ഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ജിയോയ്ക്കും എയർടെല്ലിനും സർക്കാർ ധനസഹായം

|

ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങൾ 5ജിയെ സ്വീകരിക്കാൻ തയ്യാറായിരിക്കുകയാണ്. എങ്കിലും ചില ഇന്ത്യൻ ഗ്രാമങ്ങളിൽ ഇപ്പോഴും 4ജി നെറ്റ്വർക്ക് പോലും ലഭ്യമായിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനായി സ്വകാര്യ കമ്പനികൾക്ക് ധന സഹായം അനുവദിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. എയർടെൽ, ജിയോ എന്നീ മുൻനിര കമ്പനികൾക്കാണ് സർക്കാർ ധനസഹായം നൽകുന്നത്. ഈ സ്വകാര്യ ടെലികോം കമ്പനികൾക്ക് 3,683 കോടി രൂപയാണ് 4ജി നെറ്റ്വർക്ക് വികസിപ്പിക്കാൻ സർക്കാൽ നൽകിയിരിക്കുന്നത്. അധികം അറിയപ്പെടാത്ത ഗ്രാമപ്രദേശങ്ങളിൽ കമ്പനികൾ ഈ തുക ഉപയോഗിച്ച് ടവറുകൾ സ്ഥാപിക്കും.

ഭാരതി എയർടെൽ, റിലയൻസ് ജിയോ

ഭാരതി എയർടെൽ, റിലയൻസ് ജിയോ എന്നിവ 3,683 കോടി രൂപ ചിലവിൽ ഗ്രാമങ്ങളിൽ 4ജി ടവറുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായി 4,779 ടവറുകളാണ് പുതുതായി സ്ഥാപിക്കപ്പെടുന്നത്. ഈ ടെലികോം കമ്പനികൾ മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 44 ജില്ലകളിലെ ഗ്രാമങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കും. ഈ പ്രദേശങ്ങളിൽ ഇതുവരെ 4ജി നെറ്റ്വർക്ക് ലഭ്യമായിട്ടില്ല എന്നത് രാജ്യത്തെ ഇന്റർനെറ്റ് അവകാശം എന്ന നയത്തിന് തന്നെ വെല്ലുവിളിയായിട്ടുണ്ട്.

399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം399 രൂപ വിലയുള്ള എയർടെൽ, ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം

1,083 മൊബൈൽ ടവറുകൾ

ഭാരതി എയർടെൽ 1,083 മൊബൈൽ ടവറുകളാണ് ഗ്രാമപ്രദേശങ്ങളിൽ സ്ഥാപിക്കുന്നത്. മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും ഗ്രാമങ്ങളിൽ 847.95 കോടി രൂപ ചിലവിലാണ് എയർടെൽ ഈ ടവറുകൾ സ്ഥാപിക്കുന്നത്. അതേ സമയം റിലയൻസ് ജിയോ 3,696 ടവറുകളാണ് സ്ഥാപിക്കുക. എയർടെൽ ടവറുകൾ സ്ഥാപിക്കുന്ന മേഖലകൾ ഒഴികെയുള്ള ഒഡീഷ, ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ ഗ്രാമ പ്രദേശങ്ങളിലാണ് ജിയോയുടെ ടവറുകൾ സ്ഥാപിക്കപ്പെടുന്നത്. 2,836 കോടി രൂപയാണ് ജിയോയ്ക്ക് സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്നത്. മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനായി രണ്ട് ടെലിക്കോം കമ്പനികളും ചേർന്ന് മൊത്തം 3,683 കോടി രൂപ ചെലവഴിക്കും.

