Home
News

വൺപ്ലസ് 11ന് 6000 രൂപയുടെ ഡിസ്കൗണ്ട്; എക്ചേഞ്ച് ഓഫർ വഴി 56,999 രൂപയുടെ ഫോൺ 23,399 രൂപയ്ക്കും സ്വന്തമാക്കാം

വൺപ്ലസിന്റെ ജനപ്രിയ മോഡലായ വൺപ്ലസ് 11ന് മികച്ച ഡിസ്കൗണ്ട് വാ​ഗ്ദാനം ചെയ്ത് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. 6000 രൂപയുടെ ഡിസ്കൗണ്ട് ആണ് ആമസോൺ വൺപ്ലസ് 11ന് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. 56,999 രൂപ വിലയിൽ ആയിരുന്നു ഈ ഫോൺ വൺപ്ലസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

എന്നാൽ ഇപ്പോൾ 54,999 രൂപ വിലയിൽ ആണ് ഈ ഫോൺ ആമസോണിന്റെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 2000 രൂപയുടെ കുറവിൽ. ഇതിന് പുറമെ 4000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും വൺപ്ലസ് 11ന് ആയി ആമസോൺ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്. രണ്ട് ഡിസ്കൗണ്ടുകൾ ചേരുമ്പോൾ ഫോണിന്റെ മൊത്തം ഡിസ്കൗണ്ട് 6000 രൂപയായി വർധിക്കുന്നതാണ്. അതായത് 56,999 രൂപയുള്ള ഈ ഫോൺ 50,999 രൂപയ്ക്ക് ഉപയോക്താക്കൾ ഇപ്പോൾ സ്വന്തമാക്കാം.

വൺപ്ലസ് 11ന് 6000 രൂപയുടെ ഡിസ്കൗണ്ടുമായി ആമസോൺ

MOST READ: വെറും 5,499 രൂപ മുതൽ സ്മാർട്ട് ടിവികൾ; ഫ്ലിപ്പ്കാർട്ടിൽ സ്മാർട്ട് ടിവികൾക്ക് 80 ശതമാനം വരെ ഡിസ്കൗണ്ട്

ഫോണിന്റെ വിവരങ്ങൾ നൽകിയിരിക്കുന്ന പേജിൽ നിന്നായിരിക്കില്ല കൂപ്പൺ കോഡ് നേടാൻ സാധിക്കുന്നത്. ഈ ഫോണിന്റെ പെയ്മെന്റ് പേജിലേക്ക് പോകുമ്പോൾ ആണ് ഈ കൂപ്പണിന്റെ വിശദവിവരങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാകുക. മാത്രമല്ല നിങ്ങളുടെ പഴയ ഫോണിന് എക്സ്ചേഞ്ച് ഓഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്. 27,600 രൂപ വരെയാണ് ഇത്തരത്തിൽ എക്സ്ചേഞ്ച് ബോണസായി വാ​​ഗ്ദാനം ചെയ്തിരിക്കുന്നത്. എക്സ്ചേഞ്ച് ചെയ്യാൻ ആ​ഗ്രഹിക്കുന്ന ഫോണിന്റെ ​ഗുണനിലവാരം അനുസരിച്ച് ആയിരിക്കും ഈ വില നിശ്ചയിക്കുക.

അതേ സമയം ഈ വർഷം ജനുവരിയിൽ ആയിരുന്നു വൺപ്ലസ് 11ന്റെ പിൻ​ഗാമിയായ വൺപ്ലസ് 12നെ കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. 64,999 രൂപ വരെ ചിലവഴിക്കാൻ നിങ്ങൾ തയ്യാറാണെങ്കിൽ വൺപ്ലസ് 12 വാങ്ങുന്നതായിരിക്കും ഉചിതം. കാരണം വൺപ്ലസ് 11നെ അപേക്ഷിച്ച് ധാരാളം അപ്​ഗ്രേഡുകൾ ഈ ഫോണിൽ കമ്പനി നൽ‌കിയിട്ടുണ്ട്. എന്നാൽ ഇത്രയും പണം നിങ്ങൾക്ക് മുടക്കാൻ സാധിക്കില്ല എങ്കിൽ വൺപ്ലസ് 11 തന്നെ ആയിരിക്കും നിങ്ങൾക്ക് അനുയോജ്യം.

