13,000 രൂപയ്ക്ക് താഴെ 108എംപി ക്യാമറ, 6000mAh ബാറ്ററി എന്നീ ഫീച്ചറുകൾ; എതിരാളികൾ ഇല്ലാതെ ഹോണർ എക്സ്7ബി 5ജി
പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ഹോണറിന്റെ ഏറ്റവും പുതിയ ഫോണായ ഹോണർ എക്സ് 7 ബി 5ജി ആഗോളതലത്തിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷം ഡിസംബറിൽ ഹോണർ പുറത്തിറക്കിയ എക്സ് 7 ബി 4ജിയുടെ അപ്ഗ്രേഡ് പതിപ്പായാണ് പുതിയ ഫോൺ ഹോണർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
ഈ ഫോണിന്റെ വിശദ വിവരങ്ങൾ ഹോണറിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ കമ്പനി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു ബഡ്ജറ്റ് ഫോൺ എന്ന നിലയ്ക്കാണ് ഹോണർ തങ്ങളുടെ എക്സ് 7 ബി 5ജി അവതരിപ്പിച്ചിരിക്കുന്നത്. 729 മലേഷ്യൻ റിങ്കറ്റ് ആണ് ഈ ഫോണിന്റെ വില. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 12,825 രൂപ. നിലവിൽ മലേഷ്യയിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്തിരിക്കുന്നത്.

കൂടാതെ ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ ചില രാജ്യങ്ങളിലും ഈ ഫോൺ ഹോണർ പുറത്തിറക്കിയിട്ടുണ്ട്. അധികം വൈകാതെ തന്നെ ഈ ഫോണും ഹോണർ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം 4ജിയ്ക്ക് പുറമെ മറ്റ് നിരവധി അപ്ഗ്രേഡുകളും എക്സ് 7 ബി 5ജിയ്ക്ക് ഹോണർ നൽകിയിട്ടുണ്ട്. 4ജി ഫോണിൽ സ്‌നാപ്ഡ്രാഗൺ ചിപ്പ് ആണ് നൽകിയത് എങ്കിൽ പുതിയ പതിപ്പിൽ MediaTek ചിപ്‌സെറ്റ് ആണ് ഹോണർ നൽകിയിരിക്കുന്നത്.
കുടാതെ ബാറ്ററിയുടെ ശേഷിയിലും ഹോണർ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഹോണർ എക്സ് 7 ബി 5ജി പതിപ്പിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. Mali-G57 GPU-മായി ജോടിയാക്കിയ MediaTek Dimensity 6020 SoC ആണ് പുതിയ ഫോണിന് കരുത്ത് നൽകുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ഫോണിന് ഹോണർ നൽകിയിരിക്കുന്നു.

MOST READ: ആൻഡ്രോയിഡ് അല്ല, ഐഒഎസ് കുഞ്ഞപ്പൻ; ഉപയോക്താക്കൾക്കായി റോബോട്ടുകളെ നിർമ്മിക്കാൻ ആപ്പിൾ
ആൻഡ്രോയിഡ് 23ന്റെ MagicOS 7.2-ൽ ആണ് ഹോണർ എക്സ് 7 ബി 5ജി പ്രവർത്തിക്കുന്നത്. 90 Hz പുതുക്കൽ നിരക്കും 850 നിറ്റ്‌സ് പീക്ക് തെളിച്ചവുമുള്ള 6.8 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (2412 x 1080 പിക്‌സൽ) LCD സ്‌ക്രീനാണ് ഈ ഫോണിനായി ഹോണർ തയ്യാറാക്കിയിരിക്കുന്നത്. സ്ക്രീനിൽ നിന്ന് ഉപയോക്താക്കളുടെ കണ്ണുകളെ സംരക്ഷിക്കാനായി പ്രത്യേകം ഐ പ്രൊട്ടക്ഷൻ മോഡും ഹോണർ നൽകിയിരിക്കുന്നു.
ക്യാമറ ഡിപ്പാർട്ട്മെന്റിൽ 108 എംപി പ്രൈമറി സെൻസർ ആണ് നിർമ്മാതാക്കൾ ഈ ഫോണിനായി നൽകിയിരിക്കുന്നത്. വില കുറഞ്ഞ ഫോണുകളിൽ ഇത്രയും കരുത്തുള്ള ക്യാമറകൾ വളരെ വിരളമായി മാത്രമാണ് നമ്മുക്ക് കാണാൻ സാധിക്കു. കൂടാതെ 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നീ ക്യാമറകളും ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോണിന്റെ സെൽഫി ക്യാമറ 8 എംപി ആയിരിക്കുമെന്നും ഹോണർ അറിയിച്ചിട്ടുണ്ട്.
മുന്നിലെയും പിന്നിലെയും ക്യാമറകളിൽ 1080p വരെ വീഡിയോ റെക്കോർഡിങ് പിന്തുണ ഉണ്ടായിരിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. 35W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 mAh ബാറ്ററിയും ഈ ഫോണിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. മികച്ച ബാറ്ററി ലൈഫ് തന്നെ ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കാവുന്നതാണ്. ഫോണിന്റെ കണക്ടിവിറ്റി ഓപ്ഷനുകളിൽ 5G, 4G, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1 എന്നിവയും കാണാൻ സാധിക്കുന്നതാണ്.
ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് റീഡറും ഹോണർ ഈ ഫോണിൽ നൽകിയിട്ടുണ്ട്. പ്രധാനമായും ക്രിസ്റ്റൽ സിൽവർ, എമറാൾഡ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ ആണ് ഹോണർ എക്സ് 7 ബി 5ജി പുറത്തിറക്കിയിരിക്കുന്നത്. ഈ ഫോണിന് ഏകദേശം 199 ഗ്രാം ഭാരവും 8.24 എംഎം കനവും ഉണ്ടാകും എന്നാണ് ഹോണറിന്റെ വെബ്സൈറ്റ് അറിയിച്ചിരിക്കുന്നത്.


Click it and Unblock the Notifications








