മെയ് മാസത്തിൽ പിക്സലിന്റെ പുതിയ അവതാരത്തെ ഇറക്കാൻ ഗൂഗിൾ; ഫീച്ചറുകൾ ഇതിനോടകം തന്നെ പുറത്തായി
നിലവിൽ സ്മാർട്ട് ഫോൺ ആരാധകരുടെ ഇടയിൽ പ്രതേകം ഫാൻ ബെയ്സ് ഉള്ള ഒരു ഫോൺ ആണ് ഗൂഗിളിന്റെ പിക്സൽ ഫോണുകൾ. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഫോൺ ആയി തിരഞ്ഞെടുത്തത് ഗൂഗിളിന്റെ പിക്സൽ 7 ഫോൺ ആയിരുന്നു. ഇതിന് പിന്നാലെയാണ് ഗൂഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകൾ പുറത്തിറക്കിയത്.
ഗൂഗിൾ പിക്സൽ 8, 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരുന്നു ഈ സീരീസിൽ ഉണ്ടായിരുന്നത്. ആദ്യമായി എഐ ഫീച്ചറുകൾ ഉൾപ്പെടുത്തിയ ഫോൺ എന്ന പ്രേത്യേകതയും ഗൂഗിൾ പിക്സൽ 8 സീരീസ് ഫോണുകൾക്ക് ഉണ്ട്. ഇതിന് ശേഷമാണ് സാംസങ് ഗാലക്സി എസ് 24 സീരീസ് ഉൾപ്പെടെയുള്ള ഫോണുകൾക്ക് എഐ ഫീച്ചറുകൾ ലഭിച്ചത്. മികച്ച പ്രതികരണമാണ് ഉപയോക്താക്കളുടെ പക്കൽ നിന്ന് പിക്സൽ ഫോണുകൾക്ക് ലഭിക്കുന്നത്.

ഗൂഗിളിന്റെ പിക്സൽ 8 സീരീസ് ഫോണുകൾ പുറത്തിറങ്ങിയിട്ട് ഏകദേശം 6 മാസങ്ങൾ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോൾ പിക്സൽ ആരാധർ ചോദിക്കുന്നത് അടുത്ത പിക്സൽ ഫോൺ എന്ന് പുറത്തിറങ്ങും എന്നാണ്. ഇതിനുള്ള ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് സാക്ഷാൻ ഗൂഗിൾ തന്നെ. പിക്സൽ 8 ഫോണിന്റെ പിൻഗാമിയായി പിക്സൽ 8 എ ഫോൺ ഉടൻ തന്നെ വിപണിയിൽ എത്തും എന്നാണ് ഗൂഗിൾ അറിയിച്ചിരിക്കുന്നത്. ഈ ഫോണിനെക്കുറിച്ച് വലിയ പ്രതീക്ഷയാണ് ഉപയോക്താക്കൾക്ക് ഉള്ളത്.
ഇപ്പോൾ ഇതാ ഈ ഫോണിന്റെ ചില ഫീച്ചറുകൾ ലീക്ക് ആയിരിക്കുകയാണ്. ബ്ലൂടൂത്ത് എസ്ഐജി എന്ന വെബ്സൈറ്റ് ആണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. ഉടൻ തന്നെ ഈ ഫോൺ വിപണിയിൽ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്ത് വന്നിരിക്കുന്ന വിവരങ്ങൾ പ്രകാരം ഈ ഫോണിന് 6.1 ഇഞ്ച് എഫ്എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നാണ് എന്നാണ് പറയപ്പെടുന്നത്. ഈ സ്ക്രീനിന് 120 Hz റീഫ്രഷ് റെയ്റ്റും അവകാശപ്പെനുണ്ടായിരിക്കും.

പിക്സൽ 8ൽ ഗൂഗിൾ നൽകിയ ടെൻസർ ജി3 ചിപ്‌സെറ്റ് തന്നെ ആയിരിക്കും പിക്സൽ 8 എയ്ക്കും ഗൂഗിൾ നൽകാൻ സാധ്യത. 128 ജിബി, 256 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ പുറത്തിറങ്ങുന്ന ഈ ഫോൺ ആൻഡ്രോയിഡ് 14ൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഡ്യുവൽ ക്യാമറ ആയിരിക്കും ഈ ഫോണിൽ ഇടം പിടിയ്ക്കാൻ സാധ്യത.
ഐഒഎസ് പിന്തുണയുള്ള 64 എംപി ലെൻസ് ആയിരിക്കും ഈ ഫോണിന്റെ പ്രൈമറി ക്യാമറ. 13 എംപിയുടെ അൾട്രാ വൈഡ് ക്യാമറയും ഈ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പിക്സൽ 8 എയിൽ ഗൂഗിൾ നൽകാൻ സാധ്യതയുള്ള ഫ്രണ്ട് ക്യാമറ 13 എംപിയുടേത് ആയിരിക്കും എന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. പിക്സൽ 7 എയ്ക്കും ഇതേ ക്യാമറകൾ തന്നെയാണ് ഗൂഗിൾ നൽകിയിരുന്നത്.
27W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്യും എന്നും സൂചനയുണ്ട്. Mali-G715 GPU-മായി ജോടിയാക്കിയ ചിപ്സെറ്റും ഗൂഗിൾ പിക്സൽ 8 എയിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. മെയ് മാസം ഈ ഫോൺ ഗൂഗിൾ പുറത്തിറക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മെയ് 14ന് നടക്കുന്ന Google I/O 2024 ഇവൻ്റിൽ ആയിരിക്കും ഒരു പക്ഷെ ഈ ഫോൺ പുറത്തിറക്കാനുള്ള സാധ്യത.
ഈ ഫോണിന്റെ വില 500 ഡോളറിനും 550 ഡോളറിനും ഇടയിലായിരിക്കും എന്നും സൂചനകൾ ഉണ്ട്. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 41,635 രൂപയോളം. പികസൽ 7 എയിൽ നിന്ന് നിരവധി ഫീച്ചറുകളിൽ അപ്ഗ്രേഡ് പുതിയ ഫോണിന് അവകാശപ്പെടാൻ സാധിക്കുന്നതായിരിക്കും. പിക്സൽ 8നോട് സാമ്യമുള്ള ഡിസൈനിൽ ആയിരിക്കും പുതിയ ഫോൺ എത്താൻ സാധ്യത. എന്നാൽ ഇതെല്ലാം ചോർച്ചാ റിപ്പോർട്ടുകൾ മാത്രമാണെന്ന കാര്യം ഉപയോക്താക്കൾ മനസിലാക്കേണ്ടതുണ്ട്.


Click it and Unblock the Notifications








