ഈ തെറ്റ് ചെയ്താൽ അക്കൗണ്ടിലെ മുഴുവൻ പണവും നഷ്ടമാകും; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐസിഐസിഐ ബാങ്ക്
ഇന്നത്തെ ഡിജിറ്റൽ ലോകം നമ്മുക്ക് നിരവധി ജോലികൾ എളുപ്പം ആക്കിത്തരുന്നുണ്ടെങ്കിലും നിരവധി അപകടങ്ങളും ഇതിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. ഇത്തരത്തിൽ ഒന്നാണ് ഓൺലൈൻ തട്ടിപ്പുകൾ. ഒരോ ദിവസവും നിരവധി തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളാണ് നമ്മുടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. നിരവധി ആളുകൾ ഇതിനോടകം തന്നെ പല തരത്തിൽ തട്ടിപ്പിന് ഇരയായിട്ടും ഉണ്ട്.
ഇത്തരത്തിൽ ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ സ്വന്തം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ഐസിഐസിഐ ബാങ്ക്. ബാങ്കിന്റെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് ബാങ്ക് ഉപയോക്താക്കൾക്കായി പുറത്തിറക്കുന്നത്. നേരത്തെ ബാങ്കുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ്, വ്യാജ ആപ്പ് എന്നിവ വ്യാപകമായിരുന്നു ഇതിലൂടെ നിരവധി ഉപയോക്താക്കൾ ആണ് വഞ്ചിക്കപ്പെട്ടിട്ടുള്ളത്.

MOST READ: റിയൽമി സി 65 പുറത്തിറക്കി; വെറും 12000 രൂപയക്ക് എഐ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ
ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് വീണ്ടും ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപയോക്താക്കൾക്ക് മുന്നിൽ പുതിയ അറിയിപ്പ് എത്തിച്ചത്. ഉപയോക്താക്കളുടെ മൊബൈൽ നമ്പറിൽ എസ്എംഎസ് ആയും വാട്സ്ആപ്പിൽ സന്ദേശം ആയും ആണ് പുതിയ നിർദേശം എത്തിയത്. ബാങ്ക് ഉദ്യോഗസ്ഥർ ഒരിക്കലും ഫോൺ വഴി ബന്ധപ്പെട്ട് ബാങ്കിന്റെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ നിർബന്ധിക്കില്ല എന്ന തരത്തിലുള്ള സന്ദേശമാണ് ഇവർ ഉപയോക്താക്കൾക്ക് നൽകിയത്.
ഉപയോക്താക്കൾ ബാങ്ക് അക്കൗണ്ടുമായി രജിസ്റ്റർ ചെയ്ത നമ്പറിലേക്ക് ആണ് ഈ സന്ദേശം കഴിഞ്ഞ ദിവസം എത്തിയത്. നിലവിൽ ഐസിഐസിഐ ബാങ്കിന്റെ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും എല്ലാം ലഭ്യമാണ്. ഉപയോക്താക്കൾക്ക് ആവിശ്യമെങ്കിൽ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. ബാങ്ക് ഇതിനായി നിർബന്ധിക്കില്ല. ഐസിഐസിഐ ബാങ്കിന് മാത്രമല്ല എല്ലാ ബാങ്കുകൾക്കും ഇത്തരത്തിൽ ആപ്പുകൾ ഉണ്ടായിരിക്കുന്നതാണ്.

ഉപയോക്താക്കൾക്ക് ഈ ആപ്പുകൾ ആവിശ്യമായി വരുകയാണെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് മാത്രമെ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. എപികെ ആപ്പുകളിൽ മാൽവെയറുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട് എന്നാണ് വിദഗ്ദർ പറയുന്നത്. ഇത്തരം ആപ്പുകൾ ഉപയോക്താക്കൾ ഇൻസ്റ്റാൾ ചെയ്താൽ മാൽവെയറുകളുടെ സഹായത്താൽ സൈബർ ക്രിമിനലുകൾക്ക് ഉപയോക്താക്കളുടെ ഉപകരണം നിയന്ത്രിക്കാൻ സാധിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അടക്കം ഇവർ ആക്സസ് ചെയ്യുന്നതായിരിക്കും.
പ്രധാനമായും അജ്ഞാതമായി വരുന്ന മെയിലുകൾ സന്ദേശങ്ങൾ എന്നിവ വഴിയാണ് ഇത്തരം എപികെ ആപ്പുകൾ സ്കാമർമാർ ഉപയോക്താക്കളുടെ പക്കൽ എത്തിക്കുന്നത്. ആയതിനാൽ തന്നെ ബാങ്കിന്റെ ഉദ്യോഗസ്ഥരാണെന്ന വ്യാജേന സ്കാമർമാർ ഉപയോക്താക്കളെ ബന്ധപ്പെടാനും ആപ്പ് ഇൻസ്റ്റാൾ ചെയ്യാനും എല്ലാം ആവിശ്യപ്പെട്ടെക്കാം. ഈ അപകടം മുൻ കൂട്ടി മനസിലാക്കിയതിന് പിന്നാലെയാണ് ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരിക്കുന്നത്. ഐസിഐസിഐ ബാങ്ക് ഉപയോക്താക്കളെ മാത്രമല്ല എല്ലാ ബാങ്ക് ഉപയോക്താക്കളെും ഈ തട്ടിപ്പ് ബാധിക്കുന്നതാണ്.
നേരത്തെ സൂചിപ്പിച്ചത് പോലെ വിശ്വസനീയ ഉറവിടങ്ങളിൽ നിന്ന് മാത്രമെ ഉപയോക്താക്കൾ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാവു. മാത്രമല്ല ക്രത്യമായ ഇടവേളകളിൽ ഈ ആപ്പുകൾ അപ്ഡേറ്റ് ചെയ്യാനും ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ടതാണ്. ഓരോ അപ്ഡേറ്റിലും പല തരത്തിലുള്ള സുരക്ഷാ പാച്ചുകൾ കമ്പനികൾ നൽകാറുണ്ട്. വിവധ തരത്തിലുള്ള നുഴഞ്ഞു കയറ്റത്തിൽ നിന്ന് ഈ സുരക്ഷാ പാച്ചുകൾ ആപ്പിനെ സംരക്ഷിക്കുന്നതായിരിക്കും. ആപ്പുകൾക്ക് പുറമെ നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണങ്ങളും അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
അതേസമയം എന്തെങ്കിലും തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് നിരങ്ങൾ ഇരയാകുകയാണെങ്കിൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ ബന്ധപ്പെട്ട് അധികൃതരെ വിവരം അറിയിക്കേണ്ടതാണ്. പണം നഷ്ടപ്പെട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ഈ വിവരം അറിയിച്ചാൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുഴുവൻ തുകയും തിരിച്ചു കിട്ടാനുള്ള സാധ്യത കൂടുതലാണ്. ഇത് റിപ്പോർട്ട് ചെയ്യാൻ വൈകുന്തോറും നിങ്ങളുടെ പണം തിരിച്ചു കിട്ടാനുള്ള സാധ്യത കുറയുകയാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയും നിങ്ങൾക്ക് പരാതി അറിയിക്കാം.


Click it and Unblock the Notifications








