Home
News

സാംസങ്ങിനും ​ഗൂ​ഗിളിനും എട്ടിന്റെ പണി വരുന്നു; വൺപ്ലസിന്റെ എഐ ഫീച്ചറുകൾ ഈ മാസം മുതൽ

സ്മാർട്ട് ഫോണിലെ എഐ ഫീച്ചറുകൾ ആണല്ലോ ഇപ്പോൾ ടെക് ലോകത്തെ പ്രധാന സംസാര വിഷയങ്ങളിൽ ഒന്ന്. ​ഗൂ​ഗിൾ പിക്സൽ 8 സീരീസ് ഫോണുകളിലൂടെയാണ് എഐ ഫീച്ചറുകൾ സ്മാർട്ട് ഫോണിൽ എത്തിയത് എങ്കിലും ഇത് കൂടുതൽ ജനപ്രിയമായത് സാംസങ് ​ഗാലക്സി എസ് 24 സീരീസ് ഫോണുകൾ പുറത്ത് ഇറങ്ങിയതോടെയാണ്.

പിന്നീട് സാംസങ്ങ് തങ്ങളുടെ മറ്റ് ചില പ്രീമിയം ഫോണുകൾക്കും ഈ എഐ ഫീച്ചറുകൾ നൽകിയിരുന്നു. ഇപ്പോൾ ഇതാ ആപ്പിളും തങ്ങളുടെ ആദ്യത്തെ എഐ ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നും ചില വാർത്തകൾ പുറത്ത് വരുന്നുണ്ട്. അങ്ങനെ പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളെല്ലാം എഐയുടെ പിന്നാലെയാണ്. ഇതിനിടെ പ്രമുഖ ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വൺപ്ലസും ഉടൻ തന്നെ തങ്ങളുടെ എഐ ഫീച്ചറുകൾ പുറത്തിറക്കാൻ തയ്യാറാകുകകയാണ്.

വൺപ്ലസിന്റെ എഐ ഫീച്ചറുകൾ ഈ മാസം മുതൽ

MOST READ: വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ വിൽപന ഇന്ന് ആരംഭിക്കും; കൂടെ കിടിലൻ ഒരു സമ്മാനവും മികച്ച ഓഫറുകളും

​ഗൂ​ഗിൾ പിക്സൽ 8 സീരിസിൽ ഉണ്ടായിരുന്ന മാജിക് ഇറേസർ എന്ന എഐ ഫീച്ചറിന് സമാനമായ ഒരു എഐ ഫീച്ചർ പുറത്തിറക്കാനാണ് വൺപ്ലസ് എഐ ശ്രമിക്കുന്നത്. ഇതിന്റെ സഹായത്താൽ നമ്മൾ പകർത്തുന്ന ചിത്രങ്ങളിൽ ആവിശ്യമില്ലാത്ത ഭാ​ഗങ്ങൾ നമ്മൾക്ക് മായ്ച്ച് കളയാൻ സാധിക്കുന്നതാണ്. ഈ മാസം മുതൽ തന്നെ വൺപ്ലസിന്റെ തിരഞ്ഞെടുത്ത ഫോണുകളിൽ ഈ ഫീച്ചർ എത്തിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

വൺപ്ലസ് 12, വൺപ്ലസ് 12 ആർ, വൺപ്ലസ് ഓപ്പൺ, വൺപ്ലസ് നോർഡ് സിഇ 4 എന്നീ ഫോണുകളിൽ ആയിരിക്കും ഈ ഫീച്ചർ ആദ്യമെത്തുക. അതേ സമയം സിസ്റ്റം അപ്‌ഡേറ്റ് വഴിയാണോ ഫോട്ടോസ് ആപ്പ് വഴിയാണോ ഈ ഫീച്ചർ എത്തുക എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. എസ് 24 സീരീസുകൾക്ക് പുറമെയുള്ള ഫോണുകൾക്ക് സാംസങ് എഐ ഫീച്ചറുകൾ എത്തിച്ചത് സോഫ്റ്റുവെയർ അപ്ഡേറ്റ് വഴി ആയിരുന്നു.

