Home
News

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ വിൽപന ഇന്ന് ആരംഭിക്കും; കൂടെ കിടിലൻ ഒരു സമ്മാനവും മികച്ച ഓഫറുകളും

വൺപ്ലസ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ട് ഫോണാണ് വൺപ്ലസ് നോർഡ് സിഇ 4 5ജി. മിഡ് ബഡ്ജറ്റ് സെ​ഗ്മെന്റിൽ എത്തുന്ന ഈ ഫോണിന്റെ വിൽപന ഇന്ന് മുതൽ (ഏപ്രിൽ 4) ആരംഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12 മണി മുതൽ ആയിരിക്കും ഈ ഫോണിന്റെ വിൽപന ആരംഭിക്കുക.

പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ വഴിയാണ് വൺപ്ലസ് നോർഡ് സിഇ 4 5ജി വിൽപനയ്ക്ക് എത്തുന്നത്. ഇതിന് പുറമെ വൺപ്ലസിന്റെ ഔദ്യോ​ഗിക വെബ്സൈറ്റ് വഴിയും സ്റ്റോറുകൾ വഴിയും ക്രോമ, റിലയൻസ് ഡിജിറ്റൽ, തിരഞ്ഞെടുത്ത ഓഫ്‌ലൈൻ പാട്ണറുകളുടെ പക്കൽ നിന്നും ഉപയോക്താക്കൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്. റിയൽമി 12 പ്രോ, നത്തിങ് ഫോൺ 2എ എന്നീ ഫോണുകൾ ആയിരിക്കും വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ എതിരാളികൾ.

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ വിൽപന ഇന്ന് ആരംഭിക്കും

MOST READ: വിവോയുടെ കളികൾ കാണാൻ കിടക്കുന്നതേയുള്ളു; വിവോ വൈ200 പ്രോ 5ജിയിൽ ഒളിപ്പിച്ചിരിക്കുന്ന ഫീച്ചറുകൾ അതിശപ്പിക്കും

Snapdragon 7 Gen 3 ചിപ്‌സെറ്റ്, 5,500 mAh കരുത്തുള്ള ബാറ്ററി തുടങ്ങിയ മികച്ച ഫീച്ചറുകൾ ആണ് വൺപ്ലസ് നോർഡ് സിഇ 4 5ജിയ്ക്കായി കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഈ സെ​ഗ്മെന്റിൽ ഏറ്റവും മികച്ച പെർഫോമൻസ് കാഴ്ച വെയ്ക്കുന്ന ഫോൺ ആയിരിക്കും ഇത് എന്നാണ് വൺപ്ലസ് അവകാശപ്പെടുന്നത്. 24,999 രൂപ മുതലാണ് ഈ ഫോണിന്റെ വില ആരംഭിക്കുന്നത്. ഫോണിന്റെ അടിസ്ഥാന മോഡലിനാണ് ഈ വില വരുന്നത്.

8 ജിബി റാം 128 ജിബി സ്റ്റോറേജ് ആണ് ഫോണിന്റെ അടിസ്ഥാന മോഡലിന് അവകാശപ്പെടാൻ സാധിക്കുന്നത്. 8 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്റിലും ഈ ഫോൺ വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്. 26,999 രൂപയാണ് ഈ വേരിയന്റിന്റെ വില. സെലാഡൺ മാർബിൾ, ക്രിസ്റ്റൽ ലേക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഉപയോക്താക്കൾക്ക് വൺപ്ലസ് നോർഡ് സിഇ 4 5ജി സ്വന്തമാക്കാം.

വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ വിൽപന ഇന്ന് ആരംഭിക്കും

MOST READ: ആപ്പിൾ ഉപകരണങ്ങളിൽ വൻ സുരക്ഷാ വീഴ്ച; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ആദ്യ ദിവസം ഈ ഫോൺ സ്വന്തമാക്കുന്നവർക്ക് 2,199 രൂപ വില വരുന്ന വൺപ്ലസ് നോർഡ് ബഡ്സ് 2ആർ‌ സൗജന്യമായി ലഭിക്കും എന്നും വൺപ്ലസ് അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ 2500 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതായിരിക്കും. തിരഞ്ഞെടുത്ത ബാങ്കുകളുടെ കാർഡിന് 1,500 രൂപ വരെ അധിക ഡിസ്കൗണ്ടും വൺപ്ലസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വൺപ്ലസ് ഈ ഫോണിനായി നൽകിയിരിക്കുന്ന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ Snapdragon 7 Gen 3 SoC ചിപ്സെറ്റ് ആണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,500 mAh ബാറ്ററിയും ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നു. ഹൈ-റെസ് ഓഡിയോ പിന്തുണയുള്ള ഡ്യുവൽ സ്റ്റീരിയോ സ്പീക്കറാണ് ഈ ഫോണിന്റെ മറ്റൊരു സവിശേഷത. 6.7 ഇഞ്ച് ആണ് ഈ ഫോണിന്റെ ഡിസ്പ്ലേ വലുപ്പം.

ഇതൊരു ഫുൾ എച്ച്ഡി പ്ലസ് AMOLED ഡിസ്പ്ലേ ആണ്. ഇതിന് 120 Hz റീഫ്രഷ് റെയ്റ്റും 240 Hz ടച്ച് സാമ്പിൾ നിരക്കും 2160 Hz PWM ഡിമ്മിംഗും അവകാശപ്പെടാനുണ്ട്. അക്വാ ടച്ച് സാങ്കേതികവിദ്യയാണ് ഈ ഡിസ്പ്ലേയുടെ മറ്റൊരു പ്രത്യേകത. കൈകൾ നനഞ്ഞിരുന്നാൽ പോലും സു​ഗ​മമായി ടച്ച് വർക്ക് ചെയ്യാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നുണ്ട്. 50 എംപിയാണ് വൺപ്ലസ് നോർഡ് സിഇ 4 5ജിയുടെ പ്രൈമറി ക്യാമറ.

ഇതിന് ഒഐഎസ് പിന്തുണയും ഉണ്ടായിരിക്കുന്നതാണ്. 8 എംപിയുടെ ഒരു അൾട്രാവൈഡ് ഷൂട്ടറും ഈ ഫോണിന്റെ പിൻവശത്ത് സ്ഥാനം പിടിച്ചിട്ടുണ്ട്. ഫോണിന്റെ മുൻ വശത്ത് നൽകിയിരിക്കുന്ന സെൽഫി ക്യാമറയ്ക്ക് ആകട്ടെ 16 എംപിയുടെ കരുത്താണ് അവകാശപ്പെടാനുള്ളത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള OxygenOS 14-ൽ ആണ് ഈ ഫോൺ പ്രവർത്തിക്കുന്നത്. മൂന്ന് വർഷത്തെ പതിവ് സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോൺ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The OnePlus Nord CE 4 5G is available for sale through the leading e-commerce website Amazon. Apart from this, users will be able to purchase the phone through OnePlus' official website, stores, Croma, Reliance Digital, and selected offline partners. Realme 12 Pro and Nothing Phone 2A will be the competitors of the OnePlus Nord CE 4 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X