Home
Gadgets

കുട്ടികൾക്കായുള്ള ആദ്യ സ്മാർട്ട് വാച്ചുമായി ഐമോ; പഠിക്കാനും ആരോ​ഗ്യം ശ്രദ്ധിക്കാനും പ്രത്യേകം ഫീച്ചറുകൾ

കുട്ടികൾക്കായി ലോകത്തെ ആദ്യ സ്മാർട്ട് വാച്ച് പുറത്തിറക്കി ഐമോ. നിരവധി വർഷങ്ങളായി കുട്ടികൾക്കായുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ പുറത്തിറക്കുന്നതിൽ പ്രമുഖരായ കമ്പനിയാണ് ഐമോ. ഐമോ ഇസെഡ് 7 എന്ന വാച്ചാണ് ഇവ കുട്ടികൾക്കായി പുറത്തിറക്കിയിരിക്കുന്നത്. ഒരു ഹെൽത്ത് വാച്ച് എന്ന പോലെയാണ് ഈ വാച്ച് പ്രവർത്തിക്കുന്നത് എന്നാണ് ഐമോ പറയുന്നത്.

കുട്ടികൾക്ക് വേണ്ടി പ്രത്യേകം രൂപ കൽപന ചെയ്ത വാച്ചാണ് ഇസെഡ് 7 എന്ന് ഐമോ അവകാശപ്പെടുന്നു. മാതാപിതാക്കളുടെ രക്ഷാകർതൃത്വത്തെ സഹായിക്കുന്നതിന് നിരവധി ഫീച്ചറുകൾ ഈ വാച്ചിൽ നൽകിയിട്ടുണ്ട്. കുട്ടികളുടെ ആരോ​ഗ്യത്തിന് പുറമെ സുരക്ഷയും ഈ വാച്ച് വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 14,990 രൂപ മുതലാണ് ഈ വാച്ചിന്റെ വില ആരംഭിക്കുന്നത്. ഒരു സ്മാർട്ട് വാച്ചിന് വേണ്ട ഫീച്ചറുകൾ‌ എല്ലാം ഈ വാച്ചിൽ ഐമോ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുട്ടികൾക്കായുള്ള ആദ്യ സ്മാർട്ട് വാച്ചുമായി ഐമോ

MOST READ: 13,000 രൂപയ്ക്ക് താഴെ 108എംപി ക്യാമറ, 6000mAh ബാറ്ററി എന്നീ ഫീച്ചറുകൾ; എതിരാളികൾ ഇല്ലാതെ ഹോണർ എക്സ്7ബി 5ജി

PPG ഹെൽത്ത് മോണിറ്ററിംഗ്, താപനില, ഹാർട്ട്ബീറ്റ് ട്രാക്കിംഗ്, AI ഇൻ്റലിജൻ്റ് മൂഡ് റെക്കഗ്നിഷൻ അൽഗോരിതം തുടങ്ങിയ മികച്ച ഫീച്ചറുകൾ ആണ് നിർമ്മാതാക്കൾ ഈ വാച്ചിന് നൽകിയിരിക്കുന്നത്. കുട്ടികളുടെ ആരോ​ഗ്യം സംരക്ഷിക്കാൻ ഇതിലും മികച്ച ഉപകരണം ഇല്ല എന്നും ഈ വാച്ചിന്റെ നിർമ്മാതാക്കളായ ഐമോ പറയുന്നു. കുട്ടികൾക്കായുള്ള ആദ്യ ഫോൺ എന്ന് ടാ​ഗ് ലൈനോടെയാണ് ഐമോ ഈ സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുന്നത്.

കുട്ടികൾ പോകുന്ന വഴിയെല്ലാം ട്രാക്ക് ചെയ്യാനുള്ള സംവിധാനം ഈ വാച്ചിൽ ഉണ്ടായിരിക്കുന്നതാണ്. നിങ്ങളുടെ കുട്ടികൾ എവിടെയെല്ലാം പോകുന്നു എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം ഈ ഫിച്ചറിലൂടെ മാതാപിതാക്കൾക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ്. 14 ദിവസം വരെയുള്ള ഡേറ്റകൾ ഇത്തരത്തിൽ ട്രാക്ക് ചെയ്യാൻ സാധിക്കുന്നതാണ്. എച്ച്ഡി വീഡിയോ കോളിങ് ആണ് ഇസെഡ് 7ന്റെ മറ്റൊരു സവിശേഷത. ഏത് സമയവും കുട്ടികളുമായുള്ള ആശയവിനിമയം ഇതിലൂടെ സാധ്യമാണ്.

