Home
News

റിയൽമി സി 65 പുറത്തിറക്കി; വെറും 12000 രൂപയക്ക് എഐ ക്യാമറ അടക്കമുള്ള ഫീച്ചറുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സ്മാർട്ട് ഫോൺ നിർമ്മാതാക്കളിൽ പ്രമുഖരാണ് റിയൽമി. ചൈനീസ് കമ്പനി ആണെങ്കിലും ലക്ഷക്കണക്കിന് ഉപയോക്താക്കളാണ് റിയൽമിയ്ക്ക് ഇന്ത്യയിൽ ഉള്ളത്. പ്രധാനമായും മിഡ് ബഡ്ജറ്റ്, ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകളാണ് റിയൽമി കൂടുതലായും പുറത്തിറക്കുന്നത്. ഇവയ്ക്ക് ഇന്ത്യയിൽ ആവശ്യക്കാരും ധാരളമാണ്.

ഇപ്പോളിതാ മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട് ഫോണും റിയൽമി പുറത്തിറക്കിയിരിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ അല്ല വിയറ്റ്നാമിലാണ് ഈ ഫോൺ പുറത്തിറക്കിയിരിക്കുന്നത്. റിയൽമി സി 65 എന്നാണ് ഈ ഫോണിന് കമ്പനി നൽ‌കിയിരിക്കുന്ന പേര്. ഉടൻ തന്നെ ഈ ഫോൺ ഇന്ത്യയിലും ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിയൽമിയുടെ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ ധാരാളമായി വിറ്റുപോകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

റിയൽമി സി 65 പുറത്തിറക്കി; വെറും 12000 രൂപയക്ക് എഐ ക്യാമറ

MOST READ: വൺപ്ലസ് 11ന് 6000 രൂപയുടെ ഡിസ്കൗണ്ട്; എക്ചേഞ്ച് ഓഫർ വഴി 56,999 രൂപയുടെ ഫോൺ 23,399 രൂപയ്ക്കും സ്വന്തമാക്കാം

വിയറ്റ്നാമിൽ അവതരിപ്പിച്ച റിയൽമി സി 65 ഒരു 4ജി ഫോൺ ആണ് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയിൽ എത്തുമ്പോൾ ഇതിന് 5ജി സവിശേഷത ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. 36,90,000 വിയറ്റ്നാമീസ് ഡോങ് ആണ് ഈ ഫോണിന്റെ വില. അതായത് ഇന്ത്യൻ വിപണിയിൽ ഏകദേശം 12,300 രൂപ. ഫോണിന്റെ 6 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിനാണ് ഈ വില വരുന്നത്.

നിലവിൽ ഫോണിന്റെ ഈ വേരിയന്റ് മാത്രമാണ് റിയൽമി വിയറ്റ്നാമിൽ അവതരിപ്പിച്ചിരിക്കുന്നത്. പർപ്പിൾ നെബുല, ബ്ലാക്ക് മിൽക്കി വേ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭിക്കും എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേ സമയം റിയൽമി സി 65ന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 6.67 ഇഞ്ച് എച്ച്ഡി പ്ലസ് LCD ഡിസ്പ്ലേയാണ് ഈ ഫോണിനായി നിർമ്മാതാക്കൾ നൽകിയിരിക്കുന്നത്. ഇതിന് 625 nits പീക്ക് തെളിച്ചവും അവകാശപ്പെടാനുണ്ട്.

റിയൽമി സി 65 പുറത്തിറക്കി; വെറും 12000 രൂപയക്ക് എഐ ക്യാമറ

MOST READ: വെറും 5,499 രൂപ മുതൽ സ്മാർട്ട് ടിവികൾ; ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട് ടിവികൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട്

MediaTek Helio G85 പ്രൊസസർ ആണ് റിയൽമി സി 65ന് കരുത്ത് നൽകുന്നത്. 6 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഈ ഫോൺ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. സ്റ്റോറേജ് കൂടുതലായി ആവിശ്യമായി വരുമെങ്കിൽ മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം ഈ ഫോണിൽ റിയൽമി ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് 14 ഒഎസിൽ ആയിരിക്കും ഈ ഫോൺ പ്രവർത്തിക്കുക.

മികച്ച ഒരു ക്യാമറ സിസ്റ്റവും ഈ ഫോണിനായി റിയൽമി ഒരുക്കിയിട്ടുണ്ട്. 50 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ. ഇതിന് പുറമെ ഒരു എഐ ലെൻസും റിയൽമി ഈ ഫോണിൽ നൽകിയിട്ടുണ്ട്. ഈ ക്യാമറകൾക്ക് ഒപ്പം ഒരു എൽഇഡി ഫ്ലാഷ്ലൈറ്റും നിർമ്മാതാക്കൾ നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപിയുടെ ക്യാമറയാണ് റിയൽമി സി 65ന്റെ മുൻവശത്ത് സ്ഥാനം പിടിച്ചിരിക്കുന്നത്. 5000 mAh ആണ് ഈ ഫോണിന്റെ ബാറ്ററി.

45W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ ഫോണിന് ലഭിക്കുന്നതാണ്. ഫോണിന്റെ അധിക സുരക്ഷയ്ക്കായി ഒരു സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസറും ഈ ഫോണിലായി റിയൽമി നൽ‌കിയിട്ടുണ്ട്. റിയൽമി സി 65ന്റെ പൊടി, ജല പ്രതിരോധം എന്നിവയ്ക്കുള്ള റേറ്റിങ് IP54 ആണെന്നും കമ്പനി വെളിപ്പെടുത്തുന്നു. അതേ സമയം കഴിഞ്ഞ ദിവസമാണ് റിയൽമി മറ്റൊരു ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണായ റിയൽമി 12 എക്സ് 5ജി ഇന്ത്യയിൽ അവതരിപ്പിച്ചത്.

മൂന്ന് വേരിയന്റുകളിൽ ആയി ആണ് ഈ ഫോൺ റിയൽമി ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇതിൽ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് വെറും 11,999 രൂപയാണ് വില. 6 ജിബി 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,499 രൂപയും 8 ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,999 രൂപയും ആണ് വില വരുന്നത്.

More from GizBot

Best Mobiles in India

English summary
Interestingly, the Realme C65 launched in Vietnam is a 4G phone. It is expected to have a 5G feature when it arrives in India. The price of this phone is 36,90,000 Vietnamese dong. That means around Rs 12,300 in the Indian market. This price comes for the 6GB RAM, 128GB storage variant of the phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X