വൺപ്ലസ് 11ന് 6000 രൂപയുടെ ഡിസ്കൗണ്ടുമായി ആമസോൺ

MOST READ: പുതിയ വർഷത്തിൽ ജിയോയ്ക്കും എയർടെലിനും നേട്ടം; വിഐയ്ക്ക് കനത്ത തിരിച്ചടി, ഉപയോക്താക്കൾ കൈവിടുന്നു

ഈ വിലയ്ക്ക് ലഭ്യമാകുന്ന മികച്ച ഫീച്ചറുകൾ തന്നെ വൺപ്ലസ് 11നിൽ നൽകാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. വൺപ്ലസ് 11ന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. സ്‌നാപ്ഡ്രാഗൺ 8 Gen 2 ചിപ്‌സെറ്റാണ് ഈ ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കാൻ ഈ ചിപ്സെറ്റ് വൺപ്ലസ് 11നെ സഹായിക്കുന്നതാണ്. കഠിനമായ ജോലികൾ ചെയ്യാനും മൾട്ടി ടാസിക്കിങ്ങിനും എല്ലാം ഏറെ അനുയോജ്യമായ ഫോണാണിത്.

ഏറ്റവും പുതിയ Android OS-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. ഉപയോക്താക്കളുടെ സോഫ്റ്റുവെയർ അനുഭവം വ്യക്തിഗതമാക്കാനും ഈ ഫോൺ നിങ്ങളെ അനുവദിക്കുന്നുണ്ട്. 5000 mAh ബാറ്ററിയാണ് ഈ ഫോണിനായി വൺപ്ലസ് നൽകിയിരിക്കുന്നത്. 100W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ ബാറ്ററിയ്ക്ക് ഉണ്ടായിരിക്കുന്നതാണ്. വെറും 30 മിനിറ്റിനുള്ളിൽ തന്നെ ഇതിന്റെ ചാർജ് പൂജ്യത്തിൽ നിന്ന് 100 ശതമാനമായി ഉയർത്താൻ സാധിക്കും എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്.

ഫോണിന്റെ ക്യാമറാ ഫീച്ചറുകൾ ആണ് ഏറെ ആകർഷണീയം. ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റമാണ് ഈ ഫോണിനായി വൺപ്ലസ് ഒരുക്കിയിരിക്കുന്നത്. ഇതിൽ പ്രൈമറി ലെൻസ് 50 എംപിയാണ്. 48 എംപിയുടെ ഒരു അൾട്രാ വൈഡ് സെൻസർ, 32 എംപിയുടെ ടെലിഫോട്ടോ സെൻസർ എന്നിവയും ഈ ക്യാമറ ഡിപ്പാർട്ട്മെന്റിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ ക്യാമറകൾക്ക് ഒപ്പം തന്നെ ഒരു എൽഇഡ് ഫ്ലാഷ് ലൈറ്റും വൺപ്ലസ് നൽകിയിട്ടുണ്ട്.

60fps വരെ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഈ ഫോൺ ഉപയോക്താക്കളെ അനുവദിക്കുന്നുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫോണിന്റെ ഫ്രണ്ട് ക്യാമറ 16 എംപിയാണ്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ എന്നീ ഫീച്ചറുകളും വൺപ്ലസ് 11 വാ​ഗ്ദാനം ചെയ്യുന്നുണ്ട്. 5G SA/NSA, ബ്ലൂടൂത്ത് v5.3, Wi-Fi 6, NFC, കൂടാതെ USB ടൈപ്പ്-C 2.0 പോർട്ട് എന്നിവയാണ് ഈ ഫോണിന്റെ കണക്ടിവിറ്റി ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
OnePlus launched this phone in India at a price of Rs 56,999. But now this phone is listed on Amazon's website at a price of Rs 54,999. That is 2000 rupees less. Apart from this, Amazon has also offered a coupon discount of Rs 4000 on the OnePlus 11. When the two discounts are combined, the total discount on the phone will increase to Rs. 6,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X