കുട്ടികൾക്കായുള്ള ആദ്യ സ്മാർട്ട് വാച്ചുമായി ഐമോ

MOST READ: രണ്ട് മണിക്കൂർ മാത്രം നീണ്ട് നിൽക്കുന്ന പ്രത്യേക വിൽപന; റിയൽമി 12X 5ജിയ്ക്ക് വൻ ഡിസ്കൗണ്ട്

ഇതിൽ നൽകിയിരിക്കുന്ന ക്യാമറകൾ തിരിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേക. ഫ്ലിപ് ചെയ്യാനുള്ള സൗകര്യമാണ് ക്യാമറയിലുള്ളത്. ആയതിനാൽ ഒന്നിൽ കൂടുതൽ ആവിശ്യങ്ങൾക്ക് ഈ ക്യാമറ ഉപയോ​ഗിക്കാൻ സാധിക്കുന്നതാണ്. രണ്ട് ക്യാമറകളാണ് ഈ വാച്ചിൽ സ്ഥാനം പിടിച്ചിരിക്കുന്നത്. റിയൽ ക്യാമറ 5 എംപിയും ഫ്രണ്ട് ക്യാമറ 2 എംപിയുമാണ്. വിയർപ്പിൽ നിന്നും മറ്റുമെല്ലാം റിയർ ക്യാമറയെ സംരക്ഷിക്കാനായി സഫയർ ക്രിസ്റ്റലും ഐമോ നൽകിയിരിക്കുന്നു.

കുട്ടികളുടെ പഠനത്തിന് സ​ഹായിക്കുന്ന ഒരു എഐ സ്കാനറും ഈ വാച്ചിന് അവകാശപ്പെടാൻ സാധിക്കുന്നതാണ്. മാത്രമല്ല കായിക പരമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക മോഡുകളും ഈ വാച്ചിനായി ഐമോ നൽകിയിട്ടുണ്ട്. നില, പിങ്ക് എന്നീ നിറങ്ങളിലാണ് ഐമോ ഈ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. തികച്ചും ഭാരം കുറഞ്ഞ രീതിയിലാണ് ഐമോ തങ്ങളുടെ ഇസെഡ് 7 നിർമ്മിച്ചിരിക്കുന്നത്. 65 ഗ്രാം മാത്രം ആണ് ഈ വാച്ചിന്റെ ഭാരം.

150-ലധികം ഗുണനിലവാര പരിശോധനകൾ ഈ വാച്ചിനായി നടത്തി എന്നും ഐമോ അവകാശപ്പെടുന്നുണ്ട്. 1.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ വാച്ചിന് നൽകിയിരിക്കുന്നത്. 740 mAh ബാറ്ററിയും ഈ വാച്ചിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഒരു ഫുൾ‌ ചാർജിൽ 100 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും എന്നാണ് ഐമോ അവകാശപ്പെടുന്നത്. 4 ജിബി ബിൽറ്റ് ഇൻ സ്റ്റോറേജും ഐമോ ഇസെഡ് 7 വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

4G, വൈഫൈ എന്നി കണക്ടിവിറ്റി ഓപ്ഷനുകൾ ഈ വാച്ചിനെ പിന്തുണയ്ക്കുന്നതായിരിക്കും. ഇതിന്റെ വാട്ടർ, ഡസ്റ്റ് പ്രതിരോധത്തിന്റെ റേറ്റിങ് IPX8 ആണ്. ഐമോയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ imoostore.in ഇൽ നിന്ന് ഈ ഫോൺ വാങ്ങാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ ആമസോൺ, ഫ്ലിപ്പ്കാർട്ട് എന്നിവിടങ്ങളിലും ഈ വാച്ച് ലഭ്യമാണ്. ഓഫ്ലൈൻ ആയി ഐമോ ഇസെഡ് 7 സ്വന്തമാക്കണമെങ്കിൽ ഐമോ സ്റ്റോറുകൾ, ഫസ്റ്റ് ക്രൈ സ്റ്റോറുകൾ എന്നിവയെ സമീപിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
The manufacturer has given this watch great features like PPG health monitoring, temperature, heartbeat tracking and AI intelligent mood recognition algorithm. According to imoo, the manufacturer of this watch, there is no better device to protect children's health. imoo has launched this smart watch with the tag line as the first phone for children.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X