300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കളെ 4ജിയിലെത്തിക്കാൻ എയർടെല്ലും വിഐയും

|

2021 അവസാനത്തോടെ ടെലികോം ഓപ്പറേറ്റർമാർ 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. അതിനിടെ 4ജി ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയിൽ വർദ്ധിക്കാൻ പോവുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ. എയർടെൽ, ജിയോ, വിഐ എന്നീ മൂന്ന് ടെലികോം കമ്പനികൾക്കിടയിൽ മത്സരം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ ഉപയോക്താക്കളുടെ എണ്ണം 2022 സാമ്പത്തിക വർഷത്തിൽ 820 ദശലക്ഷത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നു.

4ജി

ക്രിസിലിന്റെ പുതിയ റിപ്പോർട്ട് അനുസരിച്ച് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നിവ 4ജി കവറേജ് വർദ്ധിപ്പിക്കുന്നതിന് പുതുതായി വാങ്ങിയ സ്പെക്ട്രം ഉപയോഗിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ 300 ദശലക്ഷം ഫീച്ചർ ഫോൺ ഉപയോക്താക്കളെ ആകർഷിക്കാൻ ഇത് ടെലിക്കോം കമ്പനികളെ സഹായിക്കും. കോവിഡ് 19 രണ്ടാം തരംഗമുണ്ടെങ്കിൽ പോലും ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ കൂടുതൽ 4ജി വരിക്കാരെ കൂട്ടിച്ചേർക്കാൻ കഴിയുമമെന്നാണ് സൂചനകൾ.

കൂടുതൽ വായിക്കുക: 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾകൂടുതൽ വായിക്കുക: 200 രൂപയിൽ താഴെ മാത്രം ചിലവഴിച്ച് നേടാവുന്ന ജിയോ എയർടെൽ പ്ലാനുകൾ

സ്പെക്ട്രം

2021 മാർച്ചിൽ നടന്ന ലേലത്തിൽ മൂന്ന് ടെലിക്കോം കമ്പനികളും നേടിയെടുന്ന സ്പെക്ട്രം ഇന്ത്യയിലെ 4ജി ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കൊവിഡ് നിയന്ത്രണം പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ടാം പാദത്തിൽ ലോക്ക്ഡൌൺ ഉണ്ടായാൽ 4ജി ഉപയോക്തൃ അടിത്തറ 800 മുതൽ 810 ദശലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഉപയോക്താക്കളെ 4ജിയിലെത്തിക്കാൻ എയർടെലും വിഐയും

ഉപയോക്താക്കളെ 4ജിയിലെത്തിക്കാൻ എയർടെലും വിഐയും

2ജി, 3ജി ഉപയോക്താക്കളെ 4ജി നെറ്റ്‌വർക്കിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ എയർടെലും വോഡഫോൺ-ഐഡിയയും സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഒരു ഗവേഷണ സ്ഥാപനം അറിയിച്ചത്. രണ്ട് ടെലികോം ഓപ്പറേറ്റർമാരും രാജ്യത്ത് മികച്ച 4ജി സേവനങ്ങൾ നൽകുന്നതിനായി അവരുടെ 3ജി നെറ്റ്‌വർക്ക് പുതുക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. എല്ലാ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരും 250 മുതൽ 300 ദശലക്ഷം ഉപയോക്താക്കളെ 4ജി സേവനങ്ങളിലേക്ക് ആകർഷിക്കുന്നുണ്ടെന്നും ഗവേഷണ സ്ഥാപനം വ്യക്തമാക്കി.

കൂടുതൽ വായിക്കുക: ജിയോയുടെ 598 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്ത്? അറിയേണ്ടതെല്ലാംകൂടുതൽ വായിക്കുക: ജിയോയുടെ 598 രൂപ, 599 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള വ്യത്യാസം എന്ത്? അറിയേണ്ടതെല്ലാം

ഡാറ്റാ ട്രാഫിക്ക്

അടുത്തിടെയുണ്ടായ സ്പെക്ട്രം ഏറ്റെടുക്കലോടെ ഡാറ്റാ ട്രാഫിക്കിലെ എത്ര വലിയ കുതിച്ചുചാട്ടവും കൈകാര്യം ചെയ്യാൻ ടെൽകോകൾക്ക് സാധിക്കുമെന്ന നിലയിലായിട്ടുണ്ട്. ഇത് വിപണി വിഹിതം നേടുന്നതിനുള്ള മത്സരും കൂടുതൽ കടുത്തിപ്പിക്കുന്നു എന്നും റേറ്റിംഗ് ഏജൻസി പുറത്ത് വിട്ട ഗവേഷണ റിപ്പോർട്ടിൽ പറയുന്നു. എല്ലാ സർക്കിളുകളിമായി 488.35 യൂണിറ്റ് എയർവേവ് റിലയൻസ് ജിയോ വാങ്ങിയപ്പോൾ എയർടെൽ 355.45 യൂണിറ്റ് സ്പെക്ട്രം വാങ്ങി, വിഐ നേടിയത് 11.8 യൂണിറ്റ് എയർവേവ്സ് മാത്രമാണ്. വിഐ അഞ്ച് സർക്കിളുകളിൽ സ്പെക്ട്രം വാങ്ങുന്നതിന് 2,000 കോടി രൂപയും ജിയോ സ്പെക്ട്രത്തിന് 57,123 കോടി രൂപയും ചിലവഴിച്ചു. എയർടെൽ 18,699 കോടിക്ക് സ്പെക്ട്രം വാങ്ങി.

Best Mobiles in India

English summary
Airtel and Vi are planning to bring 300 million feature phone users to 4G network.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X