Home
News

ഇന്ത്യ ഇനി അതിവേ​ഗം പായും; 2026ഓടെ രാജ്യത്ത് പറക്കും ടാക്സികൾ എത്തും, സവിശേഷതകൾ നിരവധി

ഇന്ത്യയിൽ പറക്കും ടാക്സികൾ അവതരിപ്പിക്കാനൊരുങ്ങി ആർച്ചർ ഏവിയേഷൻ. ട്രാവൽ ആൻഡ് ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്റർഗ്ലോബ് എന്റർപ്രൈസസുമായി സഹകരിച്ചായിരിക്കും ആർച്ചർ ഏവിയേഷൻ ഇന്ത്യയിൽ എയർ ടാക്സികൾ എത്തിക്കുക. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) വെഹിക്കിൾ സ്റ്റാർട്ട് അപ്പ് എന്ന നിലയിൽ ഏറെ പ്രസിദ്ധിയാർജിച്ച കമ്പനിയാണ് ആർച്ചർ ഏവിയേഷൻ.

2026ഓടുകൂടി ഇന്ത്യയിൽ എയർ ടാക്സികൾ ആരംഭിക്കും എന്നാണ് ഇവർ അറയിച്ചിരിക്കുന്നത്. നിലവിൽ യുഎഇ, യുഎസ് എന്നീ രാജ്യങ്ങളിൽ ആർച്ചർ ഏവിയേഷന്റെ നിയന്ത്രണത്തിൽ എയർ ടാക്സികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഇതിന് സമാനമായ പ്രവർത്തനം ആരംഭിക്കാൻ ഇവർ പദ്ധതിയിട്ടിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ പറക്കും ടാക്സികൾ ആദ്യമായി എത്തിയ ദക്ഷിണേഷ്യൻ രാജ്യം എന്ന ബഹുമതി ഇന്ത്യയെ തേടിയെത്തുന്നതായിരിക്കും.

ഇന്ത്യ ഇനി അതിവേ​ഗം പായും; 2026ഓടെ രാജ്യത്ത് പറക്കും ടാക്സികൾ എത്തും

പ്രധാനമായും ഡൽഹി, മുംബൈ, ബം​ഗളൂരു തുടങ്ങിയ മെട്രോ ന​ഗരങ്ങളിൽ ആയിരിക്കും എയർ ടാക്സിയുടെ സേവനം ആദ്യമെത്തുക. എയർ ടാക്സികളുടെ വരവ് മെട്രോ ന​ഗരങ്ങളെ ട്രാഫിക്ക് കുരുക്കൾക്ക് ഒരു പരുധി വരെ പരിഹാരം കാണുമെന്ന് ആർച്ചർ ഏവിയേഷൻ ​ഗ്രൂപ്പും ഇന്റർഗ്ലോബ് എന്റർപ്രൈസസും പറഞ്ഞു. ഏകദേശം ഇരുന്നുറോളം എയർ ടാക്സികൾ ഇന്ത്യയിൽ പ്രവർത്തിപ്പിക്കാനാണ് ഇരു കമ്പനികളും ലക്ഷ്യം വെയ്ക്കുന്നത്. ഇത് ഇന്ത്യയുടെ ​ഗതാ​ഗത സംസ്ക്കാരത്തിൽ‌ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു എയർ ടാക്സിയിൽ പൈലറ്റ് ഉൾപ്പെടെ അഞ്ച് ആളുകൾക്ക് സഞ്ചരിക്കാവുന്ന തരത്തിലായിരിക്കും ഇതിന്റെ നിർമ്മാണം. മണിക്കൂറിൽ 160 കിലോമീറ്റർ വേ​ഗത്തിൽ വരെ പറക്കാൻ ഇവയ്ക്ക് സാധിക്കുന്നതായിരിക്കും. എയർ ടാകിസിയിലൂടെ ഡൽ​​ഹിയിൽ 27 കിലോമീറ്റർ ദൂരം 7 മിനുറ്റിനുള്ളിൽ പിന്നിടാൻ സാധിക്കും എന്നാണ് ഇവർ വാ​ഗ്ദാനം ചെയ്യുന്നത്. ഇത് കാറിലോ മറ്റ് വാഹനങ്ങളിലോ ആണെങ്കിൽ ഏകദേശം 60 മുതൽ 90 മിനുറ്റ് വരെ സമയം എടുക്കുന്നതായിരിക്കും.

