Home
News

കഴിഞ്ഞ വർഷം വിപണി ഭരിച്ച ഓപ്പോ ഫോണിന്റെ പിൻ​ഗാമി ഉടനെത്തും; ഓപ്പോ എ3 പ്രോ 5ജിയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

സാധാരണക്കാരായ സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ ഇഷ്ടപ്പെട്ട സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ആ​ഗോളതലത്തിലും ഇന്ത്യയിലും നിരവധി സ്മാർട്ട് ഫോണുകളാണ് കമ്പനി പുറത്തിറക്കിയത്. ഇതിൽ ഭൂരിഭാ​ഗം ഫോണുകളും മിഡ് ബഡ്ജറ്റ് സെ​​ഗ്മെന്റിൽ ആണ് ഓപ്പോ അവതരിപ്പിച്ചത്. എന്നിരുന്നാലും മികച്ച ഫീച്ചറുകൾ ഈ ഫോണുകളിൽ കമ്പനി ഉൾപ്പെടുത്തിയിരുന്നു.

ഇപ്പോൾ ഇതാ തങ്ങളുടെ ഏറ്റവും പുതിയ ഫോൺ ആയ ഓപ്പോ എ 3 പ്രോ 5ജി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ ആണ് കമ്പനി. പതിവ് പോലെ തന്നെ ഓപ്പോയുടെ ഈ ഫോൺ ആദ്യം ലോഞ്ച് ചെയ്യുന്നത് ചൈനയിൽ ആണ്. ഓഗസ്റ്റ് 12 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30ന് ഈ ഫോൺ ചൈനയിൽ ഔദ്യോ​ഗികമായി ലോഞ്ച് ചെയ്യും എന്നാണ് ഓപ്പോ അറിയിച്ചിരിക്കുന്നത്.

ഓപ്പോ എ3 പ്രോ 5ജിയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

MOST READ: ഐപിഎലിന് പുറമെ മറ്റൊരു ക്രിക്കറ്റ് പൂരം; വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ സ്മാർട്ട് ഫോൺ പ്രീമിയർ ലീ​ഗ്

ഓപ്പോയുടെ സബ് ബ്രാൻഡായ റിയൽമിയും അടുത്ത് തന്നെ പുതിയ ഫോൺ പുറത്തിറക്കുന്നതായിരിക്കും. ഏപ്രിൽ 11ന് ആയിരിക്കും റിയൽമി ജിടി നിയോ 6 എസ്ഇ അവതരിപ്പിക്കുക. റെഡ‍്മിയുടെ ടർബോ 3 ആകട്ടെ ഏപ്രിൽ‌ 10ന് പുറത്തിറക്കും എന്നും നിർമ്മാതാക്കൾ ഔദ്യോ​ഗികമായി അറിയിച്ചിട്ടുണ്ട്. സ്മാർട്ട് ഫോൺ വിപണിയിൽ കനത്ത മത്സരമാണ് ഏപ്രിൽ മാസത്തിൽ പ്രതീക്ഷിക്കുന്നത്. അതേ സമയം ഓപ്പോ എ 3 പ്രോ 5ജിയുടെ ചില ഫീച്ചറുകളും പുറത്ത് വന്നിട്ടുണ്ട്.

മൂന്ന് കളർ ഓപ്ഷനുകളിൽ ആയിരിക്കും ഓപ്പോ ഈ ഫോൺ പുറത്തിറക്കുക. അസൂർ, യുൻ ജിൻ പൗഡർ (റോസ്), മൗണ്ടൻ ബ്ലൂ എന്നിവയാണ് ഈ കളറുകൾ. ഇതിൽ അസൂർ കളർ ഓപ്ഷനിൽ ഒരു ഗ്ലാസ് ഫിനിഷിങ് അവതരിപ്പിക്കാനാണ് ഓപ്പോ പദ്ധതിയിട്ടിരിക്കുന്നത്. യുൻ ജിൻ പൗഡർ, മൗണ്ടൻ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിൽ ആകട്ടെ വീഗൻ ലെതർ ബാക്ക് ഫിനീഷിങ്ങും ആണ് പ്രതീക്ഷിക്കുന്നത്.

