വെറും 5,499 രൂപ മുതൽ സ്മാർട്ട് ടിവികൾ; ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട് ടിവികൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട്
സ്മാർട്ട് ടിവികൾക്ക് വമ്പർ ഓഫറുകൾ പ്രഖ്യാപിച്ച് ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് ബചാത് ഡെ സെയിലിന് ആരംഭമായി. ഏപ്രിൽ 7 വരെ ഈ ഓഫർ വിൽപന ഉണ്ടായിരിക്കും എന്ന് ഫ്ലിപ്പ്കാർട്ട് അറിയിച്ചു. സ്മാർട്ട് ടിവികൾക്ക് 80 ശതമാനം വരെ ഓഫറാണ് ഈ വിൽപനയിൽ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നത്.
5,499 രൂപ മുതൽ തന്നെ ഈ വിൽപനയിൽ നിന്ന് ഉപയോക്താക്കൾക്ക് ടിവികൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. പ്ലാറ്റ്ഫോം ഓഫർ ചെയ്യുന്ന ഡീലുകൾക്ക് പുറമെ ബാങ്ക് ഓഫറുകളും ഉപയോക്താക്കൾക്ക് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെയോ വൺ കാർഡിന്റെയോ ഇഎംഐ ഇടപാടുകൾക്ക് 10 ശതമാനം വരെ അധിക ഡിസ്കൗണ്ട് ആണ് ഈ വിൽപനയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമെ അക്സിസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ്, നോ കോസ്റ്റ് ഇടപാടുകൾക്കും ഡിസ്കൗണ്ട് ലഭിക്കുന്നതാണ്.

5 ശതമാനം ഡിസ്കൗണ്ട് ആണ് ഇത്തരത്തിൽ ലഭിക്കുന്നത്. സാംസങ്, റെഡ്മി, മോട്ടറോള, ഹിസെൻസ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ സ്മാർട്ട് ടിവികൾക്കാണ് ഫ്ലിപ്പ്കാർട്ട് ഈ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. 4കെ ടിവികൾക്കും ഈ വിൽപനയിലൂടെ ഡിസ്കൗണ്ട് നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഈ വിൽപനയിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്ന സ്മാർട്ട് ടിവി ഫ്ലിപ്പ്കാർട്ടിന്റെ തന്നെ MarQ HD Ready LED ടിവിയാണ്. 24 ഇഞ്ചാണ് ഈ ടിവിയുടെ വലുപ്പം.
14,999 രൂപ വില വരുന്ന ഈ ടിവി ഇപ്പോൾ 5,499 രൂപയ്ക്ക് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. 200നിറ്റ്സ് വരെ തെളിച്ചം ഈ ടിവി വാഗ്ദാനം ചെയ്യുന്നതാണ്. 60Hz പുതുക്കൽ നിരക്ക്, 20W സൗണ്ട് ഔട്ട്പുട്ട് എന്നിവയാണ് ഈ ടിവിയുടെ മറ്റ് സവിശേഷതകൾ. ഒരു വർഷം വരെ വാറന്റിയും ഈ ടിവിയ്ക്ക് ലഭിക്കുന്നതാണ്. MarQ HD Ready LED Smart Coolita എന്ന ടിവിയ്ക്കും മികച്ച ഡിസ്കൗണ്ട് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

19,990 രൂപ വില വരുന്ന ഈ ടിവി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് വെറും 6,979 രൂപയ്ക്കാണ്. 1366x768 റെസല്യൂഷനുള്ള 24 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ടിവിയ്ക്ക് അവകാശപ്പെടാനുള്ളത്. ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മോട്ടറോളയുടെ ടിവിയാണ് MOTOROLA 80 cm (32 inch) HD Ready LED Smart Google TV. 9,999 രൂപയ്ക്കാണ് ഈ ടിവി ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഈ ടിവിയുടെ യഥാർത്ഥ വില 20,000 രൂപയാണ്. ബെസൽ-ലെസ് ഡിസ്‌പ്ലേയുമായി ആണ് ഈ ടിവി എത്തിയിരിക്കുന്നത്. ഏഴോളം പിച്ചർ മോഡുകളും ഈ ടിവി വാഗ്ദാനം ചെയ്യുന്നുണ്ട്. 20W ആണ് ഇതിന്റെ സ്പീക്കറുകളുടെ ശേഷി. ഷവോമിയുടെ Mi A series 80 cm (32 inch) HD Ready LED Smart Google TV 2023 Edition-നും ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ആണ് ഫ്ലിപ്പ്കാർട്ട് ഒരുക്കിയിരിക്കുന്നത്.
24,999 രൂപ യഥാർത്ഥ വില വരുന്ന ഈ ടിവി ഇപ്പോൾ 13,999 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കിന്നതാണ്. 60Hz റീഫ്രഷ് റെയ്റ്റ്, 20W സൗണ്ട് ഔട്ട്പുട്ട്, 1366x768 പിക്സൽ റെസല്യൂഷൻ എന്നിവയാണ് ഈ ടിവിയുടെ പ്രധാന ഫീച്ചറുകൾ. 54,900 രൂപ വരുന്ന സാംസങ്ങിന്റെ സ്മാർട്ട് ടിവിയായ SAMSUNG Crystal Vision 4K iSmart with Voice Assistant (43 inch) ഇപ്പോൾ 32,990 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
3840 x 2160 പിക്സൽ അൾട്ര എച്ച്ഡി റസല്യൂഷൻ, 20W സൗണ്ട് ഔട്ട്പുട്ട്, 50Hz റീഫ്രഷ് റെയ്റ്റ് എന്നിവയെല്ലാമാണ് ഈ ടിവിയുടെ ഫീച്ചറുകൾ. അതേ സമയം Hisense E7K (55 inch) QLED Ultra HD (4K) Smart VIDAA TVയുടെ യഥാർത്ഥ വില 69,999 രൂപയാണ് എന്നാൽ വെറും 34,999 രൂപയ്ക്കാണ് ഈ ടിവി ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications








