Home
News

വിലക്കുറവാണെങ്കിലും ഫീച്ചറുകളിൽ കുറവൊന്നുമില്ല; ടെക്നോ പോവ6 പ്രോ 5ജി വിൽപ്പനയ്ക്കെത്തി, കൂടെ ഒരുപിടി ഓഫറുകളും

പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ടെക്നോ പോവ 6 പ്രോ 5ജി. മാർച്ച് 29ന് ആയിരുന്നു ഈ ഫോൺ ടെക്നോ ഇന്ത്യയിൽ അവതരിപ്പിച്ചത്. മിഡ് ബഡ്ജറ്റ് സെ​​ഗ്മെന്റിൽ പുറത്തിറങ്ങിയ ഈ ഫോണിന്റെ വിൽപന ഇതാ ഇപ്പോൾ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്.

20,000 രൂപയ്ക്ക് താഴെ വില വരുന്ന സെ​ഗ്മെന്റിൽ ആണ് ഈ ഫോൺ ടെക്നോ അവതരിപ്പിച്ചിരിക്കുന്നത്. ആമസോൺ വഴിയാണ് ടെക്നോ പോവ 6 പ്രോ 5ജിയുടെ വിൽപന ഇന്ത്യയിൽ ആരംഭിച്ചിരിക്കുന്നത്. നത്തിങ് ഫോണുകളുടെ പിന്നിൽ കാണുന്ന മിനി എൽഇഡി ബീഡ്‌സ് പോലുള്ള ലൈറ്റിങ് സൗകര്യത്തോടൊണ് ഈ ഫോൺ എത്തുന്നത്. ഇതിന്റെ സഹായത്താൽ ​ഗെയിമിങ് അനുഭവങ്ങൾ മികച്ചതാക്കി മാറ്റാൻ സാധിക്കുന്നതാണ്.

ടെക്നോ പോവ6 പ്രോ 5ജി വിൽപ്പനയ്ക്കെത്തി, കൂടെ ഒരുപിടി ഓഫറുകളും

MOST READ: സാംസങ്ങിനും ​ഗൂ​ഗിളിനും എട്ടിന്റെ പണി വരുന്നു; വൺപ്ലസിന്റെ എഐ ഫീച്ചറുകൾ ഈ മാസം മുതൽ

ഇതിന് പുറമെ ഫോൺ റിങ് ചെയ്യുമ്പോളും അറിയിപ്പുകൾ ലഭിക്കുമ്പോളും ഈ ലൈറ്റുകൾ തെളിയിക്കാൻ പാകത്തിൽ കസ്റ്റമൈസ് ചെയ്യാനും ഉപയോക്താക്കൾക്ക് സാധിക്കുന്നതാണ്. 19,999 രൂപയ്ക്കാണ് ടെക്നോ പോവ 6 പ്രോ 5ജിയുടെ അടിസ്ഥാന മോഡലിന്റെ വില ആരംഭിക്കുന്നത്. ഇതിന് 8 ജിബി റാമും 256 ജിബി സ്റ്റോറേജും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ഇതിന് പുറമെ 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ടെക്നോ ഈ ഫോൺ പുറത്തിറക്കിയിട്ടുണ്ട്.

21,999 രൂപയാണ് ഈ വേരിയന്റിന്റെ വില. വിൽപന ആരംഭിച്ചിരിക്കുന്നതിന്റെ ഭാ​ഗമായി ചില ഓഫറുകളും ഇപ്പോൾ ടെക്നോ പ്രഖ്യാച്ചിട്ടുണ്ട്. ബാങ്ക് ഓഫറിന്റെ സഹായത്തോടെ 2000 രൂപയുടെ അധിക ഡിസ്കൗണ്ട് ആണ് ടെക്നോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ 12 മാസം വരെ നോ കോസ്റ്റ് EMI പേയ്‌മെൻ്റ് ഓപ്ഷനും ഉപയോക്താക്കൾക്കായി ടെക്നോ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോൾ ഈ ഫോൺ സ്വന്തമാക്കുന്ന ഉപയോക്താക്കൾക്ക് ടെക്നോ സ്പ്യൂർ എസ്2 ബ്ലൂടൂത്ത് സ്പീക്കറും സൗജന്യമായി ലഭിക്കും.

ടെക്നോ പോവ6 പ്രോ 5ജി വിൽപ്പനയ്ക്കെത്തി, കൂടെ ഒരുപിടി ഓഫറുകളും

MOST READ: വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ വിൽപന ഇന്ന് ആരംഭിക്കും; കൂടെ കിടിലൻ ഒരു സമ്മാനവും മികച്ച ഓഫറുകളും

ടെക്നോ പോവ 6 പ്രോ 5ജിയ്ക്കായി നിർമ്മാതാക്കൾ നൽകിയിരിക്കുന്ന പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 6080 SoC ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. ദീർഘനേരം നീണ്ട് നിൽക്കുന്ന ബാറ്ററി ലൈഫ് ലഭിക്കാനായി 6,000 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിട്ടുണ്ട്. 70W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഈ ബാറ്ററി എത്തുന്നത്.

ഒരു ദിവസത്തിൽ കൂടുതൽ ബാറ്ററി ലൈഫ് ടെക്നോ പോവ 6 പ്രോ 5ജി സമ്മാനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS-ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത് എന്നും ടെക്നോ അറിയിച്ചിട്ടുണ്ട്. 6.78 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്‌പ്ലേയാണ് ഈ ഫോണിന് നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഇതിന് 120 Hz പുതുക്കൽ നിരക്കും 1,300 nits തെളിച്ചവും അവകാശപ്പെടാൻ സാധിക്കുന്നതാണ്.

ഡോൾബി അറ്റ്‌മോസിനൊപ്പം ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും ഈ ഫോണിന്റെ പ്രത്യേകതയാണ്. ഫോണിന്റെ ക്യാമറകൾ പരിശോധിക്കുമ്പോൾ പിൻവശത്തായി മൂന്ന് ക്യാമറകളാണ് ടെക്നോ നൽകിയിരിക്കുന്നത്. ഇതിൽ പ്രൈമറി ക്യാമറ 108 എംപിയാണ്. 2 എംപിയുടെ ഡെപ്ത് സെൻസർ, 0.08 എംപി ഓക്സിലറി ലെൻസ് എന്നിവയാണ് മറ്റ് ക്യാമറകൾ. ഈ ഫോണിനായി ടെക്നോ നൽകിയിരിക്കുന്ന സെൽഫി ക്യാമറ 32 എംപിയുടേത് ആണ്.

ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസറും കമ്പനി നൽകിയിട്ടുണ്ട്. ടെക്നോ പോവ 6 പ്രോ 5ജിയുടെ പൊടി, ജല പ്രതിരോധത്തിന്റെ റേറ്റിങ് IP53 ആണ് എന്നും കമ്പനി അവകാശപ്പെടുന്നു. നിലവിൽ രണ്ട് കളർ ഓപ്ഷനുകളിലാണ് ടെക്നോ ഈ ഫോണിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുന്നത്. കോമറ്റ് ഗ്രീൻ, മെറ്റിയോറൈറ്റ് ഗ്രേ എന്നിവയാണ് ഈ കളറുകൾ.

More from GizBot

Best Mobiles in India

English summary
This phone, the Tecnohas been introduced in the sub-Rs 20,000 segment. The sale of the Tecno Pova 6 Pro 5G has started in India through Amazon. This phone comes with a lighting facility like the mini LED beads seen on the back of Nothing phones. With the help of this, the gaming experience can be made better.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X