4ജി സേവനങ്ങൾ
 

മുകളിൽ സൂചിപ്പിച്ച മേഖലകളിൽ 4ജി സേവനങ്ങൾ നൽകുന്നതിന് രണ്ട് ടെലികോം കമ്പനികൾക്കും 18 മാസത്തെ സമയമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടാത്ത ഈ പ്രദേശങ്ങൾ കഴിഞ്ഞ വർഷമാണ് കണ്ടെത്തി അംഗീകരിച്ചത്. എയർടെല്ലും ജിയോയും വൈകാതെ തന്നെ മൊബൈൽ ടവർ ഇൻസ്റ്റാളേഷൻ ജോലികൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾഒടിടി, ഡിടിഎച്ച് ആനുകൂല്യങ്ങളുമായി എയർടെല്ലിന്റെ പുതിയ മൂന്ന് ബ്രോഡ്ബാന്റ് പ്ലാനുകൾ

44 ജില്ലകൾ

അഞ്ച് സംസ്ഥാനങ്ങളിലായി 44 ജില്ലകൾ മാത്രമേ ഉൾപ്പെടുകയുള്ളൂവെങ്കിലും ഈ പദ്ധതിയുടെ ഭാഗമായി 7,287ൽ അധികം ഗ്രാമങ്ങളിൽ വരും മാസങ്ങളിലായി 4ജി സേവനങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതിയുടെ ആകെ നിർവഹണച്ചെലവ് ഏകദേശം 6,466 കോടി രൂപയാണ്. അഞ്ചുവർഷത്തെ പ്രവർത്തനച്ചെലവുകൾ ഉൾപ്പെടെയാണ് ഈ തുക വരുന്നത്. യൂണിവേഴ്സൽ സർവീസ് ഒബ്ലിഗേഷൻ ഫണ്ട് (USOF) ആണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്. 2023 നവംബറിൽ പദ്ധതി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

നെറ്റ്വർക്ക്

4ജി നെറ്റ്വർക്കുകൾ ഗ്രാമങ്ങളിൽ എത്തിക്കാനുള്ള പദ്ധതികളിൽ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനൊപ്പം 5ജി ട്രയലുകൾ നടത്തുന്നതിലും ടെലിക്കോം കമ്പനികൾ ശ്രദ്ധ കൊടുക്കുന്നുണ്ട്. റിലയൻസ് ജിയോയും എയർടെലും അടുത്തിടെ ഇന്ത്യയിൽ 5ജി ട്രയലുകൾ നടത്തിയിരുന്നു. 2022 അവസാനത്തോടെ 5ജി മൊബൈൽ സേവനങ്ങൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ 13 നഗരങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ മുംബൈ, ഡൽഹി, പൂനെ, ബെംഗളൂരു എന്നിവയെല്ലാം ഉൾപ്പെടുന്നു.

ദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾദിവസവും 2 ജിബി ഡാറ്റ നൽകുന്ന ബിഎസ്എൻഎല്ലിന്റെ കിടിലൻ റീചാർജ് പ്ലാനുകൾ

ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്

കഴിഞ്ഞ ആഴ്ച ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് ഇന്ത്യയിൽ 5ജി പരീക്ഷിച്ചിരുന്നു. 28 5ജി സെല്ലുകളാണ് പരീക്ഷിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിൽ പ്രഹ്ലാദ്‌നഗർ പ്രദേശത്താണ് പരീക്ഷണം നടന്നത്. ഈ 5ജി പരീക്ഷണത്തിൽ 1.5 ജിബിപിഎസ് എന്ന പീക്ക് ഡൗൺലോഡ് വേഗതയാണ് ഉപയോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. പ്രഹ്ലാദ്‌നഗറിലെ 13 വ്യത്യസ്‌ത സ്ഥലങ്ങളിൽ പരിശോധനകൾ നടത്തിയതായാണ് റിപ്പോർട്ടുകൾ. പ്രാദേശികവൽക്കരിച്ച 5ജി കവറേജ് നൽകുന്നതിന് 10 മീറ്റർ അല്ലെങ്കിൽ 15 മീറ്റർ ടവറുകളിൽ പോലും ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന സീറോ ഫൂട്ട്പ്രിന്റ് ഉള്ള സിംഗിൾ കോംപാക്റ്റ് സൈസ് ബോക്സുകളാണ് പരീക്ഷണത്തിനായി വിന്യസിച്ചിച്ചത്.

Best Mobiles in India

English summary
Government funding to develop 4G networks in selected villages for leading companies like Airtel and Jio. The government has given Rs 3,683 crore to telecom companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X