ജിയോയെ ഞെട്ടിച്ചു കൊണ്ട്: 1ജിബി 4ജി ഡാറ്റ 16.66 രൂപയ്ക്ക്!

Written By:

അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി പല കമ്പനികളും രംഗത്തെത്തുകയാണ്. എന്നാല്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സാണ്.

ജിയോയെ ഞെട്ടിച്ചു കൊണ്ട്: 1ജിബി 4ജി ഡാറ്റ 16.66 രൂപയ്ക്ക്!

ഇന്ത്യന്‍ ടെലികോം വിപണിയില്‍ നിലനില്‍പിനായി അതിവിശിഷ്ടമായ ഒരു പ്രത്യേക ഓഫറാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ ഒരു വര്‍ഷത്തേക്ക് കമ്പനി ഇളവു നല്‍കുന്നു.

ആര്‍കോമിന്റെ പുതിയ 4ജി ഓഫര്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പുതിയ ഓഫര്‍

ഓണ്‍ലൈന്‍ വഴി കമ്പനിയുടെ പോര്‍ട്ടലില്‍ നിന്നും റീച്ചാര്‍ജ്ജ് ചെയ്യുന്നവര്‍ക്ക് 28% വരെ ഇളവ് നല്‍കുമെന്ന് കമ്പനി പറയുന്നു. 4ജി സാനിധ്യമുളള ചില സര്‍ക്കിളുകളില്‍ മാത്രമാണ് ഈ ഓഫര്‍ പരിമിതപ്പെടുത്തിയിരിക്കുന്നത്.

ഏതൊക്കെ സ്ഥലങ്ങളില്‍ ഇൗ ഓഫര്‍ നല്‍കുന്നു

ഡല്‍ഹി, കര്‍ണ്ണാടക, മുംബൈ, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ് എന്നി വിടങ്ങളിലാണ് ഈ ഓഫര്‍ ലഭ്യമാകുന്നത്.

സിംകാര്‍ഡ് നിങ്ങളുടെ വീട്ടിനു നുന്നില്‍

നേരത്തെ പറഞ്ഞതു പോലെ നിങ്ങള്‍ ഓണ്‍ലൈന്‍ പ്ലാന്‍ തിരഞ്ഞെടുക്കണം, കൂടാതെ സിം കാര്‍ഡ് നിങ്ങളുടെ ആര്‍കോം എക്‌സിക്യൂട്ടിവിലൂടെ നിങ്ങളുടെ വീട്ടു പടിക്കല്‍ എത്തുന്നതാണ്.

ഈ ഓഫര്‍ ഈ പ്ലാനില്‍

699 രൂപ, 499 രൂപ, 299 രൂപ എന്നീ മൂന്നു പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ക്കാണ് ഈ ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഡിസ്‌ക്കൗണ്ടിനു ശേഷം ഈ പ്ലാനുകള്‍ ലഭിക്കുന്നത് 499 രൂപ, 399 രൂപ, 249 രൂപ എന്നിങ്ങനെയാണ്. അങ്ങനെ ഒരു വര്‍ഷത്തെ ഡിസ്‌ക്കൗണ്ട് തുക 2400 രൂപയാകും.

ഇതില്‍ മികച്ച പ്ലാന്‍?

ഈ പറഞ്ഞ മൂന്നു പ്ലാനുകളില്‍ 499 രൂപയുടെ പ്ലാനാണ് ഏറ്റവും മികച്ചത്. ഇതില്‍ 30ജിബി ഡാറ്റ നിങ്ങളുടെ ഹാന്‍സെറ്റ് 2ജി, 3ജി, 4ജി ഏതായിരുന്നാലും ലഭിക്കുന്നതാണ്. കൂടാതെ ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ഏതു നെറ്റ്‌വര്‍ക്കിലേക്കും ചെയ്യാം. ഓരോ ബില്ലിങ്ങ് സെക്കിളിലേക്കും 3000 എസ്എംഎസും വാലിഡിറ്റി 30 ദിവസവും ലഭിക്കുന്നു.

399 പ്ലാന്‍

399 പ്ലാനില്‍ 15ജിബി അണ്‍ലിമിറ്റഡ് ഡാറ്റ, 3000 എസ്എംഎസ്, 30 ദിവസം വാലിഡിറ്റി.

239 പ്ലാനില്‍

ഹോം സര്‍ക്കിളുകളില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എല്ലാ നെറ്റ്‌വര്‍ക്കിലേക്കും കൂടാതെ സൗജന്യ ഇന്‍കമിങ്ങ് കോളും.

 

499 പ്ലാന്‍

499 പ്ലാനില്‍ 1ജിബി ഡാറ്റ 16.66 രൂപയ്ക്കു നല്‍കുന്നു. എന്നാല്‍ 399 പ്ലാനില്‍ 1ജിബി ഡാറ്റ 26.66 രൂപയ്ക്കാണ് നല്‍കുന്നത്, 239 രൂപയുടെ പ്ലാനില്‍ 1ജിബ ഡാറ്റ 39 രൂപയും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Communications is offering up to 28 percent discount for its postpaid plans and that too for one year.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot