Home
News

ജിയോയുടെ 234 രൂപ പ്ലാനിൽ 4 മാസത്തെ വാലിഡിറ്റി ആസ്വദിക്കാം; ശ്രദ്ധിക്കേണ്ടത് ഇക്കാര്യം മാത്രം

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജിയോയ്ക്ക് ഉപയോക്താക്കൾ ഉണ്ട്. ഇതിൽ‌ പല ഉപയോക്താക്കളും ജിയോയുടെ ബേസിക് പ്ലാനുകൾ ആണ് ഉപയോ​ഗിക്കുന്നത്. ഇവയിൽ പലതിന്റെയും വാലിഡിറ്റി ഒരു മാസമോ 28 ദിവസമോ മാത്രം ആയിരിക്കും.

എന്നാൽ സാധാരണക്കാർക്ക് ഒരുപാട് ഉപകാരപ്പെടുന്ന തരത്തിൽ ഒരു ഓഫർ പുറത്തിറക്കിയിരിക്കുകയാണ് ജിയോ. അടുത്തിടെ ജിയോ അവതരിപ്പിച്ച ജിയോ ഭാരത് 4ജി ഫോണുകൾ വാങ്ങുന്നവർക്ക് 234 രൂപയുടെ പ്ലാനിൽ 4 മാസത്തെ വാലിഡിറ്റി ആസ്വദിക്കാം എന്നാണ് ജിയോ പുതിയതായി അറിയിച്ചിരിക്കുന്നത്. സാധാരണ ഈ പ്ലാനിന്റെ വാലിഡിറ്റി 2 മാസം മാത്രമാണ്. എന്നാൽ ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കിയാൽ 2 മാസത്തെ സൗജന്യ വാലിഡിറ്റി ഉപയോക്താക്കൾക്ക് ആസ്വദിക്കാവുന്നതാണ്.

ജിയോയുടെ 234 രൂപ പ്ലാനിൽ 4 മാസത്തെ വാലിഡിറ്റി ആസ്വദിക്കാം

MOST READ: 14-മത് വാർഷികത്തിൽ അടിമുടി ഓഫറുമായി ഷവോമി; തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 65% വരെ ഡിസ്കൗണ്ട്

പരിമിതമായ കാലത്തേക്ക് മാത്രമാണ് ഈ ഓഫർ ഉണ്ടാകു എന്നും ജിയോ അറിയിച്ചിട്ടുണ്ട്. പുതിയതായി ജിയോ ഭാരത് 4ജി ഫോണുകൾ വാങ്ങുന്നവർക്ക് മാത്രമല്ല നിലവിൽ ജിയോ ഭാരത് 4ജി ഫോണുകൾ ഉപയോ​ഗിക്കുന്നവർക്കും ഈ ഓഫർ ലഭിക്കുന്നതായിരിക്കും. 234 രൂപയുടെ പ്ലാനിൽ ഏത് നെറ്റ് വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളുകള്‍ ആസ്വദിക്കാൻ സാധിക്കുന്നതാണ്. പ്രതിദിനം 500 എംബി ഡാറ്റയും ഈ പ്ലാൻ ഉപയോക്താക്കൾക്കായി വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

28 ദിവസം 300 എസ്എംഎസും ഈ പ്ലാനിലൂടെ ആസ്വദിക്കാൻ സാധിക്കുന്നതാണ്. അതേ സമയം 999 രൂപ മുതലാണ് ജിയോ ഭാരത് 4ജി ഫോണുകളുടെ വില ആരംഭിക്കുന്നത്. ബേസിക് ഫോണുകൾ ആണെങ്കിലും ഈ ഫോണഇൽ യുപിഐ സേവനങ്ങൾ ലഭിക്കുന്നതാണ്. 1299 രൂപയുടെ ജിയോ ഭാരത് 4ജി ഫോണും ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതേ സമയം കഴിഞ്ഞ വർഷങ്ങളിലെ പോലെ പുതിയ വർഷത്തിലും ജിയോ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുകയാണ്.

