Home
News

ഐപിഎലിന് പുറമെ മറ്റൊരു ക്രിക്കറ്റ് പൂരം; വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ സ്മാർട്ട് ഫോൺ പ്രീമിയർ ലീ​ഗ്

ഐപിഎലിന്റെ ആഘോഷവേളകൾക്കിടെ സ്മാർട്ട് ഫോണുകൾക്ക് മികച്ച ഡിസ്കൗണ്ടുമായി രം​ഗത്ത് വന്നിരിക്കുകയാണ് പ്രമുഖ ഇ കൊമേഴ്സ് വെബ്സൈറ്റായ ആമസോൺ. ആമസോൺ സ്മാർട്ട് ഫോൺ പ്രീമിയർ ലീ​ഗ് എന്ന പേരിലാണ് ഈ വിൽപന നടക്കുന്നത്. പ്രമുഖ സ്മാർട്ട് ഫോൺ നിർമ്മാതാക്കളുടെ ഫോണുകൾക്കെല്ലാം മികച്ച ഓഫറാണ് ആമസോൺ ഒരുക്കിയിരിക്കുന്നത്.

ഈ വിൽപനയിൽ മികച്ച ഓഫർ ലഭിക്കുന്ന ഫോണുകളിൽ ഒന്നാണ് വൺപ്ലസിന്റെ 12 5ജി. ഈ വർഷം ജനുവരിയിൽ ആണ് വൺപ്ലസ് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. Snapdragon 8 Gen 2 പ്രോസസർ ഉള്ള ഈ ഫോണിന് 5500 mAh ബാറ്ററിയും അവകാശപ്പെടാൻ സാധിക്കുന്നതാണ്. ബാങ്ക് ഓഫർ ഉൾപ്പെടെ ഇപ്പോൾ വൺപ്ലസ് 12 5ജി 38,999 രൂപയ്ക്ക് ആമസോണിൽ നിന്ന് ഉപയോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ സ്മാർട്ട് ഫോൺ പ്രീമിയർ ലീ​ഗ്

MOST READ: ഏപ്രിൽ 12ന് ഇൻഫിനിക്സ് നോട്ട് 40 എത്തും; ആദ്യം ദിനം ഫോൺ സ്വന്തമാക്കിയാൽ 5000 രൂപ വിലയുള്ള സമ്മാനം

വൺപ്ലസിന്റെ തന്നെ നോർഡ് സിഇ 4 എന്ന ഫോണിനും മികച്ച ഓഫർ ഈ വിൽപനയിൽ ആമസോൺ ഒരുക്കിയിട്ടുണ്ട്. എല്ലാ ഓഫറുകളും ഉൾപ്പെടെ 24,999 രൂപയ്ക്ക് ഈ ഫോൺ ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേ, Qualcomm Snapdragon 7 Gen 3 ചിപ്സെറ്റ്, 50 എംപി പ്രൈമറി ക്യാമറ, 5500 mAh ബാറ്ററി തുടങ്ങിയവയാണ് നോർഡ് സിഇ 4 ഫോണിന്റെ പ്രധാന ഫീച്ചറുകൾ.

പോക്കോ എം 6 പ്രോയാണ് ഈ വിൽപനയിൽ മികച്ച ഡിൽ ലഭിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ. Snapdragon 4 Gen 2 ചിപ്സെറ്റ്, 50 എംപി ഡ്യുവൽ എഐ ക്യാമറ, 6.79 ഡിസ്‌പ്ലേ എന്നീ ഫീച്ചറുകൾ ഉള്ള പോക്കോ എം 6 വെറും 9,999 രൂപയ്ക്ക് ഇപ്പോൾ ആമസോണിൽ നിന്ന് ഉപയോക്കാക്കൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. റിയൽമി നാർസോ 60 എക്സിനും മികച്ച ഓഫറുണ്ട്.

വൻ ഡിസ്കൗണ്ടുമായി ആമസോണിന്റെ സ്മാർട്ട് ഫോൺ പ്രീമിയർ ലീ​ഗ്

MOST READ: ഇന്ത്യയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് എഐ ഉപയോ​ഗിച്ച് ചൈന അട്ടിമറിക്കും; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

50 AI ക്യാമറ, ഡൈനാമിക് അൾട്രാ സ്മൂത്ത് ഡിസ്‌പ്ലേ, 5G 6NM പ്രോസസ്സ് ചിപ്‌സെറ്റ് എന്നീ ഫീച്ചറുകൾ അവകാശപ്പെടാൻ സാധിക്കുന്ന റിയൽമി നാർസോ 60 എക്സിന് 10,999 രൂപയാണ് ഇപ്പോൾ ആമസോൺ ഇട്ടിരിക്കുന്ന വില. ഈ വിൽപനയിൽ മികച്ച ഓഫർ ലഭിക്കുന്ന മറ്റൊരു ഫോൺ ആണ് സാംസങ്ങിന്റെ ​ഗാലക്സി എം 14 5ജി. വെറും 11,999 രൂപയ്ക്ക് ഇപ്പോൾ‌ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

50 എംപി ട്രിപ്പിൾ ക്യാമറ, 13 എംപി ഫ്രണ്ട് ക്യാമറ, ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ. സാംസങ് ഈ വർഷം ആദ്യം അവതരിപ്പിച്ച ​ഗാലക്സി എസ് 24 ഫോണും ഈ വിൽപനയിൽ പങ്കാളി ആകുന്നുണ്ട്. എഐ ഫീച്ചറുകൾ ഉള്ള ഈ ഫോൺ ഇപ്പോൾ 69,999 രൂപയ്ക്ക് ആമസോണിൽ നിന്ന് സ്വന്തമാക്കാം. 50 എംപിയാണ് ഈ ഫോണിന്റെ പ്രൈമറി ക്യാമറ.

ഐക്യൂവിന്റെ ഇസെഡ് 9 ആണ് ഈ വിൽപനയിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന മറ്റൊരു സ്മാർട്ട് ഫോൺ. ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, IMX882 OIS ക്യാമറ എന്നീ ഫീച്ചറുകൾ ഉള്ള ഈ ഫോൺ എല്ലാ ഓഫറുകളും ഉൾപ്പെടെ വെറും 17,999 രൂപയ്ക്കാണ് ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ മറ്റ് നിരവധി ഫോണുകൾക്കും ഇപ്പോൾ ആമസോണിൽ നിന്ന് വിവധ ഓഫറുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

ഇവയ്ക്കെല്ലാം പുറമെ പ്ലാറ്റ്ഫോമിൽ നിന്ന് അധിക ഡിസ്കൗണ്ട് നേടാനും അമസോൺ ഇപ്പോൾ വഴിയൊരുക്കിയിട്ടുണ്ട്. ആമസോണിന്റെ പ്രൈം അം​ഗങ്ങൾക്ക് ആമസോൺ പേ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോ​ഗിച്ചാൽ വിവധ റിവാർഡുകൾക്ക് ഓപ്പം 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. പ്രൈം മെമ്പർഷിപ്പ് ഇല്ലാത്ത ഉപയോക്താക്കൾക്ക് ആകട്ടെ 3 ശതമാനം ആയിരിക്കും ഇത്തരത്തിൽ ലഭിക്കുന്ന ക്യാഷ്ബാക്ക്.

More from GizBot

Best Mobiles in India

English summary
The OnePlus 12 5G is one of the best-offered phones in this sale. OnePlus launched this phone in India in January of this year. Powered by a Snapdragon 8 Gen 2 processor, the phone also boasts a 5500 mAh battery. Users can now get the OnePlus 12 5G from Amazon for Rs 38,999, including the bank offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X