10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

Written By:

വീണ്ടും ടെലികോം മേഖലയില്‍ ഓഫറുകള്‍ എത്തുകയാണ്. ജിയോക്ക് പിന്നാലെയാണ് ഈ മേഖലയില്‍ ഇത്രയധികം അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ ഓഫറുകള്‍ നല്‍കിത്തുടങ്ങിയത്.

10ജിബി ഡാറ്റ 98 രൂപയ്ക്ക്: വേഗമാകട്ടേ!

എന്നാല്‍ ഇപ്പോള്‍ പുതിയൊരു ഓഫറുമായി എയര്‍സെല്‍ എത്തിയിരിക്കുകയാണ്. ' ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' എന്നാണ് ഈ ഓഫറിന്റെ പേര്.

എയര്‍സെല്ലിന്റെ ഡാറ്റ ഓണ്‍ ഡിമാന്‍ഡ് എന്ന ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം

എയര്‍സെല്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഡാറ്റ ഉപയോഗപ്പെടുത്തുന്നതിനും അതില്‍ കാര്യമായ നിയന്ത്രണം നല്‍കുന്നതിനും ഈ പുതിയ ഓഫര്‍ അനുവദിക്കുന്നു. ഓരോ മണിക്കൂറിലും സൗജന്യ ഡാറ്റ നല്‍കുന്നു.

9 രൂപയ്ക്ക് 1ജിബി ഡാറ്റ

9 രൂപയ്ക്ക് സൂപ്പര്‍ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഒരു മണിക്കൂറില്‍ 1ജിബി ഡാറ്റ ലഭ്യമാകുന്നു. ഈ പാക്ക് ദിവസേന ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന ഒരു ഓഫറാണ്.

രണ്ട് പുതിയ ഓഫറുകള്‍

പുതിയ ഓഫറിന്റെ കീഴില്‍ കമ്പനി രണ്ട് ഓഫറുകളാണ് കൊണ്ടു വന്നിരിക്കുന്നത്. ഒന്ന് 65 രൂപ മറ്റൊന്ന് 98 രൂപ. ഇതില്‍ 65 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി 3ജി ഡാറ്റ നാലു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. അതായത് ഒരു മണിക്കൂര്‍ 1ജിബി ഡാറ്റ എന്ന നിരക്കിലാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി *121*62# എന്ന് ഡയല്‍ ചെയ്യുക.

98 രൂപ റീച്ചാര്‍ജ്ജ്

98 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി ഡാറ്റ 8 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ ഓഫര്‍ ആക്ടിവേറ്റ് ചെയ്യാനായി ഉപഭോക്താക്കള്‍ *121*62# എന്ന് ഡയല്‍ ചെയ്യുക. രണ്ട് പാക്കുകളിലേയും 1ജിബി 3ജി ഡാറ്റ വീണ്ടും സൗജന്യമായി ലഭിക്കും, അതായത് സൂപ്പര്‍ ഡിസ്‌ക്കൗണ്ട് റേറ്റ് 9 രൂപ എന്നതിലൂടെ (Super discounted rate of Rs9). പ്രധാന പാക്കിലേക്ക് ഡിസ്‌ക്കൗണ്ട് പാക്കുകള്‍ പരിധി ഇല്ലാതെ എടുക്കണമെങ്കില്‍ *121*69# എന്ന് ഡയല്‍ ചെയ്യുക.

ഈ ഓഫറുകള്‍ ലഭ്യമാകുന്ന മേഖല

'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' എന്ന ഓഫര്‍ ലഭ്യമാകുന്നത് കൊല്‍ക്കത്ത, പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ്യ, നോര്‍ത്ത് ഈസ്റ്റ് ആസാം എന്നീ വിടങ്ങളിലാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The new offer will allow Aircel customers to consume data as per their convenience of time and offers significant control over to the users for their data consumption and it will provide free data for an hour every day.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot