Home
News

ഹൈദരാബാദിൽ 5ജി പ്രദശനം നടത്തി എയർടെൽ, 5ജിക്കായി തയ്യാറെന്ന് കമ്പനി

2021 ന്റെ രണ്ടാം പകുതിയിൽ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികളിലാണെന്ന് റിലയൻസ് ജിയോ വെളിപ്പെടുത്തിയതിന് പിന്നാലെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ 5ജിയുമായി ബന്ധപ്പെട്ട പദ്ധതികൾ കൂടുതൽ കാര്യമായി എടുത്തു. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലിക്കോം ഓപ്പോറേറ്ററായ എയർടെല്ലും 5ജിക്കായി തയ്യാറെടുക്കുകയാണ്. തങ്ങൾ അഞ്ചാം തലമുറ നെറ്റ്‌വർക്കിനായി തയ്യാറാണെന്ന് കമ്പനി പ്രഖ്യാപിച്ചു.

5ജി നെറ്റ്വർക്ക്

5ജി നെറ്റ്വർക്കിനായി തങ്ങൾ തയ്യാറാണെന്ന് വെളിപ്പെടുത്തികൊണ്ട് എയർടെൽ ഹൈദരാബാദ് നഗരത്തിൽ തത്സമയ 5ജി സേവനം പ്രദർശിപ്പിക്കുകയും ഓർക്കസ്ട്രേറ്റ് ചെയ്യുകയും ചെയ്തു. ടെലികോം ഓപ്പറേറ്റർ അതിന്റെ നിലവിലുള്ള സ്പെക്ട്രമായ 1800 മെഗാഹെർട്സ് ബാൻഡിൽ നോൺ-സ്റ്റാൻഡ് എലോൺ സാങ്കേതികവിദ്യയിലൂടെയാണ് 5ജി പരിശോധന നടത്തിയത്. ഇത് 5ജി സ്പെക്ട്രമല്ല. മറിച്ച് നിലവിലുള്ള 4ജി സ്പെക്ട്രം തന്നെയാണ്. ഈ സ്പെക്ട്രത്തിലാണ് സാങ്കേതികവിദ്യയിലൂടെ 5ജി നെറ്റ്വർക്ക് ലഭ്യമാക്കിയിരിക്കുന്നത്.

ഹൈദരാബാദിലെ പരീക്ഷണം

ഹൈദരാബാദിലെ പരീക്ഷണം തെളിയിക്കുന്നതുപോലെ ഞങ്ങളുടെ ഓരോ ഇൻവെസ്റ്റ്മെന്റും ഭാവിയിലേക്കുള്ളതാണ്. 5ജി പ്രദർശനം നടത്തുന്ന ആദ്യത്തെ ഓപ്പറേറ്റർ എയർടെൽ ആയതിനാൽ തന്നെ ഇന്ത്യയിൽ ഇത്തരത്തിൽ പുതിയ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നത് എയർടെൽ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ഭാരതി എയർടെൽ എംഡിയും സിഇഒയുമായ ഗോപാൽ വിറ്റാൽ പറഞ്ഞു. ഇന്ത്യയുടെ ടെലിക്കോം വിപണിയിൽ വലിയ മാറ്റങ്ങൾക്കായിരിക്കും ഈ പരീക്ഷണം വഴി തുറക്കുക എന്ന് ഉറപ്പാണ്.

നിലവിലുള്ള സാങ്കേതികവിദ്

നിലവിലുള്ള സാങ്കേതികവിദ്യകളുമായി താരതമ്യം ചെയ്താൽ 10ജി ലേറ്റൻസിയും 100 എക്സ് കൺകറൻസിയും നൽകാൻ 5ജി സേവനങ്ങൾക്ക് കഴിയുമെന്ന് എയർടെൽ പറഞ്ഞിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇതിലൂടെ ഉപയോക്താക്കൾക്ക് നിമിഷങ്ങൾക്കുള്ളിൽ ഒരു സിനിമ മുഴുവനും ഡൌൺലോഡ് ചെയ്യാൻ കഴിയും. ഈ സാങ്കേതികവിദ്യ ഇന്ത്യയിൽ പൂർണമായും വന്നിതിന് ശേഷം മാത്രമേ 5ജി നെറ്റ്‌വർക്കിന്റെ എല്ലാ സാധ്യതകളും വ്യക്തമാവുകയുള്ളു.

എയർടെൽ

5ജി നവീകരണത്തിന്റെ ആഗോള കേന്ദ്രമായി മാറാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ടെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്ന് എയർടെൽ എംഡി വ്യക്തമാക്കി. ഇത് സാധ്യമാക്കാൻ ആപ്പുകൾ, ഡിവൈസുകൾ, നെറ്റ്‌വർക്ക് നവീകരണം എന്നിവയെല്ലാം ഉള്ള മികച്ചൊരു എക്കോസിസ്റ്റം ആവശ്യമാണെന്നും ഇതിന് വേണ്ട കാര്യങ്ങൾ ചെയ്യാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

20 സ്മാർട്ട്‌ഫോണുകൾ

ഹൈദരാബാദിലെ പ്രദർശനത്തിനായി ഓപ്പോ റെനോ 5 പ്രോ, ഓപ്പോ ഫൈൻഡ് എക്സ് 2 പ്രോ സ്മാർട്ട്‌ഫോണുകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് എയർടെൽ എടുത്തുപറഞ്ഞു. 20 സ്മാർട്ട്‌ഫോണുകൾ ഇതിനകം തന്നെ 5ജി നെറ്റ്‌വർക്കുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉപയോക്താക്കൾക്ക് അവരുടെ ഹാൻഡ്‌സെറ്റുകളിൽ നെറ്റ്‌വർക്ക് ലഭിക്കുന്നതിന് സിം മാറ്റേണ്ടതില്ലെന്നും എയർടെൽ അറിയിച്ചു. 5ജി ചിലവുകളെ പറ്റിയോ ഉപയോക്താവിന് നൽകേണ്ടി വരുന്ന പണത്തെ പറ്റിയോ എയർടെൽ വ്യക്തമാക്കിയിട്ടില്ല.

Best Mobiles in India

English summary
Airtel has unveiled and orchestrated a live 5G service in Hyderabad, announcing its readiness for the 5G network.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X