എയർടെൽ ബ്ലാക്ക്, വിഐ റെഡ് എക്സ് പ്ലാനുകളിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് ഏത്
വോഡഫോൺ-ഐഡിയയും എയർടെല്ലും എആർപിയുവും അതുവഴി മൊത്തത്തിലുള്ള വരുമാനവും വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ടെലിക്കോം വിപണിയിലെ മത്സരം ശക്തമായതിനാൽ തന്നെ മറ്റ് ടെലിക്കോം കമ്പനികളെക്കാൾ വളരെ കൂടിയ വില പ്ലാനുകൾക്ക് ഈടാക്കാനും കമ്പനികൾക്ക് സാധിക്കുന്നില്ല. ജിയോ ആണ് ഇരു കമ്പനികളുടെയും പ്രധാന എതിരാളി. എയർടെൽ വിഐ എന്നിവ എല്ലാ വിഭാഗത്തിലും ഏകദേശം സമാനമായ പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. എയർടെൽ ബ്ലാക്ക്, വിഐ റെഡ്എക്സ് പ്ലാനുകളിൽ ഏതാണ് മികച്ചത് എന്ന് നോക്കാം.

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം ഓപ്പറേറ്റർ എയർടെൽ ബ്ലാക്ക് എന്ന വിഭാഗത്തിന് കീഴിൽ ഓഫറുകൾ അവതരിപ്പിച്ചിട്ടുണ്ട്. കമ്പനി നിരവധി സംസ്ഥാനങ്ങളിൽ നാല് പ്ലാനുകളാണ് ബ്ലാക്ക് പ്ലാനുകളായി അവതരിപ്പിച്ചത്. ഈ പ്ലാനുകളുടെ വില 998 രൂപ, 1,349 രൂപ, 1,598 രൂപ, 2,099 രൂപ എന്നിങ്ങനെയാണ്. ഈ പ്ലാനുകളെല്ലാം മികകച്ച ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. വിഐയുടെ റെഡ്എക്സ് പ്ലാനും ആകർഷകമായ ആനുകൂല്യം നൽകുന്നവയാണ്. ഈ രണ്ട് വിഭാഗം പ്ലാനുകളിലും അധിക കണക്ഷനുകൾ ലഭിക്കും.

എയർടെൽ ബ്ലാക്ക് 2,099 രൂപ പ്ലാൻ
എയർടെൽ ബ്ലാക്ക് 2,099 രൂപ പ്ലാൻ ഉപയോക്താക്കൾക്ക് മൂന്ന് മൊബൈൽ കണക്ഷനുകളാണ് നൽകുന്നത്. ഉപയോക്താക്കൾക്ക് ഒരു ഫൈബർ കണക്ഷനും ഒരു ഡിടിഎച്ച് കണക്ഷനും 260 ജിബി ഡാറ്റയും ഈ പ്ലാനിലൂടെ ലഭിക്കുന്നു. മൂന്ന് ഉപയോക്താക്കൾക്കും അൺലിമിറ്റഡ് കോളിങും പ്ലാൻ നൽകുന്നുണ്ട്. ഇതിൽ ഒരു കണക്ഷൻ പ്രൈമറിയും രണ്ട് എണ്ണം അധികമായി ലഭിക്കുന്നതുമാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഒരു കുടുംബത്തിലെ ആളുകൾക്ക് ഒരൊറ്റ ബില്ലിൽ മൂന്ന് സിം കാർഡുകൾ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ സവിശേഷത.

എയർടെൽ ബ്ലാക്ക് പ്ലാനുകൾ എയർടെൽ സേവനങ്ങൾ എല്ലാം ഒരു ബില്ലിന് കീഴിൽ കൊണ്ടുവരുന്നതാണ്. 2,099 രൂപ പ്ലാൻ എയർടെൽ ഡിടിഎച്ച് സേവനത്തിലൂടെ ഉപയോക്താക്കൾക്ക് 424ഓളം ഡിടിഎച്ച് ചാനലുകളും നൽകുന്നുണ്ട്. 200 എംബിപിഎസ് വേഗതയിലുള്ള ബ്രോഡ്ബാന്റ് ഡാറ്റയാണ് ഈ പ്ലാൻ നൽകുന്നത്. ഈ ഡാറ്റ അൺലിമിറ്റഡ് ആണ്. ആമസോൺ പ്രൈം, എയർടെൽ എക്സ്ട്രീം ആപ്പ് എന്നിവയിലെ കണ്ടന്റുകളിലേക്ക് ആക്സസും ഈ പ്ലാനിലൂടെ ലഭിക്കുന്നു.

വോഡഫോൺ-ഐഡിയ റെഡ്എക്സ് ഫാമിലി പ്ലാൻ
വിഐയുടെ 2,299 രൂപ വിലയുള്ള പ്ലാനിലൂടെ ഉപയോക്താക്കൾക്ക് അഞ്ച് 4ജി കണക്ഷനുകൾ ലഭിക്കുന്നു. അതിനുപുറമെ ഈ പ്ലാനിലെ പ്രൈമറി മെമ്പർക്ക് ഏഴ് ദിവസത്തേക്കുള്ള അന്താരാഷ്ട്ര റോമിങ് പാക്കേജ് ലഭിക്കും. 2,999 രൂപാണ് ഈ പായ്ക്കിന് സാധാരണ നിലയിൽ വില. ഇത് സൌജന്യമായി ലഭിക്കും. ഇത് കൂടാതെ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി+ ഹോട്ട്സ്റ്റാർ, വിഐ മൂവീസ് & ടിവി എന്നിവയിലേക്കുള്ള ആക്സസ് എന്നിവയും പ്ലാനിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കുന്നു.

എയർടെൽ ബ്ലാക്ക് 2,099 രൂപ പ്ലാനും വോഡഫോൺ-ഐഡിയ റെഡ്എക്സ് ഫാമിലി പ്ലാനും താരതമ്യം ചെയ്തതിൽ നിന്നും എയർടെൽ ബ്ലാക്ക് പ്ലാൻ എല്ലാ തരം സേവനങ്ങളും ഉപയോഗിക്കുന്ന ആളുകൾക്കും വേണ്ടി ഡിസൈൻ ചെയ്തതാണെന്നും ബ്രോഡ്ബാൻഡ് ഉൾപ്പെടെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതാണ് ഈ പ്ലാൻ എന്നും വ്യക്തമാകുന്നു. മറുവശത്ത് വിഐ പ്ലാൻ പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമായാണ് ലഭ്യമാകുന്നത്. പ്രൈമറി ഉപയോക്താക്കൾക്ക് എല്ലാ ആനുകൂല്യങ്ങളും ഇതിലൂടെ ലഭിക്കും.


Click it and Unblock the Notifications