ജിയോയുടെ 234 രൂപ പ്ലാനിൽ 4 മാസത്തെ വാലിഡിറ്റി ആസ്വദിക്കാം

2024 ജനുവരി മാസത്തിൽ മാത്രം പുതിയതായി 41 ലക്ഷത്തോളം ഉപയോക്താക്കളെയാണ് ജിയോയ്ക്ക് ലഭിക്കിരിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 41.78 ലക്ഷം ഉപയോക്താക്കൾ. ഇതോടെ ജിയോയുടെ ആകെ ഉപയോക്താക്കളുടെ എണ്ണം 46.39 കോടിയായി ഉയർന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ടെലികോം വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഭാരതി എയർടെലും പുതിയ വർഷത്തിൽ നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ജനുവരി മാസത്തിൽ 7.52 ലക്ഷം ഉപയോക്താക്കളെയാണ് എയർടെൽ പുതിയതായി നേടിയത്. ഇതോടെ എയർടെലിന്റെ ആകെ ഉപയോക്താക്കളുടെ എണ്ണം 38.24 കോടി ആയി ഉയർന്നു. നിലവിൽ രാജ്യത്തെ ആകെ വയർലെസ് ടെലികോം വരിക്കാരുടെ ആകെ എണ്ണം 1160.71 ദശലക്ഷം ആയി ഉയർന്നു. ഡിസംബർ മാസം ഇത് 1158.49 ദശലക്ഷം ആയിരുന്നു. അതായത് വയർലെസ് ടെലികോം വരിക്കാരുടെ എണ്ണം ഒരു മാസം കൊണ്ട് 0.19 ശതമാനം വളർച്ച നേടി.

രണ്ട് പ്രമുഖ ടെലികോം കമ്പനികൾ വളർച്ച നേടിയപ്പോൾ ഉപയോക്താക്കളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വോഡാഫോൺ ഐഡിയയ്ക്ക് (വിഐ) കനത്ത തിരച്ചടിയാണ് പുതിയ വർഷത്തിൽ ഉണ്ടായിരിക്കുന്നത്. ജനുവരി മാസത്തിൽ 15.2 ലക്ഷം ഉപയോക്താക്കൾ വിഐ കണക്ഷൻ ഉപേക്ഷിച്ചു എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിലവിൽ 22.15 കോടി ഉപയോക്താക്കൾ ആണ് ഇന്ത്യയിൽ വിഐ കണക്ഷൻ ഉപയോ​ഗിക്കുന്നത് എന്നാണ് പുതിയ കണക്കുകൾ പറയുന്നത്.

അതേ സമയം രാജ്യത്തെ ടെലികോം മേഖലയിൽ പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎലിന് അവകാശപ്പെടാനുള്ള വിപണി വിഹിതം 7.99 ശതമാനം മാത്രമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ബിഎസ്എൻഎലിന്റെയും എംടിഎൻഎലിന്റെയും സംയോജിത വിഹിതമാണ് ഇത്. ജനുവരി മാസത്തിൽ മാത്രം 12.36 ദശലക്ഷം മൊബൈൽ നമ്പർ പോർട്ടബിലിറ്റി അപേക്ഷകൾ ലഭിച്ചതായും ഈ റിപ്പോർ‌ട്ടിൽ പറയുന്നുണ്ട്. ആദ്യമായി 5ജി നെറ്റ്വർക്ക് കൊണ്ടുവരാൻ സാധിച്ചതാണ് ജിയോയുടെയും എയർടെലിന്റെയും വളർച്ചയ്ക്ക് സഹായകമായത്.

More from GizBot

Best Mobiles in India

English summary
Jio has also informed us that this offer will be available for a limited time only. New Jio Bharat 4G phone buyers and existing Jio Bharat 4G users will also get this offer. The Rs. 234 plan lets you enjoy unlimited calls to any network. This plan also offers users 500 MB of data per day.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X