Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 24 hrs ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Lifestyle
വയറു വേദനയും ദഹനക്കേടും പിടിച്ച് കെട്ടിയ പോലെ നിര്‍ത്തും ആയുര്‍വ്വേദ മിശ്രിതം
- News
ത്രിപുര നിയമസഭ തിരഞ്ഞെടുപ്പ്; തിപ്ര മോത്ത കിംഗ് മേക്കറാകും? 26 വരെ സീറ്റുകൾ ലഭിക്കുമെന്ന്
- Movies
പിറന്നാളിന് കാവ്യയ്ക്ക് ഡമ്പല്‍ പൊതിഞ്ഞ് കൊടുത്തു, നാലാം നിലയിലേക്ക് ചുമന്നു കൊണ്ടാണ് പോയത്: സുരാജ്
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
അറിയാമോ? എയർടെലിന് 150 രൂപയിൽ താഴെ ചെലവ് വരുന്ന ഒരുഗ്രൻ 4ജി ഡാറ്റാ പ്ലാനുണ്ട്, അതും ഒടിടി ആനുകൂല്യങ്ങളോടെ
എന്തെങ്കിലും വാങ്ങാൻ പോകുമ്പോൾ നമ്മുടെ കൈയിലുള്ള പണത്തിന് വാങ്ങാൻ സാധിക്കും വിധം തെരഞ്ഞെടുക്കാൻ ഒരുപാട് ഓപ്ഷനുകൾ ലഭ്യമാകുന്നത് ഉപയോക്താവിനെ സംബന്ധിച്ച് ഏറെ സംതൃപ്തി നൽകുന്നൊരു കാര്യമാണ്. പണം കുറവാണെങ്കിൽ അതിനനുസരിച്ചുള്ള കുറഞ്ഞ വിലയുടെ സാധനം വാങ്ങിയാൽ മതിയല്ലോ. ടെലിക്കോം രംഗത്തേക്ക് വന്നാൽ നിരവധി റീച്ചാർജ് പ്ലാനുകളുമായി മികച്ച ഓപ്ഷനുകൾ ഉപയോക്താക്കൾക്ക് മുന്നിലേക്ക് വയ്ക്കുന്നതിൽ മുന്നിട്ടു നിൽക്കുന്ന കമ്പനിയാണ് എയർടെൽ (Airtel).

കോളിങ് ആവശ്യങ്ങളെക്കാൾ ഡാറ്റ ഉപയോഗമാണ് ഇപ്പോൾ പലരും പ്രധാനമായി കണക്കാക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതെയുള്ള ജീവിതം ഏറെക്കുറെ ബുദ്ധമുട്ടുള്ളതായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തിൽ തങ്ങൾക്ക് അനുയോജ്യമായ ഡാറ്റ പ്ലാനുകൾ തെരഞ്ഞെടുക്കാൻ ടെലിക്കോം വരിക്കാർ ബുദ്ധിമുട്ടാറുണ്ട്. വിവിധ പ്ലാനുകളെ പറ്റി അറിയാതെ പോകുന്നതിനാൽ ചിലപ്പോൾ കിട്ടുന്ന ഏതെങ്കിലും പ്ലാൻ, അതുമല്ലെങ്കിൽ മുൻപ് ചെയ്തു വന്നിരുന്ന പ്ലാൻ ആകും സ്ഥിരമായി ഉപയോഗിച്ച് വരിക.

എന്നാൽ അതിൽനിന്നു മാറി, ഉപയോഗത്തിനനുസരിച്ച് പ്ലാൻ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി എയർടെലിന്റെ 150 രൂപയിൽ താഴെ ചിലവു വരുന്ന ഒരു 4ജി പ്രീപെയ്ഡ് ഡാറ്റാ പ്ലാൻ പരിചയപ്പെടാം. ഒടിടി (ഓവർ ദ ടോപ്) ആനുകൂല്യങ്ങളും ഈ പ്ലാനിനൊപ്പം ലഭ്യമാകും എന്നതാണ് ഈ ഡാറ്റാ പ്ലാനിന്റെ പ്രത്യേകത. അതോടൊപ്പം തന്നെ മികച്ച 5ജി അനുഭവം നൽകാനും ഈ ഡാറ്റ പ്ലാൻകൊണ്ട് സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

