Home
News

താരിഫ് വർദ്ധനവിൽ നിന്ന് രക്ഷപ്പെടാൻ എയർടെല്ലിന്റെ ഈ വാർഷിക പ്ലാനുകൾ സഹായിക്കും

എയർടെൽ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളുടെ വില വർദ്ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അടുത്ത ആറ് മാസത്തിനുള്ളിൽ താരിഫ് വർദ്ധിപ്പിക്കുമെന്ന സൂചനകൾ എയർടെൽ ചെയർമാൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ഇപ്പോഴുള്ള നിരക്കുകളിൽ നിന്ന് വലിയ വർധനയാണ് എയർടെൽ കൊണ്ടുവരാൻ പോകുന്നത്. നൂറ് രൂപ വീതമെങ്കിലും പ്ലാനുകൾക്ക് വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെലിക്കോം വിപണിയുടെ സമൂലമായ മാറ്റത്തിന് തന്നെ ഈ തീരുമാനം കാരണമായേക്കും.

താരിഫ് വർധന

എയർടെൽ ഉപയോക്താക്കൾ താരിഫ് വർധന വരുന്നതോടെ പോർട്ട് ചെയ്യാനോ മറ്റ് കണക്ഷനുകൾ തിരഞ്ഞെടുക്കാനോ സാധ്യതയുണ്ട്. എന്നാൽ ഇത് ഒഴിവാക്കാനും കുറച്ച് കാലം കൂടി എയർടെല്ലിൽ തന്നെ തുടരാനും എയർടെല്ലിന്റെ വാർഷിക പ്ലാനുകൾ സഹായിക്കും. താരിഫ് നിരക്ക് വർധിപ്പിച്ചാലും വാർഷിക പ്ലാൻ ഉപയോഗിക്കുന്ന ആളുകളുടെ ആനുകൂല്യം കമ്പനി കുറയ്ക്കാനിടയില്ല. അടുത്ത ഒരു വർഷത്തേക്ക് യാതൊരു പ്രശ്നങ്ങളുമില്ലാതെ ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭിക്കും.

വാർഷിക പ്ലാനുകൾ

നിലവിൽ ഇന്ത്യയിൽ എയർടെൽ മൂന്ന് വാർഷിക പ്ലാനുകളാണ് നൽകുന്നത്. ഈ പ്ലാനുകളുടെ നിരക്ക് 1,498 രൂപ, 2,498 രൂപ, 2,698 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകളെല്ലാം ഒരു വർഷത്തേക്ക് വാലിഡിറ്റി നൽകുന്നവയാണ്. ഇവയിൽ ഏതെങ്കിലും പ്ലാനുകൾ റീചാർജ് ചെയ്താൽ അടുത്ത ഒരു വർഷം താരിഫ് നിരക്കുകളെ പേടിക്കാതെ തന്നെ എയർടെൽ ഉപയോക്കാൾക്ക് സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും.

1,498 രൂപ പ്രീപെയ്ഡ് പ്ലാൻ

എയർടെല്ലിന്റെ 1,498 രൂപ പ്രീപെയ്ഡ് പ്ലാൻ ഉപയോകതാക്കൾക്ക് 24 ജിബി ഡാറ്റയാണ് നൽകുന്നത്. 3,600 മെസേജുകൾ, സൌജന്യ ഹലോ ട്യൂണുകൾ എന്നിവയും ഈ പ്ലാനിലൂടെ ലഭിക്കും. ഇതിനൊപ്പം ഒരു വർഷത്തേക്കുള്ള എയർടെൽ എക്‌സ്ട്രീം, വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനും എയർടെൽ നൽകുന്നുണ്ട്. അടുത്ത പ്ലാൻ 2,498 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ ദിവസവും 2 ജിബി ഡാറ്റ, 100 മെസേജുകൾ, എയർടെൽ എക്സ്സ്ട്രീം, വിങ്ക് മ്യൂസിക്, കമ്പനിയുടെ എല്ലാ ഇൻ-ഹൌസ് ആപ്ലിക്കേഷനുകളിലേക്കും സൌജന്യ സബ്സ്ക്രിപ്ഷൻ എന്നിവ ലഭിക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റി 356 ദിവസമാണ്.

2,698 രൂപ പ്ലാൻ

എയർടെല്ലിന്റെ ഏറ്റവും വിലകൂടിയ വാർഷിക പ്ലാനാണ് 2,698 രൂപയുടേത്. ഈ പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ഒടിടി പ്ലാറ്റ്ഫോം ആക്സസും ദിവസവും 2 ജിബി ഡാറ്റയും ലഭിക്കും. 356 ദിവസത്തേക്കാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി അൺലിമിറ്റഡ് കോളിങും ദിവസവും 100 മെസേജുകളും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതിനൊപ്പം ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, എയർടെൽ എക്‌സ്ട്രീം അപ്ലിക്കേഷൻ എന്നിവയിലേക്ക് സൌജന്യ ആക്‌സസും കമ്പനി നൽകുന്നു.

ഡിസ്നി+ ഹോട്ട്സ്റ്റാർ

മേൽപ്പറഞ്ഞ പ്ലാനുകൾ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി സബ്ക്രിപ്ഷനും ഒരു വർഷത്തേക്ക് നൽകുന്നുണ്ട്. ഒരു വർഷത്തേക്കുള്ള പ്ലാൻ തിരഞ്ഞെടുക്കുമ്പോൾ വലിയ തുക ഒരുമിച്ച് നൽകേണ്ടി വരുമെങ്കിലും മൊത്തം കണക്കെടുക്കുമ്പോൾ ഈ പ്ലാനുകൾ ഉപയോക്താക്കൾക്ക് ലാഭകരമാണ്. എയർടെൽ തങ്ങളുടെ താരിഫ് നിരക്കുകൾ വർധിപ്പിച്ചാലും ഉപയോക്താക്കൾക്ക് അടുത്ത ഒരു വർഷത്തേക്ക് അത് ബാധകമാവില്ല എന്നതാണ് ഈ പ്ലാനുകൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നതിന്റെ പ്രാധാന ഗുണം.

Best Mobiles in India

English summary
Airtel currently offers three annual plans in India. The rates for these plans are Rs 1,498, Rs 2,498 and Rs 2,698 respectively. All these plans are valid for one year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X