ഈ സ്ഥലം പണ്ട് എങ്ങനെ ആയിരുന്നു? ചിത്രം ഗൂഗിൾ മാപ്പ് കാണിക്കും; ആപ്പിൽ മറഞ്ഞിരിക്കുന്ന പത്തോളം ഫീച്ചറുകൾ
പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ നമ്മൾ എല്ലാവരും ആശ്രയിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്പ്. സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്ന എല്ലാ ഉപയോക്താക്കളും ഒരു പ്രാവിശ്യം എങ്കിലും ഈ ഗൂഗിൾ മാപ്പിനെ ആശ്രയിച്ചിട്ടുണ്ടാകും. ശരിയായ വഴി കാണിക്കുക എന്നതാണ് ഗൂഗിൾ മാപ്പിന്റെ പ്രധാന ജോലി.
എന്നാൽ ഇതിന് പുറമെ മറ്റ് നിരവധി ഫീച്ചറുകൾ ഗൂഗിൾ മാപ്പ് നമ്മുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ഫീച്ചറുകൾ പല ഉപയോക്താക്കൾക്കും അറിയില്ല എന്നതാണ് സത്യം. ഗൂഗിൾ മാപ്പിൽ മറഞ്ഞിരിക്കുന്ന ചില പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിച്ചാലോ? അടുത്തിടെയാണ് ജെമിനി എഐയുടെ പിന്തുണ ഗൂഗിൾ മാപ്പിൽ എത്തിയത്. ഇതിന്റെ സഹായത്താൽ ഇപ്പോൾ ഗൂഗിൾ മാപ്പിന് വോയിസ് കമാന്റുകൾ നൽകാൻ സാധിക്കുന്നതാണ്.

നേരത്തെ ഗൂഗിൾ മാപ്പ് ഉപയോക്താക്കൾക്ക് വോയിസ് കമാന്റുകൾ വഴി നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തിരിച്ച് ഗൂഗിൾ മാപ്പിനോടും വോയിസിലൂടെ ബന്ധപ്പെടാവുന്നതാണ്. നിങ്ങൾ ഇലക്ട്രോണിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ആളുകൾ ആണെങ്കിൽ നിങ്ങൾക്ക് ഏറെ ഗുണകരമാകുന്ന ഒരു ഫീച്ചറും ഗൂഗിൾ മാപ്പിൽ ഉണ്ട്. നിങ്ങളുടെ അടുത്തുള്ള ഇലക്‌ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ എളുപ്പത്തിൽ കണ്ടുപിടിയ്ക്കാൻ ഗൂഗിൾ മാപ്പ് സഹായിക്കുന്നതായിരിക്കും. മാപ്പിന്റെ സർച്ച് ബാറിൽ ഇക്കാര്യം സർച്ച് ചെയ്താൽ മാത്രം മതി.
ഗൂഗിൾ മാപ്പിൽ മറഞ്ഞിരിക്കുന്ന മറ്റൊരു ഫീച്ചറാണ് ഇപ്പോളുള്ള സ്ഥലങ്ങൾ വർഷങ്ങൾക്ക് മുമ്പ് എങ്ങനെ ആയിരുന്നു ഇരുന്നത് എന്ന് അറിയാനുള്ള ഫീച്ചർ. ആപ്പിലെ സ്ട്രീറ്റ് വ്യൂ ഫീച്ചർ വഴിയാണ് ഇക്കാര്യം അറിയാൻ സാധിക്കുന്നത്. എന്നാൽ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ മാത്രമെ ഈ ഫീച്ചർ ആസ്വദിക്കാൻ സാധിക്കു എന്നാണ് ഗൂഗിൾ മാപ്പ് അറിയിച്ചിരിക്കുന്നത്. മറ്റൊരു ഫീച്ചറാണ് വാട്സ്ആപ്പിലേത് പോലെ ഗൂഗിൾ മാപ്പിലും ഇപ്പോൾ ലൊക്കേഷൻ ഷെയർ ചെയ്ത് നൽകാം എന്നത്.

വാട്സ്ആപ്പിലെ ഫീച്ചറിന് സമാനമായി ആണ് ഗൂഗിൾ മാപ്പിലും ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഒരു നിശ്ചിത സമയത്തേക്ക് മാത്രമായും ഇത്തരത്തിൽ ലൊക്കേഷൻ ഷെയർ ചെയ്ത് നൽകാവുന്നതാണ്. നിങ്ങളുടെ വാഹനം തിരക്കുള്ള എവിടെയെങ്കിലും പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ ഇത് എവിടെയാണെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന ഫീച്ചറും ഇപ്പോൾ ഗൂഗിൾ മാപ്പിൽ ഉണ്ട്. സേവ് യുവർ വെഹിക്കിൾ പാർക്കിംഗ് ലൊക്കേഷൻ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്.
നിങ്ങളുടെ വാഹനം പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കുള്ള കൃത്യമായ വഴി ഈ ഫീച്ചർ നിങ്ങൾക്ക് കാണിച്ചു നൽകുന്നതായിരിക്കും. മാത്രമല്ല കൂടുതൽ വ്യക്തതയുള്ള കാലാവസ്ഥ പ്രവചനം ഇപ്പോൾ ഗൂഗിൾ മാപ്പിൽ നിന്ന് ലഭിക്കുന്നതാണ്. വായു ഗുണനിലവാര സൂചന ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ ഫീച്ചറിൽ നിന്ന് ഉപയോക്താക്കൾക്ക് ആസ്വദിക്കാൻ സാധിക്കുന്നതാണ്. ഗൂഗിൾ മാപ്പിലെ മറ്റൊരു പുതിയ ഫീച്ചറാണ് ഇൻഡോർ ലൈവ് വ്യൂ. എന്നാൽ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമാണ് ഇപ്പോൾ ഈ ഫീച്ചർ ലഭിക്കുന്നത്.
എയർപോർട്ട് പോലുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലെ തിരക്കുകളും മറ്റും അറിയാൻ ഈ ഫീച്ചർ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇന്റനെറ്റിന്റെ സഹായം ഇല്ലാതെ തന്നെ ഗൂഗിൾ മാപ്പിന്റെ സേവനം ആസ്വദിക്കാനുള്ള ഫീച്ചറും ആപ്പ് അവതരിപ്പിച്ചുണ്ട്. ഓഫ്ലൈൻ നാവിഗേഷൻ എന്നാണ് ഈ ഫീച്ചർ അറിയപ്പെടുന്നത്. ആവിശ്യമുള്ള സ്ഥലത്തിന്റെ മാപ്പ് ഡൗൺലെഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിൽ ആണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഈ ഫീച്ചർ കൂടുതൽ ഗുണം ചെയ്യുന്നതായിരിക്കും.


Click it and Unblock the Notifications








