സാധ്യത കുറക്കാൻ സാധിക്കുമെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. ഇത്തരം ചർച്ചകളിൽ പങ്കെടുക്കാനുള്ള തന്റെ ആകാംക്ഷയും ആൾട്ട്മാന്റെ ട്വീറ്റ് സൂചിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇത്തരം ചർച്ചകളിൽ പങ്കെടുക്കണമെന്നും ഇദ്ദേഹം പറയുന്നു.

അതേ സമയം സൈബർ ക്രിമിനലുകളെ സഹായിക്കുന്ന തരത്തിൽ ഫ്രോഡ് ജിപിറ്റി എന്ന പേരിൽ പുതിയ എഐ ആപ്പ് രം​ഗത്തിറങ്ങിയതായി കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് പുറത്തു വന്നിരുന്നു. പ്രധാനാമായും ഡാർക്ക് വെബ് മാർക്കറ്റുകളിലും ടെലിഗ്രാം ചാനലുകളിലും ആണ് ഇവ ലഭ്യമാകുന്നത്. ക്രാക്കിംഗ് ടൂളുകൾ നിർമ്മിക്കുക, ഫിഷിംഗ് ഇമെയിലുകൾ, മാൾവെയറുകൾ‌ നിർമ്മിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്ന എഐ ബോട്ടാണ് ഇവ.

നിലവിലെ നിയമകൾ എല്ലാം ലംഘിച്ചുകൊണ്ടാണ് ഈ ബോട്ട് പ്രവർത്തിക്കുന്നത് എന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യാതൊരു വിധത്തിലുള്ള സെൻസിറ്റിവ് ലിമിറ്റേഷനും ഫ്രോഡ് ജിപിറ്റി പാലിക്കുന്നില്ല. 'അതിരുകൾ ഇല്ലാതെ ചാറ്റ് ജിപിടി പോലുള്ള സേവനമാണ് നിങ്ങൾ നോക്കുന്നത് എങ്കിൽ FraudGPT നിങ്ങൾക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ വ്യതി​ഗതമായ എന്ത് ആവിശ്യത്തിനും ഈ ടൂൾ ഉപയോ​ഗിക്കാം' എന്നാണ് ഈ ടൂളിന് കൂടെ ചേർത്തിരിക്കുന്ന വാചകം.

പ്രതിമാസം 200 ഡോളറാണ് ഈ ആപ്പിന്റെ സബ്‌സ്‌ക്രിപ്‌ഷന് ആവിശ്യമായി വരുന്നത്. ഒരു വർഷത്തേക്ക് 1000 ഡോളർ മുതൽ 1200 ഡോളർ വരെയും ഇവർ ഈടാക്കുന്നു. കമ്മ്യൂണിറ്റിയെയും നിങ്ങൾ പ്രവർത്തിക്കുന്ന രീതിയെയും എന്നെന്നേക്കുമായി മാറ്റുമെന്ന് ഉറപ്പുള്ള' ഒരു അത്യാധുനിക ഉപകരണമായാണ് ഡാർക്ക് വെബിൽ FraudGPT അറിയപ്പെടുന്നത്. മറ്റുള്ളവരുടെ സ്വകാര്യതയിൽ കൈകടത്തി ഉപഭോക്താക്കൾ ആ​ഗ്രഹിക്കുന്നതെന്തും നേടിയെടുക്കാൻ ഇത് സഹായിക്കുന്നു.

സ്കാമർമാർക്ക് വലിയ അവസരം ഒരുക്കുന്ന ഒരു ടൂൾ ആയിരിക്കും FraudGPT. എന്നാൽ ഇത് വെറും തുടക്കം മാത്രമാണെന്നും ഇതിലും അപകടം പിടിച്ച പല സാങ്കേതിക വിദ്യകളും എഐയുടെ സഹായത്താൽ പുറത്തിറങ്ങാൻ സാധ്യത ഉണ്ടെന്നാണ് വിദ​ഗ്ദർ അഭിപ്രായപ്പെടുന്നത്. ഇത്തരം ആപ്പുകിളിലൂടെ കുറ്റവാളികൾക്ക് ചെയ്യാൻ ചെയ്യുന്നതിൽ പരുധി ഇല്ലാതെ ആയിരുക്കുന്നു എന്നും ഇവർ കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
According to new reports, OpenAI CEO Sam Altman is worried about future elections. Because he thinks that AI may influence even the upcoming elections. He expressed his concern on Altman's professional Twitter page. He says that there is a possibility of misuse of AI technology.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X