Home
News

ജിയോയെ കടത്തിവെട്ടി എയർടെൽ, ജനുവരിയിൽ ചേർത്തത് 5.8 ദശലക്ഷം ഉപയോക്താക്കളെ

ഭാരതി എയർടെൽ 2021 ജനുവരിയിൽ 5.8 ദശലക്ഷം പുതിയ വരിക്കാരെ ചേർത്തുകൊണ്ട് ജനുവരിയിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർക്കുന്ന ടെലിക്കോം ഓപ്പറേറ്ററായി മാറി. ട്രായിയുടെ ഏറ്റവും പുതിയ പ്രതിമാസ സബ്സ്ക്രിപ്ഷൻ റിപ്പോർട്ടിലെ കണക്കുകൾ അനുസരിച്ച് ജിയോയെ പിന്നിലാക്കിയിരിക്കുകയാണ് എയർടെൽ. ജിയോക്ക് ജനുവരിയിൽ 1.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ ചേർക്കാൻ മാത്രമേ സാധിച്ചിട്ടുള്ളു. ട്രായ് ഡാറ്റ അനുസരിച്ച് വോഡഫോൺ ഐഡിയ 1.7 ദശലക്ഷം പുതിയ ഉപഭോക്താക്കളെ ചേർത്തിട്ടുണ്ട്.

ജനുവരിയിലെ കണക്ക്

2019 ഒക്ടോബർ മുതൽ എല്ലാ മാസവും തുടർച്ചയായി വരിക്കാരെ നഷ്‌ടപ്പെടുന്ന വോഡഫോൺ ഐഡിയയ്ക്ക് ജനുവരിയിലെ കണക്കുകൾ ആശ്വാസകരമാണ്. ആക്ടീവ് ഉപയോക്താക്കളുടെ എണ്ണത്തിലും എയർടെൽ ജിയോയെ പിന്നിലാക്കിയിട്ടുണ്ട്. 324.52 ദശലക്ഷം സജീവ ഉപയോക്താക്കളാണ് ജിയോക്ക് ഉള്ളത്. എന്നാൽ എയർടെല്ലിന് 335.77 ദശലക്ഷം ആക്ടീവ് ഉപയോക്താക്കളുണ്ട്. മൊത്തം ഉപയോക്താക്കളുടെ കാര്യത്തിൽ ജിയോ മറ്റെല്ലാ ടെലിക്കോം കമ്പനികളെക്കാളും ഏറെ മുന്നിലാണ്.

വോഡാഫോൺ ഐഡിയയ്ക്ക് നേട്ടം

വോഡാഫോൺ ഐഡിയയ്ക്ക് നേട്ടം

വോഡഫോൺ ഐഡിയ വീണ്ടും ടെലിക്കോം വിപണിയിലെ മത്സരത്തിൽ സജീവമാകുന്നു. ഭാരതി എയർടെല്ലിന് സമാനമായി പ്ലാനുകൾ നൽകുന്ന വിഐ ഇപ്രാവശ്യം ഉപയോക്താക്കളെ നഷ്ടപ്പെടുത്തുന്നതിന് പകരം നേടുകയാണ് ഉണ്ടായത്. 2021 ജനുവരി അവസാനത്തോടെ 410.73 ദശലക്ഷം വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററെന്ന പദവി റിലയൻസ് ജിയോ നിലനിർത്തി. 344.60 ദശലക്ഷം ഉപയോക്താക്കളുള്ള ഭാരതി എയർടെൽ പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

ബി‌എസ്‌എൻ‌എൽ

ഉപയോക്താക്കളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് വോഡഫോൺ ഐഡിയ. 285.97 ദശലക്ഷം ഉപയോക്താക്കളാണ് വിഐയ്ക്ക് ഉള്ളത്. 118.79 ദശലക്ഷം ഉപയോക്താക്കളുമായി സർക്കാർ ഉടമസ്ഥതയിലുള്ള ബി‌എസ്‌എൻ‌എൽ നാലാം സ്ഥാനത്താണ്. ഇതിൽ 61.40 ദശലക്ഷം പേർ മാത്രമാണ് സജീവ ഉപയോക്താക്കൾ. ബി‌എസ്‌എൻ‌എൽ ജനുവരി മാസത്തിൽ 83,738 ഉപയോക്താക്കളെയാണ് തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർത്തത്. കഴിഞ്ഞ ഡിസംബറിൽ ബിഎസ്എൻഎൽ വലിയ നേട്ടം ഉണ്ടാക്കിയിരുന്നു.

എയർടെൽ

റിലയൻസ് ജിയോയേക്കാൾ കൂടുതൽ പുതിയ വരിക്കാരാണ് ഭാരതി എയർടെൽ ചേർത്തിരിക്കുന്നത്. 2021 ഫെബ്രുവരിയിൽ ജിയോ പുതിയ ജിയോഫോൺ ഓഫറുകൾ അവതരിപ്പിച്ചിരുന്നു. ഈ ഓഫറുകൾ വിപണിയിൽ എങ്ങനെ പ്രതിഫലിച്ചു എന്ന് ഫെബ്രുവരി മാർച്ച് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വ്യക്താകും. പുതിയ ജിയോഫോൺ ഓഫറുകൾ അവതരിപ്പിച്ചതിനാൽ വോഡാഫോൺ ഐഡിയ നടപ്പാക്കാൻ തീരുമാനിച്ച താരിഫ് വർധന തത്കാലം നിർത്തി വച്ചിരിക്കുകയാണ്.

മൊബൈൽ നമ്പർ പോർട്ടബിലിറ്റി

മൊബൈൽ നമ്പർ പോർട്ടബിലിറ്റിയുടെ കണക്കുകൾ പരിശോധിച്ചാൽ, ട്രായ്ക്ക് 7.63 ദശലക്ഷം പോർട്ടബിലിറ്റി റിക്വസ്റ്റുകളാണ് ലഭിച്ചത്. ഇന്ത്യയിലെ മൊത്തം എം‌എൻ‌പി റിക്വസ്റ്റുകൾ 2020 ഡിസംബർ അവസാനത്തിൽ 544.61 ദശലക്ഷമായിരുന്നതിൽ നിന്നും 2021 ജനുവരി അവസാനത്തോടെ 552.24 ദശലക്ഷമായി ഉയർന്നു. 2021 ലെ ആദ്യ മാസം വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും മികച്ച കാലയമായിരുന്നു. ഈ അവസരത്തിൽ വരിക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി പുതിയ പ്ലാനുകൾ ജിയോ പുറത്തിറക്കുമെന്ന് ഉറപ്പണ്.

ജിയോ

ജിയോ 500 ദശലക്ഷം വരിക്കാരെ നേടുക എന്ന ലക്ഷ്യത്തിലാണ് പ്രവർത്തിക്കുന്നത്. ജിയോ 400 ദശലക്ഷം വരിക്കാരെ നേടിയത് വളരെ പെട്ടെന്നായിരുന്നു. പിന്നീട് ജിയോയുടെ വളർച്ചാ നിരക്ക് ഗണ്യമായി കുറഞ്ഞു. പുതിയ പ്ലാനുകൾ അവതരിപ്പിച്ച് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ ജിയോ തുടരുകയാണ്. ഇതിനിടെ 5ജി നെറ്റ്വർക്കുകൾക്ക് ആവശ്യമായ കാര്യങ്ങളിലും ജിയോയും എയർടെല്ലും ശ്രദ്ധ കൊടുക്കുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Bharti Airtel became the largest telecom operator in January, adding 5.8 million new subscribers in January 2021.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X