ഇന്ത്യ ഇനി അതിവേ​ഗം പായും; 2026ഓടെ രാജ്യത്ത് പറക്കും ടാക്സികൾ എത്തും

MOST READ: മനുഷ്യനെ യന്തിരൻ ആക്കുമോ? തലയോട്ടി തുരക്കുന്നത് പ്രശ്നമല്ല, മസ്കിന്റെ ചിപ്പിനായി ആയിരങ്ങൾ ക്യൂവിൽ

വളരെ വലിയ തോതിൽ സമയം ലാഭിക്കാൻ എയർ ടാക്സിൽ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും. നിലവിൽ ഈ എയർ ടാക്സിയുടെ പ്രവർത്തം ആരംഭിക്കാൻ ആവിശ്യമായി കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുകയാണ് ഇരു കമ്പനികളും. പൈലറ്റുമാരെയും മറ്റ് ഉദ്യോ​ഗസ്ഥരെയും പരിശീലിപ്പിക്കാനുള്ള പദ്ധകികൾ ഇതിനോടകം തന്നെ ആസൂത്രണം ചെയ്തുകഴിഞ്ഞു. എയർ‌ ടാക്സികളായി പ്രവർത്തിക്കുന്നതിനൊപ്പം തന്നെ കാർഗോ, ലോജിസ്റ്റിക്‌സ്, മെഡിക്കൽ, എമർജൻസി സർവീസുകൾ, ചാർട്ടർ സേവനങ്ങൾ എന്നിവയും ഇവർ വാ​ഗ്ദാനം ചെയ്യും.

അതേ സമയം പുതിയ പങ്കാളിത്തത്തെ കുറിച്ച് ഇന്റർഗ്ലോബിന്റെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ രാഹുൽ ഭാട്ടിയ ചില പ്രതീക്ഷകൾ പങ്കുവെയ്ച്ചു. വളരെക്കാലമായി ഇന്ത്യയിൽ മികച്ച സർവ്വീസ് നലൽകുന്ന കമ്പനിയാണ് ഇന്റർഗ്ലോബ് എന്നും പുതിയ പങ്കാളിത്തത്തോടെ എയർ ടാക്സികൾ അവതരിപ്പിക്കുമ്പോൾ തങ്ങൾ ഏറെ ആവേശഭരിതരാണെന്നും ആയിരുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ. ഞങ്ങൾ അവതരിപ്പിക്കുന്ന എയർ ടാക്സികൾ വരും തലമുറയ്ക്ക് ഏറെ ​ഗുണം ചെയ്യുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

ആർച്ചർ ഏവിയേഷന്റെ സ്ഥാപകൻ ആദം ഗോൾഡ്‌സ്റ്റൈനും ഇന്ത്യയിൽ എയർ‌ ടാക്സി അവതരിപ്പിക്കുന്നതിലുള്ള ആവേശം മാധ്യമങ്ങളുമായി പങ്കിട്ടു. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികൾ ഒന്നായിരിക്കും ഇത് എന്നായിരുന്നു ഇദ്ദേഹത്തിൻ വാക്കുകൾ. ഇത്രയധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന രാജ്യത്ത് എയർ ടാക്സികൾ അനിവാര്യമാണെന്നും ആദം പറഞ്ഞു. രാജ്യത്തെ ​ഗതാ​ഗത പ്രശ്നങ്ങൾക്ക് വിപ്ലവകരമായ മാറ്റം ഈ എയർ ടാക്സികൾ കൊണ്ടുവരുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ സൂചിപ്പിച്ചത് പോലെ 2026ഓടെ ആയിരിക്കും ഈ എയർ ടാക്സികൾ ഇന്ത്യൻ ന​ഗരങ്ങളിലൂടെ പറക്കുക. ന​ഗരങ്ങളോട് അടുത്തു കിടക്കുന്ന ​ഗ്രാമങ്ങളേയും ഈ പദ്ധതിയിൽ ഉൾക്കൊള്ളിക്കുമെന്ന് ആർച്ചർ ഏവിയേഷന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ നിഖിൽ ഗോയൽ പറഞ്ഞു. ഇവിടങ്ങൾ കൂടുതൽ സ്മാർട്ടാക്കി ജനങ്ങൾക്ക് സൗകര്യപ്രദമായി ജീവിക്കാൻ സാധിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

More from GizBot

Best Mobiles in India

English summary
It will be designed to carry five people, including the pilot, in an air taxi. They can fly at a speed of up to 160 km per hour. An air taxi can cover a distance of 27 km in Delhi in 7 minutes. It will take around 60 to 90 minutes by car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X