വെറും 6,799 രൂപ മുതൽ സ്മാർട്ട് ടിവികൾ, 65% വരെ ഡിസ്കൗണ്ടിന് പുറമെ ബാങ്ക് ഓഫറും; ആമസോണിൽ പുത്തൻ ഓഫർ വിൽപന
സ്മാർട്ട് ടിവികൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചികൊണ്ട് ആമസോണിൽ ഗ്രാൻഡ് ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചു. പ്രമുഖ സ്മാർട്ട് ടിവി നിർമ്മാതാക്കളായ സാംസങ്, സോണി, എൽജി, റെഡ്മി, മി, ടിസിഎൽ, എയ്സർ തുടങ്ങിയ കമ്പനികളുടെ ടിവികൾക്ക് എല്ലാം ഈ വിൽപനയിൽ 65 ശതമാനം വരെ ഡിസ്കൗണ്ട് ആണ് വാഗ്ദാനം ചെയ്യുന്നത്.
ഇതിന് പുറമെ എച്ച്ഡിഎഫ്സി, എസ്ബിഐ എന്നീ ബാങ്കുകളുടെ കാർഡുകൾ ഉപയോഗിച്ചാൽ അധിക ഡിസ്കൗണ്ടും ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. 1000 രൂപ മുതൽ 5000 രൂപ വരെ ആയിരിക്കും ബാങ്ക് ഓഫർ വഴി ലഭിക്കുന്ന അധിക ഡിസ്കൗണ്ട്. വെള്ളിയാഴ്ചയോടെ ആണ് ആമസോണിൽ ഈ വിൽപന ആരംഭിച്ചത്. ഇത് ഏപ്രിൽ 9 വരെ നീണ്ട് നിൽക്കും എന്നാണ് പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്.

MOST READ: യുദ്ധത്തിൽ ആളെ കൊല്ലാനും എഐ; ഹമാസിനെ നേരിടാൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രയേൽ
ചെറിയ ടിവികൾ, 43 ഇഞ്ചിന്റെ ടിവികൾ, 55 ഇഞ്ചിന്റെ ടിവികൾ, 75 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള ടിവികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തരം തരിച്ചാണ് ഈ വിൽപന നടക്കുന്നത്. ഒരു പുതിയ ടിവി വാങ്ങാനോ അല്ലെങ്കിൽ നിലവിലുള്ള ടിവി അപ്ഗ്രേഡ് ചെയ്യണമെന്നോ ആഗ്രഹമുള്ളവർക്ക് മികച്ച അവസരമാണ് ആമസോൺ ഇപ്പോൾ ഒരുക്കിയിരിക്കുന്നത്. 6,799 രൂപ മുതൽ തന്നെ ഈ വിൽപനയിൽ ടിവിയുടെ വില ആരംഭിക്കുന്നുണ്ട്.
വിഡബ്ലു എന്ന കമ്പനിയുടെ 80 cm (32 inches) Frameless Series HD Ready LED TV VW32A ടിവിയ്ക്കാണ് ഈ വില വരുന്നത്. ഈ ടിവിയുടെ യഥാർത്ഥ വില 12,999 രൂപയാണ്. അതായത് 49 ശതമാനം ഡിസ്കൗണ്ട്. ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഡിസ്കൗണ്ട് ഇനിയും ഉയരുന്നതായിരിക്കും. മാത്രമല്ല 18 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ വിൽപനയിൽ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

എക്സ്ചേഞ്ച് ഓഫർ വഴി ആകട്ടെ 6000 രൂപ വരെ ലാഭിക്കാനുള്ള അവസരവും ആമസോൺ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഈ വിൽപനയിൽ 43 ഇഞ്ച് വിഭാഗം ടിവികളിൽ ഏറ്റവും കൂടുതൽ ഓഫർ ലഭിക്കുന്നത്. Hisense 108 cm (43 inches) 4K Ultra HD Smart QLED TV 43E7K എന്ന ടിവിയ്ക്കാണ്. 46,999 രൂപയുടെ ഈ ടിവി ഇപ്പോൾ ഉപയോക്താക്കൾക്ക് 24,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
അതായത് 47 ശതമാനം ഓഫർ. 55 ഇഞ്ച് ടിവികളുടെ വിഭാഗത്തിൽ ആകട്ടെ ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ലഭിക്കുന്നത്. ടിസിഎലിന്റെ 139 cm (55 inches) 4KUltra HD Smart QLED Google TV 55C645ന് ആണ്. 65 ശതമാനം ആണ് ഈ ടിവിയ്ക്ക് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന ഓഫർ. അതായത് 1,21,990 രൂപ വില വരുന്ന ഈ ഫോൺ വെറും 42,990 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.
75 ഇഞ്ചിന് മുകളിൽ വലുപ്പമുള്ള ടിവികളുടെ ഓഫർ പരിശോധിക്കുമ്പോൾ TCL 189 cm (75 inches) 4K Ultra HD Smart QD-Mini LED Google TV 75C755യ്ക്കാണ് ഏറ്റവും കൂടുതൽ ഡിസ്കൗണ്ട് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. 3,29,990 രൂപ വില വരുന്ന ഈ ടിവി ഇപ്പോൾ ഉപയോക്താക്കൾക്ക് 1,59,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 52 ശതമാനം ഡിസ്കൗണ്ട് ആണ് ഈ ടിവിയ്ക്ക് ഇപ്പോൾ ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിൽ ഏറ്റവും അധികം ഓഫറുകൾ വാഗ്ദാനം ചെയ്യുന്ന ടിവികളുടെ വിവരങ്ങൾ മാത്രമാണ് ഈ ലേഖനത്തിൽ നൽകിയിരിക്കുന്നത്. ഇതിന് പുറമെ മറ്റ് നിരവധി സ്മാർട്ട് ടിവികൾക്കും ആമസോൺ ഇപ്പോൾ ഓഫറുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആമസോണിൽ ഗ്രാൻഡ് ഫെസ്റ്റിവൽ സെയിലിന് വേണ്ടി പ്രത്യേകം പേജ് തന്നെ പ്ലാറ്റ്ഫോം ആരംഭിച്ചിട്ടുണ്ട്. ഈ ഓഫറിനെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Click it and Unblock the Notifications








