Home
News

വിവോയുടെ കളികൾ കാണാൻ കിടക്കുന്നതേയുള്ളു; വിവോ വൈ200 പ്രോ 5ജിയിൽ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ അതിശപ്പിക്കും

സാധാരണക്കാരായ ഉപയോക്താക്കളുടെ ഏറ്റവും പ്രിയപ്പെട്ട സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ ഒന്നാണ് വിവോ. ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് വിവോയ്ക്ക് ഇന്ത്യയിൽ ഉള്ളത്. ബഡ്ജറ്റ് ഫ്രണ്ട്ലി, മിഡ് ബഡ‍്ജറ്റ്, പ്രീമിയം എന്നിങ്ങനെ എല്ലാ സെ​ഗ്മെന്റിലും വിവോ തങ്ങളുടെ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ പുതിയ ഒരു ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് കമ്പനി.

വിവോ വൈ 200 പ്രോ 5ജി എന്ന ഫോൺ ആണ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ വിവോ പദ്ധതി ഇട്ടിരിക്കുന്നത്. എന്നാൽ ഈ ഫോണിന്റെ ലോഞ്ച് ഡേറ്റ് വിവോ പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഈ ഫോണിന് ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുണ്ട് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉടൻ തന്നെ വിവോ വൈ 200 പ്രോ 5ജി ഇന്ത്യയിൽ എത്തിക്കുമെന്ന വാർത്തകൾ പുറത്ത് വന്നിരിക്കുന്നത്.

വിവോ വൈ200 പ്രോ 5ജിയിൽ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ അതിശപ്പിക്കും

MOST READ: ആപ്പിൾ ഉപകരണങ്ങളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

അതിനിടെ ഈ ഫോണിന്റെ ഫീച്ചറുകൾ ഗൂഗിൾ പ്ലേ കൺസോൾ വെബ്‌സൈറ്റ് വഴി പുറത്ത് വന്നിട്ടുണ്ട്. ഇത് പ്രകാരം ഫോണിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 1,080 × 2,400 പിക്സൽ റെസല്യൂഷനുള്ള ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ ഫോണിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 695 SoC ചിപ്സെറ്റ് ആയിരിക്കും ഈ ഫോണിന് കരുത്ത് നൽകുക.

ആൻഡ്രോയിഡ് 14 ഒഎസിൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 8 ജിബി വരെ റാമും ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിന്റെ ഒരു ചിത്രവും ഗൂഗിൾ പ്ലേ കൺസോൾ വെബ്‌സൈറ്റ് വഴി പുറത്ത് വിട്ടിട്ടുണ്ട്. കർവ്ഡ് ഡിസ്പ്ലേ ഈ ഫോണിന് ഉണ്ടായിരിക്കും എന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്. മാത്രമല്ല ഡിസ്പ്ലേയുടെ മുകളിൽ ആയി ഒരു പഞ്ച് ഹോളും വിവോ ഈ ഫോണിന് നൽകിയിട്ടുണ്ട്.

വിവോ വൈ200 പ്രോ 5ജിയിൽ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ അതിശപ്പിക്കും

MOST READ: ഈ തെറ്റ് ചെയ്താൽ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമാകും; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്

ഈ പഞ്ച് ഹോളിലായിരിക്കും ഈ ഫോണിന്റെ സെൽഫി ക്യാമറ സ്ഥാനം പിടിയ്ക്കുക. പിൻവശത്ത് രണ്ട് ക്യാമറകൾ ആയിരിക്കും വിവോ ഈ ഫോണിന് നൽകാൻ സാധ്യത. വിവോയുടെ തന്നെ വി 29 ഇ എന്ന ഫോണിനോട് ഏറെ സാമ്യമുള്ള ഫോൺ ആയിരിക്കും വിവോ വൈ 200 പ്രോ 5ജി എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ആയിരുന്നു വിവോ വി 29 ഇ ഇന്ത്യയിൽ അവതരിപ്പിച്ചത്.

6.78 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഡിസ്പ്ലേ ആയിരുന്നു വി 29 ഇയ്ക്ക് വിവോ നൽകിയത്. 120 Hz പുതുക്കൽ നിരക്കും 1300 നിറ്റ്‌സ് പീക്ക് തെളിച്ചവും ഈ ഡിസ്പ്ലേയ്ക്ക് അവകാശപ്പെടാൻ സാധിച്ചിരുന്നു. 8 ജിബി റാമും 256 ജിബി വരെ ഓൺബോർഡ് സ്റ്റോറേജും ജോടിയാക്കിയ Qualcomm Snapdragon 695 SoC ചിപ്സെറ്റ് ആണ് ഈ ഫോണിന് കരുത്ത് നൽകിയത്.

ഫോണിന്റെ ക്യാമറ ഡിപ്പാർട്ട്മെന്റും ഏറെ പ്രശംസ്തി കേട്ടിരുന്നു. ഡുവൽ ക്യാമറ സംവിധാനമായിരുന്നു ഈ ഫോണിനായി വിവോ തയ്യാറാക്കിയിരുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 എംപി ലെൻസ് ആയിരുന്നു ഈ ഫോണിന്റെ പ്രൈമറി സെൻസർ. കൂടാതെ 8 എംപിയുടെ ഒരു അൾട്രാ വൈഡ് ആംഗിൾ ലെൻസും വിവോ വി 29 ഇയിൽ സ്ഥാനം പിടിച്ചിരുന്നു. കൂടെ ഒരു എൽഇഡി ഫ്ലാഷ് ലൈറ്റും വിവോ നൽകിയിരുന്നു.

സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി വിവോ വി 29 ഇയിൽ കമ്പനി നൽകിയ ഫ്രണ്ട് ക്യാമറ 50 എംപിയുടേത് ആയിരുന്നു. 44W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000 mAh ബാറ്ററിയും ഈ ഫോണിന്റെ സവിശേഷതയാണ്. അടുത്തിടെ ഈ ഫോണിന്റെ വിലയിൽ 1000 രൂപയുടെ കുറവ് വരുത്തിയതായും വിവോ അറിയിച്ചിരുന്നു.

More from GizBot

Best Mobiles in India

English summary
Meanwhile, the features of this phone have been leaked through the Google Play Console website. According to this, let's check in detail what the main features are likely to be in the phone. A Full HD Plus display with a resolution of 1,080 × 2,400 pixels is expected from this phone. The phone will be powered by Qualcomm's Snapdragon 695 SoC chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X