ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് എഐ ഉപയോഗിച്ച് ചൈന അട്ടിമറിക്കും; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
രാജ്യത്തെ ലോക്സഭാ ഇലക്ഷന് ഇനി വെറും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. എപ്രിൽ 19ന് ഇലക്ഷന്റെ ആദ്യ ഘട്ടം നടക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്. ഏഴ് ഘട്ടങ്ങൾ ആയിട്ടായിരിക്കും ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ രണ്ടാം ഘട്ടത്തിൽ ആണ് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.
കേരളത്തിലെ 20 മണ്ഡലങ്ങളിലും ഒരേ ദിവസം തന്നെ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അതേ സമയം ഇന്ത്യയിലെ ഈ ലോക്സഭാ തിരഞ്ഞെടുപ്പ് വലിയ രീതിയിൽ വെല്ലുവിളി നേരിട്ടേക്കാമെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ച് ചൈന ഈ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനുള്ള സാധ്യത വളരെ വലുതാണ് എന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ മൈക്രോസോഫ്റ്റ് പറഞ്ഞിരിക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ യുഎസ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സമാനമായ വെല്ലുവിളി നേരിട്ടേക്കാം എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചൈനയ്ക്ക് ഗുണം വരുന്ന തരത്തിൽ ഈ തിരഞ്ഞെടുപ്പുകൾ നിയന്ത്രിക്കാൻ എഐ സംവിധാനങ്ങൾ ഉപയോഗിച്ച് ചൈന ഇടപെട്ടേക്കാം എന്നാണ് ഈ റിപ്പോർട്ടിൽ മൈക്രോസോഫ്റ്റ് പറയുന്നത്. ഇതിന് അനുയോജ്യമായ വീഡിയോകൾ, ഓഡിയോകൾ, മീമുകൾ എല്ലാം ചൈന നിർമ്മിക്കുന്നുണ്ട് എന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
ജനുവരിയില്‍ തായ് വാനില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചൈനയുടെ എഐ നിര്‍മിത വ്യാജ വിവര പ്രചാരണം നടന്നിട്ടുണ്ടെന്നും മൈക്രോസോഫ്റ്റ് പറയുന്നുണ്ട്. ഇതിനായി സർക്കാർ പിന്തുണയുള്ള ഒരു ഏജൻസിയും ചൈനയിൽ പ്രവർത്തിക്കുന്നുണ്ട്. പുറത്ത് വരുന്ന ഈ വാർത്തകളുടെ അടിസ്ഥാനത്തിൽ വലിയ വെല്ലുവിളിയിലൂടെയാണ് രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ എഐ സാങ്കേതികവിദ്യയെ വലിയ ഭയത്തോടെയാണ് രാഷ്ട്രീയ പാർട്ടികൾ നോക്കി കാണുന്നത്.

MOST READ: യുദ്ധത്തിൽ ആളെ കൊല്ലാനും എഐ; ഹമാസിനെ നേരിടാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രയേൽ
ഇതിനായുള്ള ജാഗ്രതയും വിവധ പാർട്ടികൾ സ്വീകരിച്ചിട്ടുണ്ട്. ആയതിനാൽ തന്നെ ആളുകൾ സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യുന്ന പോസ്റ്റുകൾ നിരീക്ഷിക്കാനായി പോലീസ് പ്രത്യേകം ടീമിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകകൾ ശ്രദ്ധയിൽ പെട്ടാൽ ആർക്കും പോലീസിനെ വിവരം അറിയിക്കാം. കേരളത്തിലെ ഓരോ ജില്ലയിലും ഇതിനായി ഒന്നിലധികം നമ്പറുകൾ പോലീസ് നൽകിയിട്ടുണ്ട്. ഫെയ്സ്ബുക്ക് പോസ്റ്റ് വഴി ആയിരുന്നു പോലീസ് ഈ വിവരം പങ്കുവെച്ചിരിക്കുന്നത്.
ഇത് അനുസരിച്ച് തിരുവനന്തപുരം സിറ്റിയിൽ ഉള്ളവർക്ക് 9497942701 എന്ന നമ്പറിലും തിരുവനന്തപുരം റൂറലിൽ ഉള്ളവർക്ക് 9497942715 എന്ന നമ്പറിലും ആണ് ബന്ധപ്പെടേണ്ടത്. മറ്റ് ജില്ലകൾ പരിശോധിക്കുമ്പോൾ കൊല്ലം സിറ്റി - 9497942702, കൊല്ലം റൂറൽ - 9497942716, പത്തനംതിട്ട - 9497942703, ആലപ്പുഴ - 9497942704, കോട്ടയം - 9497942705, ഇടുക്കി - 9497942706, എറണാകുളം സിറ്റി - 9497942707, എറണാകുളം റൂറൽ - 9497942717
തൃശ്ശൂർ സിറ്റി - 9497942708, തൃശ്ശൂർ റൂറൽ - 9497942718, പാലക്കാട് - 9497942709, മലപ്പുറം - 9497942710, കോഴിക്കോട് സിറ്റി - 9497942711, കോഴിക്കോട് റൂറൽ - 9497942719, വയനാട് - 9497942712, കണ്ണൂർ സിറ്റി - 9497942713, കണ്ണൂർ റൂറൽ - 9497942720, കാസർകോട് - 9497942714 എന്നിങ്ങനെയാണ് നമ്പറുകൾ. ഇതിന് പുറമെ വിവിധ റേഞ്ച് നമ്പറുകളും പോലീസ് പുറത്തിറക്കിയിട്ടുണ്ട്.
ഇതിൽ തിരുവനന്തപുരം റേഞ്ചിന്റെ നമ്പർ 9497942721 എന്നതും എറണാകുളം റേഞ്ചിന്റെ നമ്പർ 9497942722 എന്നതുമാണ്. തൃശൂർ, കണ്ണൂർ എന്നീ റേഞ്ചുകളുടെ നമ്പർ യഥാക്രമം 9497942723, 9497942724 എന്നിങ്ങനെയാണ്. മറ്റുള്ളവർ സോഷ്യൽ മീഡിയകളിൽ പങ്കിടുന്ന തിരഞ്ഞെടുപ്പ് പോസ്റ്റുകൾ വ്യാജമാണെന്ന് തോന്നിയാൽ നിങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെട്ട് വിവരം അറിയിക്കാവുന്നതാണ്.


Click it and Unblock the Notifications








