ജിയോ ഇഫക്ട്: 145, 345 രൂപ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

Written By:

നിങ്ങള്‍ക്ക് ഒരു സംശയവും വേണ്ട, റിലയന്‍സ് ജിയോയുടെ ഓഫര്‍ വന്നതോടു കൂടിയാണ് ടെലികോം മേഖലയില്‍ വന്‍ മത്സരങ്ങള്‍ വന്നു തുടങ്ങിയത്. എന്നാല്‍ ജിയോ ഓഫര്‍ മാര്‍ച്ച് 2017 വരെ നീട്ടിയപ്പോള്‍ ഈ മത്സരങ്ങള്‍ മുറുകുകയും ചെയ്തു.

മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ കീഴില്‍ സൗജന്യ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകള്‍!

ജിയോ ഇഫക്ട്: 145, 345 രൂപ അണ്‍ലിമിറ്റഡ് ഓഫറുമായി എയര്‍ടെല്‍!

ജിയോയുമായി ഏറ്റുമുട്ടണമെങ്കില്‍ ഏറ്റവും ചിലവു കുറഞ്ഞ താരിഫ് പാക്കുകള്‍ തന്നെ വേണം. അതിനാല്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കായി രണ്ട് വില കുറഞ്ഞ ഡാറ്റ പാക്കുകള്‍ ഇപ്പോള്‍ കൊണ്ടു വന്നിരിക്കുന്നു.

10,000എംഎഎച്ച് ബാറ്ററി, 12ജിബി റാം: മികച്ച ആന്‍ഡ്രോഡിഡ് ഫോണുകള്‍!

ഈ ഡാറ്റ പാക്കുകളെ കുറച്ചുളള കൂടുതല്‍ വിശദീകരണങ്ങള്‍ നോക്കാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

145 രൂപയുടെ പുതിയ പാക്ക്

ഭാരതി എയര്‍ടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പാക്കാണ് 145 രൂപയുടേത്. ഇതില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് എസ്റ്റിടി/ലോക്കല്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി എയര്‍ടെല്‍ ടു എയര്‍ടെല്ലില്‍ വിളിക്കാം. കൂടാതെ ഈ പാക്കില്‍ 300 എംബി 4ജി ഡാറ്റയും സൗജന്യമായി നല്‍കുന്നു.

നിങ്ങളുടെ വിവരങ്ങൾ ഇന്റർനെറ്റിൽ നിന്നും പൂർണ്ണമായും നീക്കാനുള്ള എളുപ്പവഴികൾ.

345 രൂപയുടെ പാക്ക്

എയര്‍ടെല്ലിന്റെ മറ്റൊരു ഓഫറായ 345 രൂപയുടെ പാക്കിലും നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് എസ്റ്റിടി/ലോക്കല്‍ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയോടു കൂടി എയര്‍ടെല്‍ ടു എയര്‍ടെല്ലില്‍ വിളിക്കാം. കൂടാതെ ഈ പാക്കില്‍ 1 ജിബി 4ജി ഡാറ്റയും സൗജന്യമായി ലഭിക്കുന്നു.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

50എംബി അധിക ഡാറ്റ

ഈ രണ്ട് എയര്‍ടെല്ലിന്റെ റീച്ചാര്‍ജ്ജ് പാക്കിലും ബയിസിക് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കും 50എംബി അധിക ഡാറ്റ ലഭിക്കുന്നു. 300എംബി അല്ലെങ്കില്‍ 1ജിബി 4ജി ഡാറ്റ ഈ പാക്കില്‍ കോംബ്ലിമെന്ററിയായി നല്‍ക്കുന്നു.

ഗൂഗിൾ പ്ലെ സ്റ്റോറിൽ വ്യാജ ആപ്പ്ളിക്കേഷനുകളെ എങ്ങനെ തിരിച്ചറിയാം

റോമിംഗ് നിരക്കുകള്‍ക്ക് മാറ്റമില്ലാതെ തുടരും

ഈ പാക്കില്‍ എയര്‍ടെല്‍ റോമിംഗ് പാക്കുകളുടെ ഓഫറുകള്‍ ഒന്നും തന്നെ അവതരിപ്പിച്ചിട്ടില്ല. ജിയോയെ പോലെ സൗജന്യ റോമിംഗ് ഇതില്‍ ഇല്ല, സാധാരണ റോമിംഗ് നിരക്കുകള്‍ ബാധകമാണ്.

ഫേസ്ബുക്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്തവരെ കണ്ടെത്താനുള്ള എളുപ്പവഴികൾ

റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ സൗജന്യമാണ്

റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ റോമിംഗ് ഉള്‍പ്പെടെ എല്ലാം 2017 മാര്‍ച്ച് വരെ സൗജന്യമാണ്.

ഈ ഫോണുകളില്‍ ജനുവരി ഒന്നു മുതല്‍ വാട്ട്‌സാപ്പ് നിര്‍ത്തലാക്കുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel introduces Rs. 145 and Rs. 345 prepaid recharge packs with additional data benefits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot