14-മത് വാർഷികത്തിൽ അടിമുടി ഓഫറുമായി ഷവോമി; തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 65% വരെ ഡിസ്കൗണ്ട്
കഴിഞ്ഞ വർഷത്തെ കണക്കുകൾ അനുസരിച്ച് ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ള സ്മാർട്ട് ഫോൺ ബ്രാൻഡുകളിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന കമ്പനിയാണ് ഷവോമി. നിരവധി ഫോണുകൾ ഇതിനോടകം തന്നെ ഇന്ത്യയിൽ അവതരിപ്പിച്ച ഷവോമിയ്ക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കൾ ആണ് ഇന്ത്യയിൽ ഉള്ളത്.
സ്മാർട്ട് ഫോണുകൾക്ക് പുറമെ ടാബ്ലെറ്റുകൾ പോലുള്ള ഗാഡ്ജറ്റുകളും ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ കമ്പനിയുടെ പതിനാലാമത് വർഷികം പ്രമാണിച്ച് മികച്ച ഓഫറുകളുമായി രംഗത്ത് വന്നിരിക്കുകയാണ് ഷവോമി. ഏപ്രിൽ 6ന് ആരംഭിച്ച ഈ വിൽപന ഏപ്രിൽ 12 വരെ നീണ്ട് നിൽക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഷവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ Mi.com-ൽ നിന്ന് ഉപയോക്താക്കൾക്ക് ഈ ഓഫർ നേടിയെടുക്കാവുന്നതാണ്.

ഇതിന് പുറമെ ഷവോമിയുടെ റീട്ടെയിൽ ഷോപ്പുകളിൽ നിന്നും ഈ ഓഫർ ലഭിക്കുന്നതാണ്. 65 ശതമാനം വരെ ഡിസ്കൗണ്ട് ആണ് ഈ വിൽപനയിൽ ഷവോമി വാഗ്ദാനം ചെയ്യുന്നത്. ഈ വിൽപനയിൽ ലഭിക്കുന്ന ഓഫറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 33,998 രൂപ വില വരുന്ന റെഡ്മി നോട്ട് 13 പ്രോ പ്ലസ് 31,998 രൂപയ്ക്ക് ലഭിക്കുന്നതാണ്. കൂടാതെ റെഡ്മി വാച്ച് 3 എന്ന സ്മാർട്ട് വാച്ചും ഇതിനൊപ്പം സൗജന്യമായി ലഭിക്കുന്നതാണ്.
ഫോണിന്റെ 8 ജിബി റാം 256 ജിബി സ്റ്റോറേജിന് ആണ് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. റെഡ്മി വാച്ച് 3യ്ക്ക് പ്രത്യേകം ഡിസ്കൗണ്ടും ഷവോമി വാഗ്ദാനം ചെയ്തിട്ടുണ്ട്. 8,998 രൂപ വില വരുന്ന റെഡ്മി വാച്ച് 3 ആക്റ്റീവ്, റെഡ്മി ബഡ്സ് 4 ആക്റ്റീവ് കോംബോ 3,599 രൂപയ്ക്ക് ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. റെഡ്മിയുടെ തന്നെ 12 5ജി എന്ന ഫോണിനും ഈ വിൽപനയിൽ ഷവോമി ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

18,998 രൂപ വില വരുന്ന റെഡ്മി 12 5ജി ഇപ്പോൾ 12,998 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ഇതിനൊപ്പം റെഡ്മി ബഡ്സ് 4 ആക്ടീവും സൗജന്യമായി ലഭിക്കുന്നതാണ്. റെഡ്മി വാച്ച് 3 ആക്ടീവിന്റെയും റെഡ്മി ബഡ്സ് 5ന്റെയും കോമ്പോ ഈ വിൽപനയിൽ 5,399 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഈ കോമ്പോയുടെ യഥാർത്ഥ വില 10,998 രൂപയാണ്. റെഡ്മി 12ന്റെ 6 ജിബി റാം പതിപ്പിനും ഇപ്പോൾ ഓഫറുണ്ട്.
ഈ ഫോണും റെഡ്മി ബഡ്സ് 4 ആക്ടീവും അടങ്ങിയ ഈ കോമ്പോയുടെ യഥാർത്ഥ വില 18,998 രൂപയാണ്. എന്നാൽ ഇപ്പോൾ ഈ കോമ്പോ 11,998 രൂപയ്ക്ക് ലഭിക്കുന്നതാണ്. ഷവോമി പാഡ് 6ന് നാലോളം ഡീലുകളും ഈ വിൽപനയിൽ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ടാബിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റ്, പെൻ കോമ്പോ ഇപ്പോൾ 33,997 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാം.
ഇതിന്റെ യഥാർത്ഥ വില 56,997 രൂപയാണ്. ടാബിന്റെ ഇതേ വേരിയന്റും കവർ കോമ്പോയുടെയും യഥാർത്ഥ വില 42,998 രൂപയാണ്. എന്നാൽ ഇപ്പോൾ ഇത് 24,498 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 48,998 രൂപ വില വരുന്ന ഷവോമി പാഡ് 6, സ്മാർട്ട് പെൻ കോമ്പോ ആകട്ടെ ഇപ്പോൾ 28,998 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. ടാബും സ്മാർട്ട് പെനും കവറും കൂടിയ കോമ്പോയ്ക്കും ഈ വിൽപനയിൽ ഓഫറുണ്ട്.
51,997 രൂപ വില വരുന്ന ഈ കൊമ്പോ 30,497 രൂപയ്ക്കാണ് ഇപ്പോൾ ഷവോമി ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാൽ 5000 രൂപയുടെ അധിക ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഫ്ലിപ്പ്കാർട്ട്, ആമസോൺ തുടങ്ങിയ മുൻനിര ഇ കൊമേഴ്സ് വെബ്സൈറ്റുകളിലും ഈ ഓഫറുകൾ ലഭ്യമാകും എന്നാണ് ഷവോമി അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