വൺപ്ലസിന്റെ എഐ ഫീച്ചറുകൾ ഈ മാസം മുതൽ

MOST READ: വിവോയുടെ കളികൾ കാണാൻ കിടക്കുന്നതേയുള്ളു; വിവോ വൈ200 പ്രോ 5ജിയിൽ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ അതിശപ്പിക്കും

ഇതേ പാത തന്നെ വൺപ്ലസും പിന്തുടരാണ് ആണ് സാധ്യത. ഈ ടൂൾ ഉപയോ​ഗിച്ച് മായ്ച്ച് കളയുന്ന സ്ഥലത്തെ പശ്ചാത്തലം എഐയുടെ സഹായത്തിൽ സ്വയമേ സൃഷ്ടിക്കാൻ സാധിക്കുന്നതാണ്. നിലവിലെ ചിത്രത്തോട് ഏറ്റവും അനുയോജ്യമായ പശ്ചാത്തലം തന്നെ എഐ ഉപയോക്താക്കൾക്ക് സമ്മാനിക്കുന്നതാണ്. വൺപ്ലസ് എഐയുടെ ആദ്യ ഫീച്ചർ എന്ന പോലെയാണ് ഈ ഫീച്ചർ എത്തുന്നത്. ഇതിന് പിന്നാലെ ​ഗാലക്സി എഐയ്ക്ക് സമാനമായ മറ്റ് ഫീച്ചറുകളും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൺപ്ലസ് കൂടി എഐ ഫീച്ചർ അവതരിപ്പിക്കുമ്പോൾ എഐ ഫോണുകളുടെ മത്സരം ഒന്നുകൂടി ശക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ സാംസങ്ങിന്റെ ​ഗാലക്സി എസ് 24 സീരീസ്, എസ് 23 സീരീസ്, ഇസെഡ് ഫോൾഡ് 5, ഫ്ലിപ്പ് 5, ​ഗാലക്സി ടാബ് 9 എന്നീ ഉപകരണങ്ങളിൽ എഐ ഫീച്ചറുകൾ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ ​ഗാലക്സി എസ് 22 സീരീസിലും എഐ ഫീച്ചറുകൾ എത്തിക്കാൻ സാംസങ് ശ്രമിക്കുന്നുണ്ട്.

​ഗൂ​ഗിൾ ആകട്ടെ പിക്സൽ 8 സീരീസിന് പിന്നാലെ പിക്സൽ‌ 7 സീരീസിലും എഐ ഫീച്ചറുകൾ അവതരിപ്പിക്കും എന്ന് ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. അതേ സമയം ചൈനയിൽ തിരഞ്ഞെടുത്ത ഫോണുകളിൽ ഓപ്പോയും എഐ ഫീച്ചറുകൾ പുറത്തിറക്കിയിട്ടുണ്ട്. ഉടൻ തന്നെ ഈ ഫീച്ചറുകൾ ഓപ്പോ ഇന്ത്യയിലും അവതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 5 വർഷത്തിൽ പ്രധാനമായും എഐ ഫോണുകളുടെ മത്സരം ആയിരിക്കും വിപണി കാണാൻ‌ സാധ്യത.

ആപ്പിൾ സ്വന്തമായി തന്നെ എഐ പ്ലാറ്റ്ഫോം ആരംഭിക്കാൻ ആണ് പദ്ധതി ഇട്ടിരിക്കുന്നത്. ഇതിന് പുറമെ മെറ്റ, ഇലോൺ മസ്ക് എന്നിവരും സ്വന്തം എഐ പ്ലാറ്റ്ഫോമിനായി ശ്രമിക്കുന്നുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ സാങ്കേതികവിദ്യ ജനപ്രിയമാക്കിയ ഓപ്പൺ എഐയും പുതിയതായി നിരവധി എഐ സേവനങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ടെക്സ്റ്റ് ടു വീഡിയോ, ടെക്സ്റ്റ് ടു വോയിസ് ഒക്കെയാണ് ഇവരുടെ പുതിയ സേവനങ്ങൾ. ഉടൻ തന്നെ ഇവ ജനങ്ങൾക്ക് ലഭ്യമാകുന്നതായിരിക്കും.

More from GizBot

Best Mobiles in India

English summary
OnePlus is trying to release an AI feature similar to the Magic Eraser AI feature that was in the Google Pixel 8 series. With the help of this, we can erase the unnecessary parts from the pictures we take. The company has announced that this feature will be available on selected OnePlus phones starting this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X