ഓപ്പോ എ3 പ്രോ 5ജിയുടെ ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചു

MOST READ: മെയ് മാസത്തിൽ പിക്സലിന്റെ പുതിയ അവതാരത്തെ ഇറക്കാൻ ​ഗൂ​ഗിൾ; ഫീച്ചറുകൾ ഇതിനോടകം തന്നെ പുറത്തായി

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയ ഓപ്പോ എ 2 പ്രോയുടെ പിൻ​ഗാമി എന്ന നിലയ്ക്കാണ് പുതിയ ഫോണിനെ ഓപ്പോ അവതരിപ്പിക്കുക. ഓപ്പോ എ 2 പ്രോയ്ക്ക് ഫുൾ എച്ച്ഡി പ്ലസ് റെസല്യൂഷൻ, 920 nits പീക്ക് തെളിച്ചം, 120 Hz പുതുക്കൽ നിരക്ക് എന്നിവ അവകാശപ്പെടാൻ സാധിക്കുന്ന 6.7 ഇഞ്ച് കർവ്ഡ് OLED ഡിസ്‌പ്ലേ ആയിരുന്നു ഓപ്പോ നലൽകിയിരുന്നത്.

12 ജിബി വരെയുള്ള LPDDR4X റാമും 512 ജിബി UFS 3.1 ഇൻ്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ Dimensity 7050 SoC ചിപ്സെറ്റ് ആയിരുന്നു ഓപ്പോ എ 2 പ്രോയ്ക്ക് കരുത്ത് നൽകിയിരുന്നത്. ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റ് പരിശോധിക്കുമ്പോൾ ഡ്യുവൽ ക്യാമറ സെറ്റ് ആണ് കാണാൻ സാധിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 64 എംപി ആയിരുന്നു. 2 എംപിയുടെ പോർട്രെയിറ്റ് സെൻസർ ആണ് മറ്റൊരു ക്യാമറ.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഓപ്പോ ഈ ഫോണിൽ നൽകിയിരുന്ന ഫ്രണ്ട് ക്യാമറയ്ക്ക് 8 എംപിയുടെ കരുത്ത് ആണ് അവകാശപ്പെടാൻ ഉണ്ടായിരുന്നത്. 67W ഫാസ്റ്റ് ചാർജിം​ഗ് പിന്തുണ വാഗ്ദാനം ചെയ്യുന്ന 5,000 mAh ബാറ്ററിയും ഓപ്പോ എ 2 പ്രോയിൽ പായ്ക്ക് ചെയ്തിരുന്നു. ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 13.1 ഔട്ട് ഓഫ് ദി ബോക്‌സിൽ ആയിരുന്നു ഈ ഫോൺ പ്രവർത്തിച്ചിരുന്നത്.

അതേ സമയം ഈ ഫീച്ചറുകളിൽ എല്ലാം അപ്​ഗ്രേഡ് ഉൾപ്പെടുത്തി ആയിരിക്കും ഓപ്പോ എ 3 പ്രോ 5ജി പുറത്തിറക്കുക. നിലവിൽ ചൈനയിലെ ലോഞ്ച് തിയതിയാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. സാധാരണ ചൈനയിൽ ഫോൺ അവതരിപ്പിച്ചതിന് ശേഷം 3 മാസത്തിനുള്ളിൽ തന്നെ ഈ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുകയാണ് ഓപ്പോയുടെ ശൈലി. ആയതിനാൽ ഈ വർഷം തന്നെ ഓപ്പോ എ 3 പ്രോ 5ജി ഇന്ത്യയിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Oppo's sub-brand Realme will also launch a new phone soon. Realme GT Neo 6 SE will be launched on April 11. Redmi's Turbo 3 will be launched on April 10, the makers have officially announced. Heavy competition is expected in the smartphone market in the month of April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X