ഏപ്രിൽ 12ന് ഇൻഫിനിക്സ് നോട്ട് 40 എത്തും; ആദ്യം ദിനം ഫോൺ സ്വന്തമാക്കിയാൽ 5000 രൂപ വിലയുള്ള സമ്മാനം
ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ ബഡ്ജറ്റ് ഫ്രണ്ട്ലി ഫോണുകൾ പുറത്തിറക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ് ഇൻഫിനിക്സ്. 10000 രൂപയ്ക്ക് താഴെ വില വരുന്ന നിരവധി ഫോണുകൾ ഇനിതോടകം തന്നെ ഇൻഫിനിക്സ് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ ഇതാ പുതിയ ഒരു ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിൽ ആണ് ഇൻഫിനിക്സ്.
ഇൻഫിനിക്സ് നോട്ട് 40 സീരീസ് ആണ് ഉടൻ തന്നെ ഇവർ ഇന്ത്യയിൽ എത്തിക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഏപ്രിൽ 12ന് ഈ ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇൻഫിനിക്സ് നോട്ട് 40 പ്രോ, നോട്ട് 40 പ്രോ പ്ലസ് എന്നിങ്ങനെ രണ്ട് ഫോണുകൾ ആയിരിക്കും ഈ സീരീസിൽ ഉണ്ടായിരിക്കുക. എന്നാൽ ഫോൺ ലോഞ്ച് ചെയ്യും മുമ്പ് തന്നെ വിൽപനയുമായി ബന്ധപ്പെട്ട ഓഫർ പുറത്ത് വിട്ടിരിക്കുകയാണ് കമ്പനി.

ലോഞ്ച് ദിവസം തന്നെ ഈ ഫോൺ ബുക്ക് ചെയ്യുന്നവർക്കയി 4,999 രൂപ വിലയുള്ള ഒരു മാഗ്കിറ്റ് സൗജന്യമായി നൽകും എന്നാണ് ഇൻഫിനിക്സ് അറിയിച്ചിരിക്കുന്നത്. കമ്പനി പുതിയതായി ഇറക്കിയ പോസ്റ്ററിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 3,020 mAh ശേഷിയുള്ള ഇൻഫിനിക്‌സ് മാഗ്‌പവർ പവർ ബാങ്ക് ആയിരിക്കും ഈ മാഗ്കിറ്റിൽ ഉണ്ടാകുക എന്നുള്ള സൂചനയും കമ്പനി നൽകിയിട്ടുണ്ട്. 3,999 രൂപ ആയിരിക്കും ഈ പവർ ബാങ്കിന്റെ വില.
1000 രൂപ വില വരുന്ന ഒരു മാഗ്‌കേസ് കവറും ഈ കിറ്റിൽ ഉണ്ടായിരിക്കുന്നതാണ്. നിലവിൽ ഈ ഫോണുകൾ ഇൻഫിനിക്സ് ആഗോള തലത്തിൽ അവതരിപ്പിച്ചു കഴിഞ്ഞു ഇതിന് പിന്നാലെയാണ് ഏപ്രിൽ 12ന് ഇന്ത്യയിലും അവരിപ്പിക്കാൻ കമ്പനി തയ്യാറെടുക്കുന്നത്. അതേ സമയം ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. 120 Hz പുതുക്കൽ നിരക്കുള്ള 6.78 ഇഞ്ച് കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേ ആയിരിക്കും ഈ ഫോണിന് ഉണ്ടായിരിക്കുക.

MediaTek Dimensity 7020 ചിപ്സെറ്റ് ആയിരിക്കും ഇൻഫിനിക്സ് നോട്ട് 40 പ്രോ ഫോണുകൾക്ക് കരുത്ത് നൽകുന്നത്. ഈ ഫോണിനായി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും ഇൻഫിനിക്സ് ഒരുക്കിയിട്ടുണ്ട്. ഇതിന്റെ പ്രൈമറി ക്യാമറ 108 എംപി ആയിരിക്കും. ഒരു ബഡ്ജറ്റ് ഫോണിൽ ഇത്രയും കരുത്തുള്ള ക്യാമറ വളരെ വിരളമായി മാത്രമാണ് നമ്മുക്ക് കാണാൻ സാധിക്കു.
ഫോണിന്റെ മറ്റ് ക്യാമറകളെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. എന്നാൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായുള്ള ഫ്രണ്ട് ക്യാമറ 32 എംപി ആയിരിക്കും എന്നും ഇൻഫിനിക്സ് അറിയിച്ചിട്ടുണ്ട്. വിൻ്റേജ് ഗ്രീൻ, ടൈറ്റൻ ഗോൾഡ് എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകൾ ഈ ഫോണുകൾക്ക് ഇൻഫിനിക്സ് നൽകുന്നതായിരിക്കും. രണ്ട് ഫോണുകളിലും ചാർജിങ്ങിനെ സഹായിക്കുന്ന X1 ചീറ്റ ചിപ്പും കമ്പനി അവതരിപ്പിച്ചേക്കാം എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
മൂന്ന് മോഡുകളിൽ വയർഡ് ഫാസ്റ്റ് ചാർജിംഗ് അനുവദിക്കുന്നതിനുള്ള ചിപ്പാണ് ഇത്. ലോ-ടെമ്പ്, ഹൈപ്പർ, സ്മാർട്ട് എന്നിവയാണ് ഈ മൂന്ന് മോഡുകൾ. അതേ സമയം ഇൻഫിനിക്സ് നോട്ട് 40 പ്രോയിൽ 45W വയർഡ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,000 mAh ബാറ്ററി ആയിരിക്കും കമ്പനി നൽകുക. നോട്ട് 40 പ്രോ പ്ലസിൽ ആകട്ടെ 100W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,600 mAh ബാറ്ററിയും കമ്പനി നൽകിയേക്കാം.


Click it and Unblock the Notifications