എന്നാൽ 4ജിയെ അപേക്ഷിച്ച് 5ജിക്ക് കൂടുതൽ വേഗത്തിൽ ഡാറ്റ തീരും എന്നുമാത്രം. ഇപ്പോൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബേസിക് എയർടെൽ പ്ലാൻ ആവശ്യങ്ങൾക്ക് തികയുന്നില്ലെങ്കിൽ നിങ്ങൾ ഒരു ഡാറ്റാ പ്ലാൻ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ട്. ആ ഘട്ടത്തിൽ പരിഗണിക്കാവുന്ന 150 രൂപയിൽ താഴെ ചിലവുവരുന്ന എയർടെൽ പ്ലാനിനെക്കുറിച്ച് കൂടുതൽ അറിയാം.

148 രൂപയുടെ എയർടെൽ ഡാറ്റ പ്ലാൻ
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയർടെൽ നിലവിൽ ഉപഭോക്താക്കൾക്ക് നിരവധി ഡാറ്റ പ്ലാനുകൾ നൽകുന്നുണ്ട്. മികച്ച 4ജി അനുഭവം സമ്മാനിക്കുന്ന ഈ പ്ലാനുകളിൽ ഒന്നാണ് 148 രൂപയുടെ പ്ലാൻ. ഈ പ്ലാനിലൂടെ, ഉപയോക്താക്കൾക്ക് 28 ദിവസത്തേക്ക് എയർടെൽ എക്‌സ്ട്രീമിലേക്കുള്ള ആക്‌സസിനൊപ്പം 15 ജിബി ആഡ്-ഓൺ ഡാറ്റയും ലഭിക്കും.

നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ എയർടെൽ എക്‌സ്ട്രീമിൽ ലഭ്യമാണ്. SonyLIV, LionsgatePlay, Eros Now, Hoichoi തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ ആണ് ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ ഈ എയർടെൽ എക്‌സ്ട്രീം ആപ്പ് സബ്‌സ്‌ക്രിപ്‌ഷൻ 28 ദിവസത്തേക്ക് മാത്രമേ ലഭിക്കൂ, ആ 28 ദിവസത്തേക്ക് ലഭ്യമായ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഒന്ന് തെരഞ്ഞെടുത്ത് ഉപയോഗിക്കാൻ ഈ പ്ലാൻ ഉപയോക്താക്കളെ അനുവദിക്കും.

ഉപയോക്താക്കളുടെ ബേസിക് പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി തീരും വരെ 148 രൂപയുടെ ഈ ഡാറ്റാ പ്ലാൻ ഉപയോഗിക്കാം. ഈ പ്ലാനിലെ ഓരോ ജിബി ഡാറ്റയ്ക്കും 9.86 രൂപ ചിലവാകും. ഈ പ്ലാൻ അത്ര ഉപയോഗപ്രദമായി തോന്നുന്നില്ലെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കുന്ന കുറഞ്ഞ തുകയുടെ വേറെയും ഡാറ്റ പ്ലാനുകൾ എയർടെൽ നൽകുന്നുണ്ട്. 19 രൂപയുടെ പ്ലാൻ ആണ് അതിലൊന്ന്. 1 ജിബി ഡാറ്റയും ഒരു ദിവസത്തെ വാലിഡിറ്റിയും ആണ് 19 രൂപയുടെ പ്ലാനിൽ ലഭിക്കുക.

58 രൂപയുടെ ഡാറ്റ പ്ലാൻ ആണ് മറ്റൊരു മികച്ച ഓപ്ഷൻ. 3 ജിബി ഡാറ്റയാണ് 58 രൂപയുടെ പ്ലാനിൽ ലഭിക്കുക. ഇതു കൂടാതെ 4ജിബി ഡാറ്റ നൽകുന്ന 65 രൂപയുടെ ഒരു പ്ലാനും എയർടെൽ നൽകുന്നുണ്ട്. നിലവിൽ ഉപയോഗിച്ചുവരുന്ന ബേസ് പ്ലാനിന്റെ കാലാവധി തീരും വരെ 58 രൂപയുടെയും 65 രൂപയുടെയും ഈ ഡാറ്റാ പ്ലാനുകൾക്ക് വാലിഡിറ്റിയുണ്ട്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470