സെപ്റ്റംബറിൽ എയർടെൽ നേടിയത് 3.8 ദശലക്ഷം ഉപഭോക്താക്കളെ, വിഐയ്ക്ക് തിരിച്ചടി

|

ഉപയോക്തൃ അടിത്തറയുടെ കാര്യത്തിൽ റിലയൻസ് ജിയോയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്റർ. എന്നാൽ സെപ്റ്റംബറിലെ കണക്കുകൾ അനുസരിച്ച് ജിയോയെക്കാൾ കൂടുതൽ വരിക്കാരെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത് എയർടെല്ലാണ്. ഇത് രണ്ടാാം തവണയാണ് എയർടെൽ ഒരുമാസം ചേർക്കുന്ന ഉപയോക്താക്കളുടെ എണ്ണത്തിൽ ജിയോയെ പിന്തള്ളുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ ടെലിക്കോം ഓപ്പറേറ്ററായ വിഐ 4.7 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെടുത്തി.

ട്രായ് ഡാറ്റ

ട്രായ് ഡാറ്റ പ്രകാരം എയർടെല്ലിന്റെ ഉപഭോക്തൃ അടിത്തറ 1.17 ശതമാനം വളർന്ന് 326.6 ദശലക്ഷമായി. അതേസമയം റിലയൻസ് ജിയോ സെപ്റ്റംബറിൽ 0.36 ശതമാനം വളർച്ച രേഖപ്പെടുത്തി, ജിയോ മൊത്തത്തിൽ 404.1 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. വിഐ (വോഡഫോൺ-ഐഡിയ) സെപ്റ്റംബറിൽ 4.7 ദശലക്ഷം ഉപയോക്താക്കളെ നഷ്ടപ്പെടുത്തി. ഇപ്പോൾ 295.5 ദശലക്ഷം ഉപഭോക്താക്കളാണ് വിഐയ്ക്ക് ഉള്ളത്.

കൂടുതൽ  വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ, വിഐ എന്നിവയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾകൂടുതൽ  വായിക്കുക: ബി‌എസ്‌എൻ‌എൽ, ജിയോ, എയർടെൽ, വിഐ എന്നിവയുടെ 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ

വിപണി വിഹിതം

വിപണി വിഹിതം

ഇന്ത്യൻ ടെലിക്കോം വിപണിയിൽ റിലയൻസ് ജിയോയ്ക്ക് 35.19 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. എയർടെല്ലിന് 28.44 ശതമാനവും വോഡഫോൺ-ഐഡിയയ്ക്ക് 27.73 ശതമാനവും വിപണി വിഹിതം ഉണ്ട്. പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന് 10.36 ശതമാനം ഓഹരിയാണ് ഉള്ളതെന്ന് ട്രായ് പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ബിഎസ്എൻഎല്ലിന്റെ തന്നെ ഭാഗായ മുംബൈയിലും ഡൽഹിയിലുമുള്ള എംടിഎൻ‌എല്ലിന് 0.29 ശതമാനം ഓഹരി മാത്രമാണ് ഉള്ളത്.

റിലയൻസ് ജിയോ

വരിക്കാരുടെ കാര്യത്തിൽ റിലയൻസ് ജിയോ മറ്റെല്ലാ കമ്പനികളെക്കാളും വളരെ മുന്നിലാണ്. 404.15 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയുടെ സജീവ ഉപയോക്താക്കളുടെ എണ്ണവും എയർടെല്ലിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണവും അടുത്തടുത്താണ്. 316.49 ദശലക്ഷം ആക്ടീവ് യൂസേഴ്സാണ് ജിയോയ്ക്ക് ഉള്ളത്. വിഐയ്ക്ക് 261.23 ദശലക്ഷം സജീവ വരിക്കാരാണ് ഉള്ളത്. വിഐയ്ക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി വൻ തിരിച്ചടിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കൂടുതൽ വായിക്കുക: ജിയോയുടെ ഈ പ്ലാനുകൾ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്നുകൂടുതൽ വായിക്കുക: ജിയോയുടെ ഈ പ്ലാനുകൾ മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 3,000 മിനിറ്റ് സൌജന്യ കോളുകൾ നൽകുന്നു

ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് വരിക്കാർ

ഇന്ത്യയിലെ ബ്രോഡ്‌ബാൻഡ് വരിക്കാർ

സെപ്റ്റംബറിൽ മൊത്തം ബ്രോഡ്‌ബാൻഡ് ഉപയോക്താക്കളുടെ എണ്ണം 21.12 ദശലക്ഷമായി ഉയർന്നതായി ട്രായ് അറിയിച്ചു. ഈ വർഷം ഓഗസ്റ്റിൽ ഇത് 20.47 ദശലക്ഷമായിരുന്നു. 38.55 ശതമാനം വിപണി വിഹിതവമായി ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡാണ് ബ്രോഡ്ബാന്റ് വിപണിയിലെ ഏറ്റവും ശക്തൻ. എയർടെല്ലിന് 21.99 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. എംടിഎൻഎല്ലിന് 15. 10 ശതമാനം ഓഹരിയുണ്ട്. റിലയൻസ് ജിയോയ്ക്ക് 10. 35 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. ടാറ്റ ടെലിക്ക് 8.51 ശതമാനം വിപണി വിഹിതമാണ് ഉള്ളത്. വോഡഫോൺ-ഐഡിയയ്ക്ക് 2.52 ശതമാനം വിപണി വിഹിതമാണ് ബ്രോഡ്ബാന്റ് മേഖലയിൽ ഉള്ളത്.

പൊതുമേഖലാ സ്ഥാപനങ്ങൾ

പൊതുമേഖലാ സ്ഥാപനങ്ങളിൽ 56.65 ശതമാനവും സ്വകാര്യ ഓപ്പറേറ്റർമാർ 46.35 ശതമാനവും വിപണി വിഹിതമാണ് ഉള്ളത്. ബി‌എസ്‌എൻ‌എൽ, എയർടെൽ, ആട്രിയ കൺ‌വെർ‌ജെൻ‌സ് ടെക്നോളജീസ്, റിലയൻസ് ജിയോ, ഹാത്ത്‌വേ തുടങ്ങിയ മികച്ച അഞ്ച് ബ്രോഡ്‌ബാൻഡ് കമ്പനികളെയും ട്രായ് ഡാറ്റ പട്ടികപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 6 ജിബി ബോണസ് ഡാറ്റയും സീ5 സബ്ക്രിപ്ഷനും നേടാംകൂടുതൽ വായിക്കുക: വിഐ ഉപയോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ 6 ജിബി ബോണസ് ഡാറ്റയും സീ5 സബ്ക്രിപ്ഷനും നേടാം

Best Mobiles in India

English summary
As of September, Airtel had added more subscribers to its network than Jio.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X