ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

Written By:

പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വന്‍ ഓഫറുകളാണ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്കായി കൊണ്ടു വന്നിരിക്കുന്നത്. കൂടാതെ 2015-16 കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 672 കോടി രൂപയില്‍ നിന്നും 3,855 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച നേട്ടമാണിത്.

 136 രൂപയ്ക്ക് രണ്ടു വര്‍ഷത്തെ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി ബിഎസ്എന്‍എല്‍

ബിഎസ്എന്‍എല്‍ നേരത്തെ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍ 2017ല്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു, അതും ജിയോയെ ഉന്നം വച്ചു തന്നെ.

ഡിസംബര്‍ 21ന് മുകേഷ് അംബാനി വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 31 വരെ നീട്ടിയതായി പ്രഖ്യാപിച്ചു, എന്നാല്‍ ഇത് 'ഹാപ്പി ന്യൂ ഇയര്‍' എന്ന പേരിലായിരിക്കും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത്.

നിങ്ങളുടെ വാട്ട്‌സാപ്പ് പ്രൊഫൈല്‍ മറ്റുളളവര്‍ സന്ദര്‍ശിച്ചോ?

ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റ ഓഫര്‍: ജിയോ പോരാട്ടം!

ജിയോയുടെ ഈ പുതിയ ഓഫറില്‍ അണ്‍ലിമിറ്റഡ് സേവനങ്ങള്‍ ലഭ്യമാണ്, എന്നിരുന്നാലും ഈ പുതിയ ഓഫറില്‍ ചില പരിമിതികള്‍ വച്ചിട്ടുണ്ട്.

എന്നാല്‍ ജിയോയുടെ കൂടെ ചെറുത്ത് നില്‍ക്കാന്‍ ബിഎസ്എന്‍എല്‍ പുതിയ 3ജി പ്ലാനുമായി പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് കൊണ്ടു വരുന്നുണ്ട്. ഇതു കൂടാതെ 2017ല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുമായി എത്താനും ലക്ഷ്യമിടുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അണ്‍ലിമിറ്റഡ് ഡാറ്റപാക്ക് (നോ ഡാറ്റ ലിമിറ്റ്, നോ സ്പീഡ് ലിമിറ്റ്)

ബിഎസ്എന്‍എല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ഇറക്കിയ പുതിയ പ്ലാനാണ് STV 498. ഇതില്‍ അണ്‍ലിമിറ്റഡ് 3ജി, ഡാറ്റ ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കാം. ഇത് ഏകദേശം റിലയന്‍സ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പോലെയായിരിക്കും.

ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഐഫോണ്‍ 7, 1700 രൂപയ്ക്ക് എങ്ങനെ വാങ്ങാം?

ജിയോ, ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ വ്യത്യാസങ്ങള്‍

2017 ജനുവരി 1 മുതലാണ് ജിയോയുടെ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ ആരംഭിക്കുന്നത്. ഇതില്‍ പ്രതിദിനം ഉപഭോക്താക്കള്‍ക്ക് 4ജി 1ജിബി ഡാറ്റ ലഭിക്കുന്നതാണ്, ഇതു കഴിഞ്ഞാല്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് ഡാറ്റ ഉപയോഗിക്കാന്‍ റീച്ചാര്‍ജ്ജ് ചെയ്യണം.

എന്നാല്‍ ബിഎസ്എന്‍എല്‍ ന്റെ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാനില്‍ 3ജി ഡാറ്റയാണ് ലഭിക്കുന്നത് പക്ഷേ ഇതില്‍ ഡാറ്റ ക്യാപ്പ് ഇല്ല.

ബിഎസ്എന്‍എല്‍ 4ജി:1 രൂപയില്‍ താഴെ ഇന്റര്‍നെറ്റ് ഡാറ്റ!

മറ്റാരു വ്യത്യാസമാണ് ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്താല്‍ 14 ദിവസമായിരിക്കും അതിന്റെ വാലിഡിറ്റി, എന്നാല്‍ റിലയന്‍സ് ജിയോയില്‍ 2017 ജനുവരി 1 മുതല്‍ മൂന്നു മാസമാണ് വാലിഡിറ്റി.

ന്യൂ സ്മാർട്ട്ഫോണുകൾ മികച്ച ഓൺലൈൻ ഇടപാടുകൾക്കായി ഇവിടെ ക്ലിക്ക്

ബിഎസ്എന്‍എല്‍ അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍

. പുതിയതും നിലവിലുളളതുമായ ഉപഭോക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭിക്കുന്നു.

. റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പോലെ ഡാറ്റയ്ക്കും ഡാറ്റ സ്പീഡിനും പരിധി ഇല്ല.

പാസ്‌വേഡ് നഷ്ടപ്പെട്ട മെമ്മറി കാര്‍ഡ് എങ്ങനെ ഓപ്പണ്‍ ചെയ്യാം?

 

ബിഎസ്എന്‍എല്‍ രാജ്യത്തെ മികച്ച നെറ്റ്‌വര്‍ക്കാണോ?

റിപ്പോര്‍ട്ടുകള്‍ പ്രകാരം ബിഎസ്എന്‍എല്‍ മാത്രമാണ് ടെലികോം വ്യവസായത്തില്‍ പരിമിതികളില്ലാത്ത ഡാറ്റ സ്പീഡും ഡാറ്റ ക്യാപ്പും നല്‍കുന്നത്.

ബിഎസ്എന്‍എല്‍ ന്റെ മറ്റു അണ്‍ലിമിറ്റഡ് ഡാറ്റ പാക്കുകള്‍

ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് STV 499 കൊണ്ടു വന്നത്. എന്നാല്‍ അതു പോലെയാണ് STV 1099. ഇതിലും 2ജി/3ജി അണ്‍ലിമിറ്റഡ് ഡാറ്റ പരിധി ഇല്ലാത്ത ഡാറ്റ സ്പീഡില്‍ 30 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

10,900എംഎഎച്ച് ബാറ്ററിയുമായി വമ്പന്‍ സ്മാര്‍ട്ട്‌ഫോണ്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
BSNL had earlier announced that the company is set to introduce unlimited voice calls in 2017 to take on the other telecom operators of the country, especially Reliance Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot