രണ്ട് മണിക്കൂർ മാത്രം നീണ്ട് നിൽക്കുന്ന പ്രത്യേക വിൽപന; റിയൽമി 12X 5ജിയ്ക്ക് വൻ ഡിസ്കൗണ്ട്
വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ നമ്മുക്ക് എല്ലാവർക്കും ഒരു പ്രത്യേക താൽപര്യമാണ് അല്ലെ. പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോണും ഫ്ലിപ്പ്കാർട്ടും എല്ലാം ചില ആഘോഷവേളകളിൽ ഉപയോക്താക്കൾക്കായി ഇത്തരത്തിൽ ചില ഓഫർ വിൽപനകൾ സംഘടിപ്പിക്കാറുണ്ട്. പല ഉത്പന്നങ്ങൾക്കും വലിയ വിലക്കുറവായിരിക്കും ഈ വിൽപനകളിൽ രേഖപ്പെടുത്തുന്നത്.
പ്രധാനമായും മൊബൈൽ ഫോണുകൾ പോലുള്ള ഇലക്ട്രോണിക് ഗാഡ്ജറ്റുകളാണ് ഇത്തരം വിൽപനകളിൽ കൂടുതൽ ആയി വിറ്റുപോകുന്നത്. ഇത്തരത്തിൽ ഓഫർ വിൽപനകൾ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്രത്യേകം വിൽപന നടത്താൻ ഒരുങ്ങുകയാണ് പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ റിയൽമി. കമ്പനിയുടെ ഏറ്റവും പുതിയ ഫോണായ റിയൽമി 12 എക്സ് 5ജിയ്ക്കാണ് ഈ വിൽപനയിൽ ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് റിയൽമി ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്.

MOST READ: ആൻഡ്രോയിഡ് അല്ല, ഐഒഎസ് കുഞ്ഞപ്പൻ; ഉപയോക്താക്കൾക്കായി റോബോട്ടുകളെ നിർമ്മിക്കാൻ ആപ്പിൾ
തുടർന്ന് ഏപ്രിൽ 2ന് ഈ ഫോണിന്റെ ബുക്കിങ്ങും ഇന്ത്യയിൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിയൽമി ഈ ഫോണിന് പ്രത്യേകം ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രിൽ 5ന് ഉച്ചയ്ക്ക് 12 മണി മുതൽ 2 മണി വരെയാണ് ഈ വിൽപന നടക്കുന്നത് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതായത് വെറും 2 മണിക്കൂർ മാത്രം നീണ്ട് നിൽക്കുന്ന ഓഫർ വിൽപന. ഫോണിന്റെ യഥാർത്ഥ വിൽപന ആരംഭിക്കുന്നത് ഏപ്രിൽ 10ന് ആയിരിക്കും.
യഥാർത്ഥ വിൽപന ആരംഭിക്കുന്നതിന് മുമ്പ് പരിമിതമായ ഉപയോക്താക്കളുടെ പക്കൽ ഫോൺ എത്തിച്ച് വിപണി പിടിയ്ക്കാനുള്ള തന്ത്രമാണ് ഈ വിൽപനയിലൂടെ റിയൽമി പദ്ധതിയിടുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയും റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഉപയോക്താക്കൾക്ക് ഈ ഓഫർ നേടിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും രണ്ട് വേരിയന്റുകളിൽ ആണ് റിയൽമി ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ അടിസ്ഥാന മോഡലിന് 4 ജിബി റാമും 128 ജിബി സ്റ്റോറേജും ആണ് അവകാശപ്പെടാൻ സാധിക്കുന്നത്.

മറ്റൊരു വേരിയന്റിന് ആകട്ടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഇതിൽ 6 ജിബി റാം വേരിയന്റിന് 13,499 രൂപയാണ് വില വരുന്നത്. എന്നാൽ ഏപ്രിൽ 5ന് ഉച്ചയ്ക്ക് 12 മണിയ്ക്കും 2 മണിയ്ക്കും ഇടയിൽ ഈ ഫോൺ സ്വന്തമാക്കിയാൽ 500 രൂപ ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. കൂടാതെ ബാങ്ക് ഓഫർ ഇനത്തിൽ 1000 രൂപയും ഡിസ്കൗണ്ട് ലഭിക്കും.
ഇതോടെ 6ജിബി വേരിയന്റിന് ലഭിക്കുന്ന ഡിസ്കൗണ്ട് 1500 രൂപയായി ഉയരും. അതായത് 13,499 രൂപയുടെ ഫോൺ 11,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 4 ജിബി വേരിയന്റിന് ആകട്ടെ 11,999 രൂപയാണ് വില വരുന്നത്. എന്നാൽ ബാങ്ക് ഓഫർ വഴി 1000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാൽ ഈ ഫോൺ 10,999 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. മൂന്ന് ബാങ്കുകളുടെ കാർഡുകൾക്ക് ആണ് ഈ ഓഫറുകൾ ലഭിക്കുക.
ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി എന്നിവയാണ് ഈ ബാങ്കുകൾ. ഈ ഫോണിന് റിയൽമി നൽകിയിരിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം. 45W ചാർജിംഗ് വേഗത വാഗ്ദാനം ചെയ്യുന്ന 12,000 രൂപയിൽ താഴെയുള്ള ആദ്യത്തെ ഫോൺ ആണ് റിയൽമി 12 എക്സ്. 6.72 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാംപ്ലിംഗ് റേറ്റ്, 950 nits പീക്ക് ബ്രൈറ്റ്‌നെസ് എന്നിവയും ഈ ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു.
മീഡിയടെക് ഡിമെൻസിറ്റി 6100+ ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 50 എംപി പ്രൈമറി എഐ ക്യാമറ, 2 എംപി സെക്കൻഡറി ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ ഫോണിൽ സ്ഥാനം പിടിച്ചിരിക്കുന്ന ക്യാമറകൾ. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 5.0ൽ ആണ് ഈ സ്മാർട്ട്ഫോണിന്റെ പ്രവർത്തനം. 5,000 mAh ബാറ്ററിയും റിയൽമി 12 എക്സ് 5ജി പായ്ക്ക് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications








